Astro Tips for Friday: ഹൈന്ദവ വിശ്വാസത്തില്‍ ആഴ്ചയിലെ ഏഴ് ദിവസങ്ങളും പ്രത്യേകം ദേവീ ദേവതകള്‍ക്കായി സമര്‍പ്പിച്ചിരിയ്ക്കുന്നു. അതനുസരിച്ച് വെള്ളിയാഴ്ച സമ്പത്തിന്‍റെ ദേവിയായ ലക്ഷ്മി ദേവിയെ ആരാധിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലക്ഷ്മിദേവിയുടെ അനുഗ്രഹഉള്ള വ്യക്തിക്ക്  ജീവിതത്തില്‍ ഒരിയ്ക്കലും സമ്പത്തിന്‍റെ കുറവ് ഉണ്ടാകില്ല എന്നാണ് വിശ്വാസം. അതായത്, ആ വ്യക്തിയുടെ ജീവിതം എന്നും സന്തോഷവും സമൃദ്ധിയും നിറഞ്ഞതായിരിയ്ക്കും. 


Also Read:   Planet Transit: ഡിസംബറിൽ 3 ഗ്രഹങ്ങളുടെ രാശിമാറ്റം: ഈ രാശിക്കാരുടെ ഉറങ്ങിക്കിടന്ന ഭാഗ്യം ഉണരും!


അഥവാ നിങ്ങള്‍  ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസരമാണ് എങ്കില്‍ വിഷമിക്കേണ്ട, ലക്ഷ്മി ദേവിയെ പ്രസാദിപ്പിച്ചാല്‍  മാത്രം മതി, നിങ്ങളുടെ ജീവിതത്തിലെ  എല്ലാ പ്രതിസന്ധികളും മാറിക്കിട്ടും.  ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാന്‍  വെള്ളിയാഴ്ച ചില പ്രത്യേക നടപടികൾ സ്വീകരിക്കുക. നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഈ പ്രതിവിധികൾ സഹായകമാകും.


Also Read:  December Horoscope : ഡിസംബറിൽ ഈ രാശിക്കാരെ കാത്തിരിക്കുന്നത് സന്തോഷവും സാമ്പത്തിക അഭിവൃദ്ധിയും


വെള്ളിയാഴ്ച ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.... 


ലക്ഷ്മി ദേവിയ്ക്ക് ഏറ്റവും പ്രയപ്പെട്ട നിറങ്ങളാണ് ചുവപ്പും വെളുപ്പും. അതിനാൽ വെള്ളിയാഴ്ച  ലക്ഷ്മി ദേവിയെ ആരാധിക്കുമ്പോൾ ചുവപ്പോ വെള്ളയോ നിറങ്ങളില്‍ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. 


ലക്ഷ്മി ദേവിയെ ആരാധിക്കുമ്പോൾ കൈയിൽ വെള്ളി മോതിരമോ മറ്റ് ആഭരണങ്ങളോ ധരിക്കുന്നതും ശുഭകരമാണെന്ന് ഓർമ്മിക്കുക. ഇത് ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്താന്‍ ഉപകരിയ്ക്കും. 


നിങ്ങള്‍ ജീവിതത്തില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്ന അവസരമാണ് എങ്കില്‍  ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ വെള്ളിയാഴ്ച ലക്ഷ്മി നാരായൺ  കഥ പാരായണം ചെയ്യണം.  പാരായണം പൂർത്തിയാക്കിയ ശേഷം പായസം സമര്‍പ്പിക്കുന്നത് ഓര്‍മ്മിക്കുക.  


ദാമ്പത്യജീവിതത്തിലെ സന്തോഷത്തിനും ബന്ധം ദൃഢമാക്കാനും വെള്ളിയാഴ്ച ദമ്പതികള്‍ ഒരുമിച്ച് ലക്ഷ്മി ദേവിയെ ആരാധിക്കണം. 


വെള്ളിയാഴ്ച പശുവിന് തീറ്റ കൊടുക്കുന്നത് ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താന്‍ സഹായിയ്ക്കുക മത്രമല്ല, നിങ്ങളുടെ എല്ലാ  ആഗ്രഹങ്ങളും നിറവേറ്റാനും ഉപകരിയ്ക്കും. 
 
നിങ്ങൾക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കണമെങ്കിൽ, വെള്ളിയാഴ്ച, ദേവിയെ ആരാധിക്കുന്നതിനൊപ്പം, തുളസിയെയും പൂജിക്കണം. ഒപ്പം, ദേവിയ്ക്ക് ചുവന്ന വസ്ത്രങ്ങൾ, പോട്ട്,  വള, സിന്ധൂരം എന്നിവയും ദേവിയ്ക്ക് സമർപ്പിക്കുക.


ശംഖിലും മണിയിലും ലക്ഷ്മീദേവി കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. അതിനാല്‍, ആരാധനയിൽ ശംഖും മണിയും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.  ഇത്തരം ആരാധനകള്‍ ദേവിയെ പ്രീതിപ്പെടുത്തുന്നു.


 
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ