നമ്മുടെ പലശീലങ്ങളും ജീവിതത്തിൽ വിപരീതമായ ഫലമാണ് വരുത്തി വെക്കുക. അത്തരത്തിൽ പലരും ചെയ്തു കാണുന്ന ഒരു കാര്യമാണ് വിളക്ക് കൊളുത്തിയ ശേഷം ബാക്കി വരുന്ന എണ്ണ തലയിൽ തേയ്ക്കുന്നത്. എന്നാൽ അത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ്. അങ്ങനെ ചെയ്യുമ്പോൾ കുടുബത്തിൽ കടം ഒഴിയില്ല. അതുപോലെ അത് വസ്ത്രത്തിലും തേയ്ക്കരുത്. ഇതിനായി പൂജാമുറിയിൽ ഒരു തുണി സൂക്ഷിക്കുക. കയ്യിൽ വരുന്ന എണ്ണയെ അതിൽ തേയ്ക്കാവുന്നതാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ പലരും ചെയ്യുന്ന മറ്റൊരു കാര്യമാണ് കുളിച്ച് ഈറൻ തോർത്തിയ തുണി തലയിൽ കെട്ടികൊണ്ട് വിളക്ക് കൊളുത്തുന്നത്. അതും വിപരീതഫലമാണ് ഉണ്ടാക്കുന്നത്. നിലവിളക്ക് തെളിയിക്കുമ്പോൾ എപ്പോഴും കുറഞ്ഞത് രണ്ടു തിരിയെങ്കിലും ഇടണം. കുടുംബത്തിൽ ധനസമൃദ്ധിയും ഐശ്വര്യവും ആ​ഗ്രഹിക്കുന്നവരാണെങ്കിൽ അഞ്ചുതിരിയിട്ട് ഭദ്രദീപം തെളിയിക്കുന്നത് നന്നായിരിക്കും.


ALSO READ: സർവ്വനാശത്തിന് ഇടവരുത്തല്ലേ..! വീട്ടിൽ ഈ രീതിയിൽ വിളക്ക് തെളിയിക്കുക


നാലു ദിക്കിലേക്കും അതായത് കുബേരന്റെ വടക്ക് കിഴക്ക് ദിക്കിലേക്കും അഞ്ചു തിരിയിട്ട് ദീപം തെളിയിച്ചാൽ ഉത്തമം. അങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മിദേവി അഷ്ടൈശ്വര്യങ്ങൾ നൽകി അനുഗ്രഹിക്കും എന്നാണ് വിശ്വാസം. കിഴക്കോട്ടും പടിഞ്ഞാറോട്ടും ദർശനമായി വിളക്ക് കൊളുത്തുന്നത്  ആരോഗ്യം, മന:ശാന്തി എന്നിവയോടൊപ്പം കടം ഒഴിയും. ശത്രുക്കളുടെ മേൽ വിജയം വരിക്കുകയും ചെയ്യും. എന്നാൽ തെക്ക് ദിക്കിലേക്ക് വിളക്ക് തെളിയിച്ചു വെക്കുന്നത് ദൗർഭാഗ്യകരമാണ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.