Vastu Tips: വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് നമ്മുടെ വീട്ടില്‍ സൂക്ഷിക്കുന്ന ചില സാധനങ്ങള്‍ നമ്മുടെ ജീവിതത്തെ  ബാധിക്കാറുണ്ട്. ചിലപ്പോള്‍ ഇത് നമുക്ക് ഭാഗ്യം നല്‍കും, എന്നാല്‍ ചിലപ്പോള്‍ ഇത് നമ്മുടെ ജീവിതം ദുരിതത്തിലാക്കാം.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Mutilated 2000 rupees note: 2000 രൂപയുടെ കീറിയ നോട്ട് നിങ്ങളുടെ പക്കല്‍ ഉണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക


വീട് അലങ്കരിക്കാനായി നാം വാങ്ങുന്ന പല സാധനങ്ങളും പലപ്പോഴും  നമ്മുടെ വീടിന് അനുയോജ്യമാവണം എന്നില്ല. അലങ്കാരത്തിനായി നം വാങ്ങുന്ന ചില സാധനങ്ങള്‍ നമ്മുടെ വീടിന്‍റെ സുഖവും  സന്തോഷവും ഐശ്വര്യവും ഇല്ലാതാക്കും. അതായത് ഇത്തരം വസ്തുക്കള്‍ നമ്മുടെ വീടിന്‍റെ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നു.  നമ്മുടെ വീട്ടില്‍ നെഗറ്റിവിറ്റി സൃഷ്ടിക്കുന്നു. 


ചില സാധനങ്ങള്‍ വീട്ടില്‍ കൊണ്ടുവന്നാല്‍  നമ്മുടെ വീടിന്‍റെ  സന്തോഷവും ഐശ്വര്യവും കുറയാൻ തുടങ്ങും. അതായത് ഇത്തരം സാധനങ്ങള്‍ നമ്മുടെ വീടിന്‍റെ വസ്തുവിന് അനുയോജ്യമല്ല എന്ന് പറയാം.  ഇത്തരം സാധനങ്ങള്‍ വീട്ടില്‍ കൊണ്ടുവന്നാല്‍ വീടിന്‍റെ അന്തരീക്ഷം തന്നെ മാറുകയാണ്. 


അതായത്, വീടിന്‍റെ സമാധാനം അവസാനിക്കുന്നു, പണത്തിന്‍റെ കുറവ് അനുഭവപ്പെടുന്നു,  ഉറക്കം ഇല്ലാതാകുന്നു, പരസ്പര സ്നേഹം ഇല്ലാതാകുന്നു, സമ്പത്ത് ഇല്ലാതാകുന്നു അങ്ങിനെ പലതും...  നിങ്ങളുടെ 
ജീവിതത്തില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുകയാണ് എങ്കില്‍ തീര്‍ച്ചയായും കരുതാം, വീടിന്‍റെ വാസ്തുവിന് അനുയോജ്യമല്ലാത്ത എന്തോ ഒന്ന് നമ്മുടെ വീട്ടില്‍ ഉണ്ട് എന്ന്...!!


വീട്ടിൽ സൂക്ഷിക്കാൻ പാടില്ലാത്ത അത്തരം ചില വസ്തുക്കളെക്കുറിച്ച് അറിയാം. ഇത്തരം സാധനങ്ങള്‍ ആരെങ്കിലും സമ്മാനമായി തന്നാല്‍ പോലും വീട്ടില്‍ വയ്ക്കരുത്. അത്തരം സാധനങ്ങള്‍ നിങ്ങളുടെ സന്തോഷം ഇല്ലതാക്കും... 


1. നടരാജ വിഗ്രഹം അല്ലെങ്കില്‍ ചിത്രം  
ശിവന്‍റെ ഒരു  രൂപമാണ്  നടരാജൻ. വാസ്തവത്തിൽ, പരമശിവൻ കോപിക്കുമ്പോൾ നടരാജ രൂപം സ്വീകരിക്കുന്നു. ഈ രൂപത്തില്‍ ഭഗവാന്‍ ശിവന്‍റെ കോപമാണ് പ്രതിഫലിക്കുന്നത്. അതിനാല്‍, ഈ വിഗ്രഹം നിങ്ങള്‍ വീടുകളില്‍ സൂക്ഷിച്ചാല്‍  നിങ്ങളുടെ വീടിന്‍റെ സമാധാനം ഇല്ലാതാകും. വീട്ടില്‍ അഭിപ്രായ വ്യത്യാസമുണ്ടാകും. അതുകൊണ്ട് നിങ്ങളുടെ വീട്ടിൽ നടരാജ വിഗ്രഹം ഉണ്ടെങ്കിൽ അത് നീക്കം ചെയ്യുക.


2. അസ്തമയ സൂര്യൻ 
വീട്ടിൽ ഒരിക്കലും അസ്തമയ സൂര്യന്‍റെ  ചിത്രം വയ്ക്കരുത്. നിങ്ങൾക്ക് ആരെങ്കിലും സമ്മാനമായി നല്‍കിയാല്‍ പോലും അത് വീട്ടില്‍ വയ്ക്കരുത്. അസ്തമയ സൂര്യൻ പുരോഗതിയെ തടയുന്നു. പരാജയം എല്ലായിടത്തും സംഭവിക്കുന്നതായി തോന്നുന്നു. നാം ഭംഗിയായി ചെയ്ത ജോലി പോലും പാഴാകുന്നു. അസ്തമയ സൂര്യന് പകരം എപ്പോഴും ഉദിക്കുന്ന സൂര്യന്‍റെ ചിത്രം വീട്ടില്‍ സൂക്ഷിക്കുക. ഇത് വീട്ടില്‍ പോസിറ്റീവ് എനർജി കൊണ്ടുവരുന്നു.


3. യുദ്ധ ചിത്രങ്ങൾ
യുദ്ധവുമായി  ബന്ധപ്പെട്ട ചിത്രങ്ങള്‍  നിങ്ങളുടെ വീട്ടില്‍ ഒരിയ്ക്കല്‍ പോലും  വയ്ക്കരുത്. ഇതുമൂലം വീട്ടിലെ അംഗങ്ങൾ തമ്മിൽ കലഹം ഉണ്ടാകാം. കൂടാതെ, വീട്ടിലെ അംഗങ്ങള്‍ തമ്മില്‍  ഒരു മത്സര വികാരവും ഉണ്ടാകാം


4. താജ് മഹലിന്‍റെ ഫോട്ടോ അല്ലെങ്കില്‍ മാതൃക  


താജ് മഹലിന്‍റെ ഫോട്ടോയൊ പ്രതിമയോ നിങ്ങളുടെ വീട്ടില്‍ സൂക്ഷിക്കാന്‍ പാടില്ല. താജ് മഹൽ ഒരു ശവകുടീരമാണ്. ഇത് വീട്ടില്‍ കൊണ്ടുവന്നാല്‍ അത്  നെഗറ്റീവ് എനർജി സൃഷ്ടിക്കും.  നിങ്ങളുടെ വീട്ടില്‍ താജ് മഹലിന്‍റെ ഫോട്ടോയോ  അല്ലെങ്കില്‍ പ്രതിമയോ ഉണ്ടെങ്കില്‍ അത് ഉടന്‍ തന്നെ നീക്കം ചെയ്യുക.


5. മുള്ളുകള്‍ ഉള്ള  പുഷ്പം അല്ലെങ്കില്‍ ചെടി  


മുള്ളുകള്‍ ഉള്ള ചെടികളൊന്നും വീട്ടിൽ വയ്ക്കരുത്.  ഇത്തരം ചെടികള്‍ പ്രതികൂല ഫലമുണ്ടാക്കുന്നു. ആളുകൾ പലപ്പോഴും വീട്ടിൽ ഒരു കള്ളിച്ചെടിയോ റോസാച്ചെടിയോ  നടുകയോ ചട്ടിയിൽ സൂക്ഷിക്കുകയോ ചെയ്യുന്നു. എന്നാൽ, ഇത് നിങ്ങളുടെ കുടുംബത്തിലെ ആളുകളുടെ ഭാഗ്യത്തിന്  ഒട്ടും  നല്ലതല്ല. അതുകൊണ്ട് ഇത്തരം ചെടികൾ ഉണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.