Diya Suriya: 'നിന്നെയോർത്ത് എന്നും അഭിമാനം'; സംവിധായക വേഷമണിഞ്ഞ് ദിയ, അഭിനന്ദിച്ച് താരദമ്പതികൾ

ചലച്ചിത്ര മേഖലകളിലെ അണിയറയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെക്കുറിച്ചും അവർ നേരിടുന്ന ബുദ്ധിമുട്ടുകളുമാണ് ഡോക്യുമെന്ററി പറയുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 4, 2024, 02:49 PM IST
  • അന്താരാഷ്ട്ര ശ്രദ്ധ നേടി ദിയ സംവിധാനം ചെയ്ത ഡോക്യുമെന്ററി
  • 'ലീ‍ഡിം​ഗ് ലൈറ്റ്- ദി അൺടോൾഡ് സ്റ്റോറീസ് ഓഫ് ബിഹൈൻഡ് ദി സീൻസ്' എന്നാണ് ഡോക്യുമെന്ററിയുടെ പേര്
  • ഇൻർനാഷണൽ ഫിലിംഫെയറിൽ രണ്ട് അവാർഡുകൾ നേടി
Diya Suriya: 'നിന്നെയോർത്ത് എന്നും അഭിമാനം'; സംവിധായക വേഷമണിഞ്ഞ് ദിയ, അഭിനന്ദിച്ച് താരദമ്പതികൾ

സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ മൂത്തമകൾ ദിയ സംവിധാനം ചെയ്ത ഡോക്യുമെന്ററി അവാർഡ് നേടിയതിൽ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരങ്ങൾ. ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് സൂര്യയും ജ്യോതികയും തങ്ങളുടെ സന്തോഷം ആരാധകർക്കായി പങ്കുവെച്ചത്. 

'ലീ‍ഡിം​ഗ് ലൈറ്റ്- ദി അൺടോൾഡ് സ്റ്റോറീസ് ഓഫ് ബിഹൈൻഡ് ദി സീൻസ്' എന്ന ഡോക്യുമെന്ററി ഇതിനകം തന്നെ വിവിധ മേളകളിൽ പ്രദർശിപ്പിക്കുകയും അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുകയും ചെയ്തു. ചലച്ചിത്ര മേഖലകളിലെ അണിയറയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെക്കുറിച്ചും അവർ നേരിടുന്ന ബുദ്ധിമുട്ടുകളുമാണ് ഡോക്യുമെന്ററി പറയുന്നത്. 

Read Also: കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒക്ടോബർ 11 ന് അവധി

പതിമൂന്ന് മിനിട്ട് ദൈർഘ്യമുള്ള ഡോക്യുമെന്ററി പൂർണമായും ഇം​ഗ്ലീഷിലാണ് നിർമ്മിച്ചിരിക്കുന്നത്. മുംബൈയിലായിരുന്നു ഷൂട്ടിം​ഗ്. ഇൻർനാഷണൽ ഫിലിംഫെയർ അവാർഡിൽ ദിയയുടെ ഡോക്യുമെന്ററി രണ്ട് അവാർഡുകൾ സ്വന്തമാക്കി. മികച്ച ഡോക്യുമെന്ററിക്കും, മികച്ച തിരക്കഥാകൃത്തിനുമുള്ള പുരസ്കാരമാണ് ദിയ നേടിയത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Jyotika (@jyotika)

മകളുടെ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്ന് പറഞ്ഞാണ് ദമ്പതികൾ പോസ്റ്റ് ചെയ്തത്. രാധിക ശരത് കുമാർ അടക്കം പ്രമുഖർ ദിയയുടെ നേട്ടത്തിന് അഭിനന്ദനം അറിയിച്ച് എത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News