Dev Uthani Ekadashi: ദേവ് ഉത്താനി ഏകാദശി തിയതി, വ്രത സമയങ്ങൾ, വിഷ്ണുവിനെ ആരാധിക്കുന്നതിനുള്ള മംഗളകരമായ ആചാരങ്ങൾ എന്നിവ അറിയാം
Dev Uthani Ekadashi 2023: ദേവ് ഉത്താനി ഏകാദശി ദിനത്തിൽ ഭക്തർ ഏകാദശി വ്രതം ആചരിക്കുകയും വിഷ്ണുവിന്റെ അനുഗ്രഹത്തിന് വേണ്ടി വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നു.
പ്രബോധിനി ഏകാദശി അല്ലെങ്കിൽ ദേവുത്ത ഏകാശി എന്നും അറിയപ്പെടുന്ന ദേവ് ഉത്താനി ഏകാദശിക്ക് ഹിന്ദുമതത്തിൽ ആത്മീയവും മതപരവുമായി വളരെ പ്രാധാന്യമുണ്ട്. കാർത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ ഏകാദശി തിഥിയിലാണ് ദേവ് ഉത്താനി ഏകാദശി വരുന്നത്. ഈ ദിനത്തിൽ ഭക്തർ ഏകാദശി വ്രതം ആചരിക്കുകയും വിഷ്ണുവിന്റെ അനുഗ്രഹത്തിന് വേണ്ടി വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നു.
ഹൈന്ദവ വിശ്വാസമനുസരിച്ച്, ദേവ് ഉത്താനി ഏകാദശി ദിവസം, വിഷ്ണു തന്റെ നാല് മാസത്തെ യോഗ നിദ്രയിൽ നിന്ന് (ഉറക്കത്തിൽ) നിന്ന് ഉണരുന്നു. മഹാവിഷ്ണു ഉണർന്നുകഴിഞ്ഞതിന് ശേഷം മാത്രമേ വിവാഹങ്ങൾ പോലുള്ള മംഗളകരമായ അല്ലെങ്കിൽ പുതിയ കാര്യങ്ങൾ ആരംഭിക്കൂ. ദേവ് ഉത്താനി ഏകാദശിയെക്കുറിച്ച് കൂടുതൽ അറിയാം.
തീയതിയും സമയവും
ഏകാദശി തിഥി ആരംഭം- 22 നവംബർ 2023, രാത്രി 11:03ന്
ഏകാദശി തീയതി അവസാനിക്കുന്നത്- 23 നവംബർ 2023, രാത്രി 09:01ന്
പൂജാ സമയം- രാവിലെ 06:50 മുതൽ 08:09 വരെ
പാരായണ സമയം- 24 നവംബർ 2023, രാവിലെ 06:51 മുതൽ 08:57 വരെ
ALSO READ: ഏകാദശികളിൽ പ്രധാനപ്പെട്ടത് ഗുരുവായൂർ ഏകാദശി; വ്രതാനുഷ്ഠാനം ഇങ്ങനെ
ദേവ് ഉത്താനി ഏകാദശിയിൽ മഹാവിഷ്ണു ഉണർന്നെഴുന്നേൽക്കുന്നതായും നാല് മാസത്തെ പ്രപഞ്ച നിദ്രയുടെ കാലയളവ് അവസാനിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. പ്രാർഥനകളോടും അനുഷ്ഠാനങ്ങളോടും കൂടി ഭക്തർ ഈ ദിവസം ആഘോഷിക്കുന്നു.
ആചാരങ്ങളും പ്രാധാന്യവും
ദേവ് ഉത്താനി ഏകാദശി ദിനത്തിൽ ഭക്തർ ധാന്യങ്ങൾ കഴിക്കുന്നത് ഒഴിവാക്കി കർശനമായ ഉപവാസം അനുഷ്ഠിക്കുന്നു. പഴങ്ങൾ, നട്സ്, പാൽ ഉത്പന്നങ്ങൾ എന്നിവ മാത്രം കഴിക്കുന്നു.
മഹാവിഷ്ണുവിന് പ്രത്യേക പൂജാ ചടങ്ങുകൾ നടത്തുന്നു. ഭഗവാന്റെ അനുഗ്രഹത്തിനായി ഭക്തർ പൂക്കൾ, ധൂപം, ദീപാലങ്കാരങ്ങൾ, പ്രസാദം എന്നിവ അർപ്പിക്കുന്നു.
ചില പ്രദേശങ്ങളിൽ, ഭഗവാൻ വിഷ്ണുവുമായുള്ള തുളസി ചെടിയുടെ ആചാരപരമായ വിവാഹം ഈ ദിവസം നടത്തപ്പെടുന്നു. ഇത് വിവാഹ സീസണിന്റെ തുടക്കത്തെ പ്രതീകപ്പെടുത്തുന്നു, ഇത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു.
ദ്വാദശി തിയതിയിൽ പ്രഭാത ചടങ്ങുകൾക്ക് ശേഷം പരമ്പരാഗതമായി വ്രതം മുറിക്കുന്നു. ഭക്തർ സാധാരണയായി ലളിതമായ ഭക്ഷണം കഴിച്ച് വ്രതം അവസാനിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.