Sun Transit 2022: സൂര്യന്‍ വൃശ്ചിക രാശിയിലേയ്ക്, നവംബര്‍ മാസം ഈ 6 രാശിക്കാര്‍ക്ക് അടിപൊളി സമയം..!!

സൂര്യന്‍റെ രാശി മാറ്റം എല്ലാ 12 രാശികളിലും സ്വാധീനം ചെലുത്തുന്നു.  സൂര്യന്‍റെ ഈ രാശി പരിവർത്തനം  ചിലര്‍ക്ക് മോശമാകാം ചിലര്‍ക്ക് വളരെയധികം നേട്ടങ്ങൾ നൽകുന്നതാകാം

Written by - Zee Malayalam News Desk | Last Updated : Oct 12, 2022, 02:07 PM IST
  • സൂര്യന്‍റെ രാശി മാറ്റം എല്ലാ 12 രാശികളിലും സ്വാധീനം ചെലുത്തുന്നു. സൂര്യന്‍റെ ഈ രാശി പരിവർത്തനം ചിലര്‍ക്ക് മോശമാകാം ചിലര്‍ക്ക് വളരെയധികം നേട്ടങ്ങൾ നൽകുന്നതാകാം
Sun Transit 2022: സൂര്യന്‍ വൃശ്ചിക രാശിയിലേയ്ക്, നവംബര്‍ മാസം ഈ 6 രാശിക്കാര്‍ക്ക് അടിപൊളി സമയം..!!

Surya Gochar 2022:   ജ്യോതിഷത്തിൽ, സൂര്യന്‍ "ഗ്രഹങ്ങളുടെ രാജാവ്" എന്നാണ് അറിയപ്പെടുന്നത്.  സൂര്യന്‍ എല്ലാ മാസവും രാശിചക്രം മാറ്റുന്നു. ഇതിനെ രാശി  സംക്രമണം  അല്ലെങ്കില്‍ രാശി  പരിവർത്തനം എന്നാണ് പറയുന്നത്. 

സൂര്യന്‍റെ രാശി പരിവർത്തനം എല്ലാ 12 രാശികളിലും സ്വാധീനം ചെലുത്തുന്നു.  സൂര്യന്‍റെ ഈ രാശി മാറ്റം ചിലര്‍ക്ക് മോശമാകാം ചിലര്‍ക്ക് വളരെയധികം നേട്ടങ്ങൾ നൽകുന്നതാകാം. ഇത്തവണ നവംബര്‍ മാസത്തില്‍ സൂര്യന്‍  വൃശ്ചിക രാശിയിലേയ്ക് പ്രവേശിക്കുകയാണ്. ജ്യോതിഷപ്രകാരം നവംബർ 16-ന് വൈകുന്നേരം 6.58-ന് സൂര്യൻ വൃശ്ചികരാശിയിൽ പ്രവേശിക്കും. 

Also Read:  Buying Gold on Dhanteras: ധന്‍തേരസില്‍ സ്വര്‍ണം വാങ്ങുന്നത് ശുഭകരമായി കണക്കാക്കുന്നത് എന്തുകൊണ്ട്?

സൂര്യന്‍റെ ഈ രാശി പരിവര്‍ത്തനം ചില രാശിക്കാര്‍ക്ക് ഏറെ  ഭാഗ്യം നല്‍കുന്ന സമയമാണ്.  ഈ സമയത്ത് ഈ രാശിക്കാര്‍ക്ക് ലക്ഷ്മിദേവിയുടെ വലിയ കൃപ ലഭിക്കും. സൂര്യന്‍റെ ഈ രാശി പരിവര്‍ത്തനം   ഏതൊക്കെ രാശിക്കാരെ എങ്ങനെ ബാധിക്കുമെന്നും ഏത് രാശിക്കാരുടെ അടഞ്ഞ് കിടക്കുന്ന ഭാഗ്യത്തിന്‍റെ  പൂട്ട് തുറക്കപ്പെടുന്നത് എന്നും നോക്കാം.... 

Also Read :  Career Astrology: മാധ്യമം, ഫാഷൻ, സിനിമ എന്നീ മേഖലകളിൽ ആധിപത്യം പുലർത്തുന്നവരാണ് ഈ 2 രാശിക്കാർ! നിങ്ങളും ഉണ്ടോ?

മേടം (Aries) 

ഈ സമയം, മേടം രാശിക്കാര്‍ക്ക് ഏറെ ഉത്തമമാണ്. ഈ രാശിക്കാര്‍ക്ക് സൂര്യദേവൻ അഞ്ചാമത്തെയും എട്ടാമത്തെയും ഭാവങ്ങളുടെ അധിപനാണ്. അതിനാൽ, ഗവേഷണ പ്രവർത്തനങ്ങളിൽ ഏര്‍പ്പെട്ടിരിക്കുന്ന മേടം രാശിക്കാർ പുരോഗതി കൈവരിക്കും. എന്നാല്‍, ഈ രാശിക്കാര്‍ക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം.

ഇടവം ( Taurus) 
ഇടവം രാശിക്കാർക്ക്, സൂര്യദേവൻ ഏഴാമത്തെയും നാലാമത്തെയും ഭാവങ്ങളുടെ അധിപനാണ്. ബിസിനസ്സ് ചെയ്യുന്ന ഈ രാശിക്കാര്‍ക്ക് ഇത് നല്ല സമയമാണ്.  അവര്‍ക്ക് പുതിയ അവസരങ്ങൾ ലഭിക്കും. എന്നാല്‍, ബന്ധങ്ങളില്‍ ഉയർച്ച താഴ്ചകൾ ഉണ്ടാകാം. നിങ്ങളുടെ ആരോഗ്യവും ശ്രദ്ധിക്കുക.

മിഥുനം (Gemini)
മിഥുനം രാശിക്കാര്‍ക്ക്  സൂര്യദേവൻ മൂന്നാമത്തെയും ആറാമത്തെയും ഭാവങ്ങളുടെ അധിപനാണ്.  പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് വിജയം നേടാൻ കഴിയും. ബഹുരാഷ്ട്ര കമ്പനികളിൽ ജോലി ചെയ്യുന്നവർക്ക് മികച്ച  ആനുകൂല്യങ്ങൾ ലഭിക്കും. 

മകരം (Capricorn) 
ഈ സമയം മകരം രാശിക്കാര്‍ക്ക് ഇത് ഭാഗ്യോദയത്തിന്‍റെ സമയമാണ്. ഈ രാശിക്കാരുടെ സമ്പത്തിൽ വർധനവുണ്ടാകും. ഇതുകൂടാതെ, തൊഴിൽ, ബിസിനസ്സ് എന്നിവയിലും കൂടുതല്‍ ഉയര്‍ച്ച പ്രതീക്ഷിക്കാം.  ഈ  രാശിക്കാരുടെ വ്യക്തിജീവിതത്തിന് ഇത് നല്ല സമയമായിരിക്കും. 

വൃശ്ചികം  (Scorpio)
ഈ രാശിക്കാരുടെ പത്താം ഭാവാധിപൻ സൂര്യനാണ്. ബിസിനസ് ചെയ്യുന്നവർക്ക് ലാഭവും പ്രിയജനങ്ങളിൽ നിന്ന് ആദരവും ലഭിക്കും.

തുലാം (Libra)
രാശിക്കാർക്ക്, സൂര്യദേവൻ രണ്ടാം ഭാവത്തിന്‍റെയും പതിനൊന്നാം ഭാവത്തിന്‍റെയും അധിപനാണ്. ഇവര്‍ക്ക് ധാരാളം സാമ്പത്തിക നേട്ടം ലഭിക്കുന്ന സമയമായിരിയ്ക്കും ഇത്. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News