Ekadashi: ഏകാദശി ദിനത്തിൽ ഈ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമം
ഒരു വർഷം സാധാരണയായി24 ഏകാദശികളാണ് വരുന്നത് ചിലപ്പോൾ 25 ഉം ഉണ്ടാകും.
Ekadashi: ഒരു വർഷം സാധാരണയായി24 ഏകാദശികളാണ് വരുന്നത് ചിലപ്പോൾ 25 ഉം ഉണ്ടാകും. ഏകാദശി ദിനത്തിൽ വിഷ്ണുവിനെയാണ് പൂജിക്കുന്നത്. ഫാല്‍ഗുനമാസത്തിലെ കൃഷ്ണ പക്ഷ ഏകാദശിയായ പാപമോചനി ഏകാദശിയാണ് ഇന്ന്.
ഇന്നേ ദിവസം വ്രതമെടുക്കുന്നത് നമ്മുടെ പാപങ്ങളൊക്കെ കഴുകിക്കളയാൻ സഹായിക്കും എന്നാണ് വിശ്വാസം. മാത്രമല്ല ഈ വ്രതം എടുക്കുന്നതിലൂടെ കുടുംബത്തിൽ സാമ്പത്തിക പ്രശ്ങ്ങളൊന്നും ഉണ്ടാകില്ലയെന്നാണ്. പൊതുവെ ഏകാദശി ദിനം ഈ മന്ത്രങ്ങൾ ചെല്ലുന്നത് ഉത്തമമാണ്. അത് ഏതോയ്‌ക്കെയാണെന്നു നോക്കാം..
Also Read: Vastu Tips: റോഡിൽ വീണു കിടക്കുന്ന കാശ് എടുക്കണോ വേണ്ടയോ? ഫലം എന്താണ് അറിയാം..
വിഷ്ണു സ്‌തോത്രം
ശാന്താകാരം ഭുജഗശയനം
പത്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശ്യം
മേഘവര്‍ണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം
യോഗി ഹൃദ്ധാന ഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം
സര്‍വ്വ ലോകൈക നാഥം
മഹാമന്ത്രം
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ,
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
വിഷ്ണു ഗായത്രി
ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണുപ്രചോദയാത്.
വിഷ്ണുമൂലമന്ത്രം
ഭഗവാന്റെ മൂലമന്ത്രങ്ങളാണ് അഷ്ടാക്ഷരമന്ത്രം ദ്വാദശാക്ഷരമന്ത്രം എന്നിവ. ഫലസിദ്ധിക്കായി ഇവ നിത്യവും 108 പ്രാവശ്യം ജപിക്കുന്നത് ഉത്തമമാണ്.
അഷ്ടാക്ഷരമന്ത്രം
ഓം നമോ നാരായണായ
ദ്വാദശാക്ഷരമന്ത്രം
‘ഓം നമോ ഭഗവതേ വാസുദേവായ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...