Wednesday Remedies: ഹൈന്ദവ വിശ്വാസത്തില്‍ ഓരോ ദിവസവും ഓരോ ഭഗവാൻമാർക്കായി  പ്രത്യേകം സമര്‍പ്പിച്ചിരിയ്ക്കുന്നു. അതായത്, ആ ദിവസങ്ങളിൽ പ്രത്യേക പൂജകളും അർച്ചനകളും നടത്തിയാൽ നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്കും ദുരിതങ്ങൾക്കും അറുതി വരുമെന്നാണ് വിശ്വാസം.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:   Bedroom and Vastu: ഈ സാധനങ്ങള്‍ കിടപ്പുമുറിയില്‍ വേണ്ട, ദാമ്പത്യത്തിൽ കലഹം ഉറപ്പ് 


അതനുസരിച്ച്, ബുധനാഴ്ച ഗണപതിക്ക് സമർപ്പിച്ചിരിക്കുന്ന ദിവസമാണ്. ബുധനാഴ്ച ഗണപതിയെ ആരാധിക്കുകയും പ്രത്യേക പൂജ നടത്തുകയും ഭഗവാന് ഇഷ്ടപ്പെട്ട ലഡ്ഡു നൽകുകയും ചെയ്യുന്നു. 


Also Read:  Kundara Johny Passes Away: വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കുണ്ടറ ജോണി അന്തരിച്ചു
 
ഗണപതിയെ സങ്കടമോചകന്‍ എന്നും വിളിക്കാറുണ്ട്.  ബുധനാഴ്ച ദിവസം ഗണപതി ഭഗവാനെ യഥാവിധി ആരാധിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ പ്രയാസങ്ങളും നീങ്ങുകയും ആഗ്രഹങ്ങൾ നിറവേറ്റുകയും ചെയ്യുമെന്നാണ് വിശ്വാസം


നിങ്ങള്‍ ജീവിതത്തിൽ മാനസികവും സാമ്പത്തികവുമായ പ്രതിസന്ധികൾ നേരിടുകയാണ് എങ്കില്‍ ബുധനാഴ്ച നടത്തുന്ന ചില പ്രത്യേക പൂജാ നടപടികളിലൂടെ ഇതില്‍ നിന്നെല്ലാം മോചനം ലഭിക്കും.


ഏതൊരു പൂജയിലും മംഗള കര്‍മ്മത്തിലും ഗണപതിയെ ആദ്യം ആരാധിക്കപ്പെടുന്ന ദേവനായി കണക്കാക്കുന്നു. ഗണപതിയെ ആരാധിച്ചുകൊണ്ട് ഏതെങ്കിലും മംഗള കര്‍മ്മങ്ങള്‍ ആരംഭിച്ചാൽ, ആ വ്യക്തിയുടെ എല്ലാ ജോലികളും തടസ്സമില്ലാതെ പൂർത്തിയാകും. ബുധനാഴ്‌ച പൂര്‍ണ്ണ ഹൃദയത്തോടും ഭക്തിയോടും കൂടി ഗജാനനെ പൂജിക്കുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവിതത്തിലെ എല്ലാ പ്രയാസങ്ങളും നീങ്ങുമെന്നാണ് വിശ്വാസം. 


ഒരു വ്യക്തിയുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റാൻ ബുധനാഴ്‌ച ഏതൊക്കെ പരിഹാരങ്ങൾ ചെയ്യണം എന്നറിയാം...   
  
ജ്യോതിഷ പ്രകാരം, നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല, ഇവ ദീർഘകാലത്തേക്ക് നിങ്ങളെ അലട്ടുന്നുവെങ്കിൽ, ബുധനാഴ്ച സ്വീകരിക്കുന്ന ഈ നടപടികൾ നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. ഇതിനായി 7 ബുധനാഴ്ചകളിൽ തുടർച്ചയായി ഗണപതിയുടെ ക്ഷേത്രത്തിൽ പോയി ഗണപതിക്ക് സിന്ദൂരം സമർപ്പിക്കുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ, ഒരു വ്യക്തിയുടെ ജോലിയിലും ജീവിതത്തിലും ഉള്ള പ്രശ്നങ്ങൾ ഇല്ലാതാകുമെന്നാണ് വിശ്വാസം. 


ബുധനാഴ്ച സ്വീകരിക്കുന്ന ഈ നടപടികൾ കുട്ടികൾക്ക് പഠനത്തിൽ വിജയം നേടുന്നതിന് വളരെ ഗുണം ചെയ്യും. ഗണപതിക്ക് തുടർച്ചയായി 7 ബുധനാഴ്ചകളിൽ  ലഡ്ഡു സമർപ്പിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുമെന്ന് പറയാം. 


ജ്യോതിഷ പ്രകാരം, നിങ്ങൾ ദീർഘകാലമായി സാമ്പത്തിക പ്രതിസന്ധിയോ മറ്റ് പ്രശ്‌നങ്ങളോ നേരിടുന്നുണ്ടെങ്കിൽ, 7 ബുധനാഴ്ചകളിൽ വെളുത്ത പശുവിന് പച്ച പുല്ല് നൽകുക. ഈ പ്രതിവിധി ചെയ്യുന്നത് ഗുണം ചെയ്യും. ജ്യോതിഷ പ്രകാരം ഇത് വീട്ടിൽ സമ്പത്ത് വർദ്ധിപ്പിക്കുന്നു. കൂടാതെ, വ്യക്തിക്ക് പുരോഗതിയുടെ പുതിയ വഴികളും തുറന്നു കിട്ടുന്നു.  


നിങ്ങളുടെ ഏതെങ്കിലും പഴയ ആഗ്രഹം നിറവേറുന്നതിനായി തുടർച്ചയായി ഏഴ് ബുധനാഴ്ചകളിൽ ഗണപതിക്ക് ശർക്കര അർപ്പിക്കുക. ഇത് വ്യക്തിയുടെ തീർപ്പാക്കാത്ത ജോലികൾ ഉടൻ പൂർത്തിയാകാന്‍ സഹായകമാണ്.   


ഒരു വ്യക്തിയുടെ വീട്ടിൽ ഗാർഹിക പ്രതിസന്ധികൾ ഉണ്ടാകുകയും അതിൽ നിന്ന് മുക്തി നേടാനും വീട്ടിൽ സന്തോഷവും സമാധാനവും ആഗ്രഹിക്കുന്നുവെങ്കിൽ, 7 ബുധനാഴ്ച ഗണപതി ക്ഷേത്രത്തിൽ പച്ച പച്ചക്കറികൾ ദാനം ചെയ്യുക. ഇത് ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിലനിർത്തും. 
 
 
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.