Sawan Vastu Tips: ശ്രാവണ്‍ മാസത്തില്‍ ഈ സാധനങ്ങള്‍ വീട്ടില്‍ കൊണ്ടുവരുന്നത് ശുഭം, ഭഗവാന്‍ ശിവന്‍ അനുഗ്രഹം വര്‍ഷിക്കും

Sawan Vastu Tips: ശ്രാവണ്‍ മാസം ഭഗവാന്‍ ശിവന് സമർപ്പിക്കപ്പെട്ട മാസമാണ്.  വാസ്തു ശാസ്ത്രത്തിലും ഈ മാസത്തിന് ഏറെ പ്രാധാന്യം കല്പിച്ചിട്ടുണ്ട്.  വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ശ്രാവണ്‍ മാസത്തില്‍ ചില സാധനങ്ങള്‍ വീട്ടില്‍ കൊണ്ടുവരുന്നത് ഏറെ ശുഭമാണ്‌. 

Written by - Zee Malayalam News Desk | Last Updated : Jul 17, 2023, 06:58 PM IST
  • ശ്രാവണ്‍ മാസം ചില സാധനങ്ങൾ വീട്ടിലെത്തിക്കുന്നതിലൂടെ, ഭഗവാന്‍ ശിവന്‍ സന്തുഷ്ടനാകുകയും ഒരു വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും സഫലീകരിയ്ക്കുകയും ചെയ്യുന്നു
Sawan Vastu Tips: ശ്രാവണ്‍ മാസത്തില്‍ ഈ സാധനങ്ങള്‍ വീട്ടില്‍ കൊണ്ടുവരുന്നത് ശുഭം, ഭഗവാന്‍ ശിവന്‍ അനുഗ്രഹം വര്‍ഷിക്കും

Sawan Vastu Tips: ഹൈന്ദവ വിശ്വാസത്തില്‍ ശ്രാവണ്‍ മാസത്തിന് ഏറെ പ്രാധാന്യം ഉണ്ട്. ശ്രാവണ്‍ മാസം ഏറെ സവിശേഷവും പവിത്രവുമായി കണക്കാക്കുന്നു. 

ശ്രാവണ്‍ മാസം ഭഗവാന്‍ ശിവന് സമർപ്പിക്കപ്പെട്ട മാസമാണ്.  വാസ്തു ശാസ്ത്രത്തിലും ഈ മാസത്തിന് ഏറെ പ്രാധാന്യം കല്പിച്ചിട്ടുണ്ട്.  വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച് ശ്രാവണ്‍ മാസത്തില്‍ ചില സാധനങ്ങള്‍ വീട്ടില്‍ കൊണ്ടുവരുന്നത് ഏറെ ശുഭമാണ്‌. ഇപ്രകാരം ചെയ്യുന്നത്  ഭഗവാന്‍ ശിവനെ സന്തോഷിപ്പിക്കുകയും ഭക്തരുടെ മേല്‍ അനുഗ്രഹം ചൊരിയുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. 

Also Read:  Latest Update on PM Kisan 14th Installment: പിഎം കിസാൻ 14-ാം ഗഡു ജൂലൈ 28 ന് കർഷകര്‍ക്ക് ലഭിക്കും!! 
   
നമുക്കറിയാം, ശ്രാവണ്‍ മാസം ഭഗവാന്‍ ശിവന് സമര്‍പ്പിച്ചിരിയ്ക്കുന്നു. ഇത്തവണത്തെ ശ്രാവണ്‍ മാസത്തിന്  വളരെ പ്രത്യേകതയുണ്ട്, കാരണം 19 വർഷത്തിന് ശേഷം ഇത്തവണ ശ്രാവണ്‍ മാസം 2 മാസം തികയുന്നത് തികച്ചും യാദൃശ്ചികമാണ്. ഈ വര്‍ഷത്തെ ശ്രാവണ്‍ മാസം ജൂലൈ 4 മുതൽ ആരംഭിച്ച് ഓഗസ്റ്റ് 31 ന് അവസാനിക്കും. ഈ സമയത്ത്, 8 ശ്രാവണ്‍ തിങ്കളാഴ്ചകളും ഉണ്ടാവും. 

Also Read:  Opposition Meeting Update: ബെംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികള്‍ ഇന്ന് ഒത്തുചേരുന്നു, സോണിയ, രാഹുല്‍ പങ്കെടുക്കും
 
ശ്രാവണ്‍ മാസം ഭഗവാന്‍ ശിവനെ ആരാധിക്കുന്നത് വേഗത്തില്‍ ഫലം നൽകുമെന്ന് പറയപ്പെടുന്നു. ഇതോടൊപ്പം, ശ്രാവണ്‍ മാസം ചില സാധനങ്ങൾ വീട്ടിലെത്തിക്കുന്നതിലൂടെ, ഭഗവാന്‍ ശിവന്‍ സന്തുഷ്ടനാകുകയും ഒരു വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും സഫലീകരിയ്ക്കുകയും ചെയ്യുന്നു.

ശ്രാവണ്‍ മാസം പരമശിവനെ പ്രീതിപ്പെടുത്താൻ ഏതൊക്കെ സാധനങ്ങളാണ് വീട്ടിൽ കൊണ്ടുവരേണ്ടതെന്ന് നമുക്ക് നോക്കാം.
 
ഗംഗാജലം

ഗ്രന്ഥങ്ങൾ പ്രകാരം ശ്രാവണ്‍ മാസത്തിൽ ഗംഗാജലം വീട്ടിൽ കൊണ്ടുവരുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഭക്തർ ഗംഗാജലം കൊണ്ട് ശിവനെ അഭിഷേകം ചെയ്യുന്നു. ഇത് അവര്‍ ജീവിതത്തില്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാക്കുമെന്ന് പറയപ്പെടുന്നു. 

ഭസ്മം 

ശ്രാവണ്‍ മാസത്തിൽ ഭസ്മം വീട്ടിലേക്ക് കൊണ്ടുവരുന്നത് ഐശ്വര്യപ്രദമാണെന്നാണ് ഗ്രന്ഥങ്ങൾ പറയുന്നത്. ശിവൻ സ്വയം ഭസ്മം കൊണ്ട് അലങ്കരിക്കുന്നു. ശ്രാവണ്‍ മാസത്തിൽ ഭസ്മം കൊണ്ടുവരുന്നത് പരമശിവനെ  പ്രസാദിക്കുന്നു. 

ത്രിശൂലം

തിരുവെഴുത്തുകൾ പറയുന്നതനുസരിച്ച് ത്രിശൂലം ശിവന്‍റെ ആയുധമാണ്. ശ്രാവണ്‍ മാസത്തിൽ വീട്ടിൽ ത്രിശൂലം കൊണ്ടുവരുന്നത് പോസിറ്റീവ് എനർജി നൽകുന്നു. അതിലൂടെ സന്തോഷവും ഐശ്വര്യവും വീട്ടിൽ നിറയുന്നു. വെള്ളി കൊണ്ട് നിർമ്മിച്ച ത്രിശൂലം വീട്ടിൽ കൊണ്ടുവരുന്നത് ഏറ്റവും ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. 

കൂവളത്തിന്‍റെ ഇലകള്‍ 

ഗ്രന്ഥങ്ങൾ പറയുന്നതനുസരിച്ച്  കൂവളത്തിന്‍റെ ഇലകള്‍ ശിവന് വളരെ പ്രിയപ്പെട്ടതാണ്. കൂവളത്തിന്‍റെ ഇലകള്‍ ഇല്ലാതെ ശിവ ആരാധന അപൂർണ്ണമാണെന്ന് പറയപ്പെടുന്നു. ശ്രാവണ്‍ മാസത്തിൽ എല്ലാ തിങ്കളാഴ്ചയും  കൂവളത്തിന്‍റെ ഇലകള്‍ വീട്ടിൽ കൊണ്ടുവരുന്നത് സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നു.

രുദ്രാക്ഷം

തിരുവെഴുത്തുകൾ അനുസരിച്ച്, ശിവന്‍റെ കണ്ണുനീർ കൊണ്ടാണ് രുദ്രാക്ഷങ്ങൾ  നിർമ്മിക്കപ്പെടുന്നത് എന്നാണ് വിശ്വാസം.  ശ്രാവണ്‍ മാസത്തിൽ വീട്ടില്‍ രുദ്രാക്ഷം കൊണ്ടുവന്നാൽ ഐശ്വര്യം വർദ്ധിക്കുമെന്ന് പറയപ്പെടുന്നു.

ഇടയ്ക്ക 

വേദങ്ങൾ അനുസരിച്ച്, പ്രപഞ്ചത്തെ സന്തുലിതമാക്കാൻ ശിവൻ ഇടയ്ക്ക സ്വീകരിച്ചു. വാസ്തു ശാസ്ത്രം പറയുന്നതനുസരിച്ച്  ശ്രാവണ്‍ മാസത്തിൽ ഇടയ്ക്ക വീട്ടില്‍ കൊണ്ടുവരുന്നത്  നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയം പ്രദാനം ചെയ്യുമെന്ന് പറയപ്പെടുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News