തിരുവനന്തപുരം: നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.
വില്ലനായും സ്വഭാവ നടനായും മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ജോണി കൂടുതലായും വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. കിരീടം, ഗോഡ്ഫാദർ, ചെങ്കോൽ, സ്ഫടികം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്.
23ാം വയസിലാണ് അദ്ദേഹം സിനിമാ ലോകത്തേയ്ക്ക് ചുവടു വയ്ക്കുന്നത്. 1979-ൽ പുറത്തിറങ്ങിയ നിത്യവസന്തം ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. പിന്നീട് നൂറിലേറ ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു.
ഉണ്ണി മുകുന്ദന് നായകനായ ‘മേപ്പടിയാനി’ലാണ് അദ്ദേഹം അവസാനമായി വേഷമിട്ടത്. അവസാന ചിത്രമായ മേപ്പടിയാന് നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങി മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ അദ്ധ്യാപിക സ്റ്റെല്ലയാണ് ഭാര്യ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.