Astro Tips for Thursday: ഹൈന്ദവ വിശ്വാസമനുസരിച്ച്  വ്യാഴാഴ്‌ച മഹാവിഷ്ണുവിനെ പ്രത്യേകമായി ആരാധിക്കുന്ന ദിവസമാണ്.  അതായത്, ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും ആഗ്രഹിക്കുന്നുവെങ്കില്‍ വ്യാഴാഴ്ച ദിവസം മഹാവിഷ്ണുവിനെ ആരാധിക്കാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങളുടെ പൂജയിലും ആരാധനയിലും മഹാവിഷ്ണു പ്രസാദിച്ചാൽ അദ്ദേഹത്തോടൊപ്പം ലക്ഷ്മിദേവിയുടെ അനുഗ്രഹവും ലഭിക്കുമെന്ന് പറയപ്പെടുന്നു. മഹാവിഷ്ണുവിനെ വിധിപ്രകാരം ആരാധിച്ചാൽ ലക്ഷ്മീദേവി പ്രസാദിക്കുമെന്നും അവരുടെ ജീവിതത്തില്‍ സമ്പത്തും ഐശ്വര്യവും വര്‍ഷിക്കുമെന്നുമാണ് വിശ്വാസം.  വ്യാഴാഴ്ച ചെയ്യുന്ന ചില പ്രത്യേക പൂജവിധിയിലൂടെ മഹാവിഷ്ണുവും ലക്ഷ്മിദേവിയും പ്രസാദിയ്ക്കുകയും നിങ്ങളുടെ ജീവിതത്തില്‍ സമ്പത്തും സമൃദ്ധിയും ലഭിക്കുകയും ചെയ്യും.


Also Read:  Guru Margi 2022: വ്യാഴം നേർരേഖയിലേക്ക്: ഈ 3 രാശിക്കാർക്ക് ലഭിക്കും അത്ഭുത നേട്ടങ്ങൾ!


നിങ്ങള്‍ ജീവിതത്തില്‍ സാമ്പത്തികമായി ഏറെ  ക്ലേശം അനുഭവിക്കുകയാണ് എങ്കില്‍   
വ്യാഴാഴ്ച ചെയ്യുന്ന ഈ പ്രതിവിധികള്‍ നിങ്ങളുടെ  ജീവിതത്തിലുടനീളം പണത്തിന് ഒരു കുറവും വരാതെ സംരക്ഷിക്കും.  അതിനായി വ്യാഴാഴ്ച വാഴയെ പൂജിക്കുന്നത്  ഏറെ ഫലദായകമാണ്.  


Also Read:  Lizards Myths: പല്ലി ദേഹത്ത് വീണാല്‍? ശുഭ, അശുഭകരമായ അടയാളങ്ങൾ അറിയാം
 
വാഴ മരത്തിന്‍റെ പ്രതിവിധികൾ


നിങ്ങൾ വളരെക്കാലമായി പണവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്‌നങ്ങളില്‍ അലയുകയാണ് എങ്കില്‍ ഈ പ്രതിവിധി അത് തരണം ചെയ്യാന്‍ നിങ്ങളെ സഹായിയ്ക്കും. വ്യാഴാഴ്ച ദിവസം വാഴയുടെ വേര് പുറത്തെടുക്കുക., ഇത് ചെയ്യുമ്പോള്‍ ആരും നിങ്ങളോട് ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യാന്‍ പാടില്ല.  പുറത്തെടുത്ത വാഴയുടെ വേര്   ഗംഗാജലത്തിൽ കഴുകി ശുദ്ധീകരിച്ച് ഒരു മഞ്ഞ നൂൽ കെട്ടി നിങ്ങളുടെ ലോക്കറില്‍ സൂക്ഷിക്കുക. വ്യാഴാഴ്ച ഈ പ്രതിവിധി ചെയ്താൽ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി ഇല്ലാതാകും.  


വ്യാഴാഴ്ച കുളിച്ച ശേഷം മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക. മഞ്ഞ വസ്ത്രങ്ങൾ ഇല്ലെങ്കിൽ, നിങ്ങൾക്ക് ഒരു മഞ്ഞ തൂവാലയെങ്കിലും ഉപയോഗിക്കാം.  തലയിലോ തോളിലോ മഞ്ഞ തുണി വച്ചാണ് വാഴയുടെ സമീപത്ത് പോകേണ്ടത്. വാഴയുടെ സമീപത്ത്  പോകുമ്പോള്‍ ആരും നിങ്ങളെ തടസ്സപ്പെടുത്തുന്നില്ല എന്ന് ശ്രദ്ധിക്കുക.  വാഴയുടെ സമീപത്ത് നിങ്ങളുടെ ആഗ്രഹങ്ങൾ സഫലമാകാൻ പ്രാർത്ഥിക്കുക.


 വ്യാഴാഴ്ച ദിവസം ലക്ഷ്മി നാരായണനെ ആരാധിച്ചാൽ ദാമ്പത്യ ജീവിതത്തിൽ സന്തോഷം വരുമെന്നും ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം ദൃഢമാകുമെന്നും പറയപ്പെടുന്നു.  
വ്യാഴാഴ്ച മഹാവിഷ്ണുവിനെ പൂജിക്കുമ്പോൾ, മഞ്ഞ വസ്ത്രം ധരിക്കുകയും പൂജാദ്രവ്യങ്ങളിൽ മഞ്ഞ ചന്ദനം ഉപയോഗിക്കുകയും വേണം. മഹാവിഷ്ണു ഇതിൽ പ്രസാദിക്കുകയും ഭക്തരുടെ  എല്ലാ ആഗ്രഹങ്ങളും സഫലമാക്കുകയും ചെയ്യുന്നു.  


ഇതുകൂടാതെ വ്യാഴാഴ്ച  ദാനധര്‍മ്മത്തിന് ഏറ്റവും ഉചിതമായ ദിവസമാണ്. ഈ ദിവസം ദാനം ചെയ്യുന്നതിലൂടെ പ്രത്യേക അനുഗ്രഹങ്ങള്‍   ലഭിക്കുന്നു.


 
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്റെ ഉപദേശം സ്വീകരിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ