ഡിസംബർ മാസത്തിൽ ഇടവം രാശിക്കാരെ കാത്തിരിക്കുന്നത് വൻ മാറ്റങ്ങളാണ്. ജോലി സ്ഥലങ്ങളിലും ജീവിതത്തിലും ഒക്കെ ഈ രാശിക്കാർക്ക് ഈ മാസം വൻ തോതിലുള്ള മുന്നേറ്റത്തിനാണ് സാധ്യത കാണുന്നത്. എന്നാൽ നിങ്ങളുടെ സ്വഭാവത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ജോലിസ്ഥലങ്ങളിലും മറ്റും ദേഷ്യപെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ദേഷ്യം നിയത്രിക്കാതിരുന്നാൽ അത് നിരവധി പ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ട്. കൂടാതെ ഈ മാസം ജോലിയിൽ മുന്നേറ്റം ലഭിക്കാനും സാധ്യതയുണ്ട്. നിങ്ങൾ ആഗ്രഹിച്ചിരുന്ന സ്ഥലം മാറ്റവും ഈ മാസം ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ നിങ്ങളക്ക് ജോലി സ്ഥലങ്ങളിൽഅർഹമായ അംഗീകാരവും ഈ മാസം ലഭിച്ചേക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിസ്നെസ് മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഈ മാസം വളരെ ഗുണകരമാണ്. മുടങ്ങി കിടന്ന പല പദ്ധതികളും ഈ മാസം പുനരാരംഭിക്കാൻ കഴിയും. എന്നാൽ ബിസ്നെസ് പങ്കാളിയുമായി ഉണ്ടാകുന്ന പ്രശ്‍നങ്ങൾ മൂലം ചില ബുദ്ധിമുട്ടുകൾ നേരിടാൻ സാധ്യതയുണ്ട്. അവരുമായുള്ള പ്രശ്‌നം തീരത്തിലെങ്കിൽ പണം നഷ്ടപ്പെടാനുള്ള സാഹചര്യവും ഉണ്ടാകും. ഇതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ദേഷ്യം നിയന്ത്രിക്കാനാണ്.


ALSO READ: Planet Transit: ഡിസംബറിൽ 3 ഗ്രഹങ്ങളുടെ രാശിമാറ്റം: ഈ രാശിക്കാരുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരും!


പ്രണയ ബന്ധത്തിൽ ഉള്ളവരുടെ വിവിവാഹം ഈ സമയത്ത് നടക്കാൻ സാധയതയുണ്ട്. കൂടാതെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് വളരെ ഗുണപ്രദമായ സമയമാണ്. ഈ സമയത്ത് ഇടവം രാശിക്കാരുടെ വീടുകളിൽ മംഗള കർമ്മങ്ങൾ നടക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഈസമയത്ത് ആരോഗ്യ പ്രശ്‍നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകണം. കൂടാതെ ചെറിയ ആരോഗ്യ പ്രശനം ആണെങ്കിൽ പോലും ആരോഗ്യ വിദഗ്ദ്ധനെ കാണാൻ ശ്രദ്ധിക്കണം.         



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്