Vastu for Home:: വീട് എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നവരാണ് നമ്മള്‍. പ്രത്യേകിച്ചും പൂജാമുറി,  അടുക്കള തുടങ്ങിയ ഭാഗങ്ങള്‍ പ്രത്യേക ശ്രദ്ധയോടെ നാം സൂക്ഷിക്കാറുണ്ട്.  


COMMERCIAL BREAK
SCROLL TO CONTINUE READING

പൂജാമുറിയും അടുക്കളയും വീടിന്‍റെ പ്രധാന ഭാഗങ്ങളായി കണക്കാക്കപ്പെടുന്നു. അതിനാല്‍ തന്നെ  അടുക്കളയും പൂജാമുറിയും വൃത്തിയായി സൂക്ഷിക്കുന്നതില്‍ നാം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കൂടാതെ, വീടിന്‍റെ ഈ ഭാഗങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നത് ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്തുമെന്ന് ആളുകൾ കരുതുന്നു, കൂടാതെ, ദേവതകള്‍ കുടി കൊള്ളുന്ന സ്ഥലമായതിനാല്‍ നാം അടുക്കള പൂജാമുറി എന്നിവയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കാറുണ്ട്.


Also Read:   Diwali 2022: ദീപാവലിയ്ക്ക് ലക്ഷ്മിദേവിയെ മാത്രമല്ല സരസ്വതി ദേവിയേയും ആരാധിക്കാം, ഫലപ്രാപ്തി ഉറപ്പ്


എന്നാല്‍, നിങ്ങള്‍ക്കറിയുമോ? വീടിന്‍റെ മറ്റൊരു പ്രധാന ഭാഗമുണ്ട്. ഈ ഭാഗം എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ നാം ശ്രദ്ധിച്ചിരിക്കണം. അതാണ് വീടിന്‍റെ പ്രധാന വാതില്‍.   


Also Read:  Shukra Gochar 2022: ശുക്രൻ തുലാം രാശിയിൽ: നാലു ദിവസത്തിനുള്ളിൽ ഈ രാശിക്കാർക്ക് ലഭിക്കും ബമ്പർ ആനുകൂല്യങ്ങൾ


വീടിന്‍റെ പ്രധാന വാതിലിന് നിങ്ങളറിയാത്ത മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അതായത്, പിതൃക്കളും ദേവീദേവന്മാരും നമ്മുടെ വീട്ടിൽ പ്രവേശിക്കുന്നത് ഈ ഭാഗത്തിലൂടെയാണ്. അതിനാല്‍ വീടിന്‍റെ പ്രധാനവാതിലും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണ്.  


Also Read:  Sun Transit 2022: സൂര്യന്‍ വൃശ്ചിക രാശിയിലേയ്ക്, നവംബര്‍ മാസം ഈ 6 രാശിക്കാര്‍ക്ക് അടിപൊളി സമയം..!!


വീടിന്‍റെ പ്രധാനവാതില്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. 


വീട്ടിലെ പൂജാമുറിയും അടുക്കളയും വൃത്തിയായി സൂക്ഷിക്കുന്നതുപോലെ  പ്രധാന വാതിലും വൃത്തിയായി സൂക്ഷിക്കണം. ഹൈന്ദവ വിശ്വാസമനുസരിച്ച് ദേവതകൾ പ്രധാന വാതിലൂടെ മാത്രമേ വീട്ടിലേക്ക് പ്രവേശിക്കുകയുള്ളൂ. ചിലർ വീടിന്‍റെ പ്രധാന വാതിലിനു സമീപം വിളക്ക് കൊളുത്തുന്നതിന്‍റെ  കാരണം ഇതാണ്. ഇക്കാരണത്താല്‍ വീടിന്‍റെ പ്രധാനവാതില്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. 


പ്രധാന കവാടം വൃത്തിഹീനമായതെങ്കില്‍ ദേവീദേവതകളും പിതൃക്കളും വീടിനുള്ളില്‍ പ്രവേശിക്കാതെ പുറത്തുനിന്ന് മടങ്ങുമെന്നാണ് വിശ്വാസം. അതുകൂടാതെ, വീടിന്‍റെ പ്രധാന വാതിലില്‍ മാവിന്‍റെ ഇലകൾ കൊണ്ടുള്ള മാല കെട്ടിയിട്ടാല്‍ നെഗറ്റീവ് എനർജി നമ്മുടെ വീട്ടിലേക്ക് കടക്കില്ല, കൂടാതെ, വീട്ടിനുള്ളിലുള്ള നെഗറ്റീവ് എനർജി പുറത്തുപോകുകയും ചെയ്യും.


നിരാകരണം: ഈ  ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.  Zee News ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വിദഗ്ദ്ധനെ ബന്ധപ്പെടുക.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.