Bedroom Vastu: കുടുംബബന്ധങ്ങള്‍ എന്നും ദൃഡമായി  നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് നാമെല്ലാവരും.  എന്നാല്‍, ചിലപ്പോള്‍ നാമറിയാതെ തന്നെ പ്രശ്നങ്ങള്‍ ഉടലെടുക്കാം. പ്രശ്നങ്ങളുടെ കാരണം തേടി നാം മടുക്കും. എന്നാല്‍, ചിലപ്പോള്‍ ഇത് നാം കിടപ്പുമുറിയിലോ വീട്ടിലോ സൂക്ഷിച്ചിരിയ്ക്കുന്ന ചില വസ്തുക്കളുടെ പ്രഭാവം മൂലമാകാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Sawan Vastu Tips: ശ്രാവണ്‍ മാസത്തില്‍ ഈ സാധനങ്ങള്‍ വീട്ടില്‍ കൊണ്ടുവരുന്നത് ശുഭം, ഭഗവാന്‍ ശിവന്‍ അനുഗ്രഹം വര്‍ഷിക്കും 
 
പലപ്പോഴും കിടപ്പുമുറിയിൽ ഭംഗിയ്ക്കായി പല സാധനങ്ങളും നാം വയ്ക്കാറുണ്ട്. എന്നാല്‍, അത് നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഒരു പക്ഷെ നാം ബോധവാന്‍മാരായിരിയ്ക്കില്ല. ഇത്തരം സാധനങ്ങള്‍ ചിലപ്പോള്‍ ഭാര്യാഭർത്താക്കന്മാരുടെ ബന്ധത്തില്‍ വിള്ളലുണ്ടാക്കാം. അല്ലെങ്കിൽ വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടാക്കാം.   


വാസ്തുശാസ്ത്രം പറയുന്നതനുസരിച്ച്  കിടപ്പുമുറിയിൽ ചില സാധനങ്ങള്‍ ഒരിയ്ക്കലും ഉണ്ടാകാന്‍ പാടില്ല.  അതായത്,  ഭാര്യാഭർത്താക്കന്മാർക്കിടയിൽ സ്‌നേഹവും മാധുര്യവും നിലനിറുത്താൻ ഈ സാധനങ്ങള്‍ കിടപ്പുമുറിയില്‍ നിന്ന് ഒഴിവാക്കേണ്ടത് അനിവാര്യമാണ്.  


കിടപ്പുമുറിയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കേണ്ട സാധനങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം...  


1. നിങ്ങളുടെ കിടപ്പുമുറിയില്‍ കടലിന്‍റെയോ വെള്ളച്ചാട്ടത്തിന്‍റെയോ അല്ലെങ്കില്‍ വെള്ളവുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉടന്‍തന്നെ നീക്കം ചെയ്യാം. ഇത്തരം ചിത്രങ്ങള്‍ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വിശ്വാസം കുറയ്ക്കാന്‍ ഇടയാക്കും. കൂടാതെ, വെള്ളത്തിന്‍റെ ചിത്രം ദമ്പതികളുടെ ജീവിതത്തില്‍ മൂന്നാമതൊരാളുടെ വരവിനേയും സൂചിപ്പിക്കുന്നു....!!


2. നിങ്ങളുടെ വീട്ടിലോ മുറിയിലോ മഹാഭാരതത്തിന്‍റെയോ താജ്മഹലിന്‍റെയോ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉടൻതന്നെ നീക്കം ചെയ്യുക. ഇത്തരം ചിത്രങ്ങള്‍ വീട്ടില്‍ നെഗറ്റീവ് എനർജി കൊണ്ടുവരുമെന്ന് മാത്രമല്ല, ആളുകളുടെ മനസിലും നെഗറ്റിവിറ്റി സൃഷ്ടിക്കും.


3. നിങ്ങളുടെ വീട്ടിൽ വന്യ മൃഗങ്ങളുടെയോ ഉപദ്രവകാരികളായ പക്ഷികളുടെയോ ചിത്രങ്ങള്‍ ഉണ്ടെങ്കില്‍ അവ ഉടൻ തന്നെ മാറ്റുക. ഇത്, വ്യക്തികളില്‍ ദേഷ്യം വർദ്ധിപ്പിക്കുമെന്ന് മാത്രമല്ല സന്തോഷം ഇല്ലാതാക്കും. നിങ്ങളുടെ വീട്ടില്‍ അല്ലെങ്കില്‍ കിടപ്പുമുറിയില്‍ ഒരു പ്രാവിന്‍റെയോ മറ്റേതെങ്കിലും പക്ഷിയുടെയോ ഉണ്ടെകില്‍ അതും മാറ്റുക. ഇത് സന്താന ഭാഗ്യം ഇല്ലാതാക്കും.  


4. കിടപ്പുമുറിയില്‍ ഒരിയ്ക്കലും പൂർവ്വികരുടെ ചിത്രം വയ്ക്കരുത്, ഇത് വീട്ടിൽ നെഗറ്റീവ് എനര്‍ജി കൊണ്ടുവരും


(നിരാകരണം:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.  Zee News ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വിദഗ്ദ്ധനുമായി ബന്ധപ്പെടുക) 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.