സങ്കടവും സന്തോഷവും - ഈ രണ്ട് അവസ്ഥ എല്ലാവരുടെയും ജീവിതത്തിൽ വരുന്ന രണ്ട് ഘടകങ്ങൾ ആണ്.   തന്റെ ജീവിതത്തിൽ ഒരിക്കലും ദു:ഖമോ മോശ സമയമോ ഉണ്ടാകരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇതിനായി ആളുകൾ എല്ലാ ശ്രമങ്ങളും നടത്തുന്നു. എന്നിരുന്നാലും സമയം എപ്പോഴും ഒരുപോലെ ആകണമെന്നില്ല.  മാത്രമല്ല നല്ലതും ചീത്തയുമായ സമയങ്ങൾ വന്നുപോകുകയും ചെയ്യും.  


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നാൽ ചില സമയങ്ങളിൽ ഇങ്ങനെയുണ്ടാകും ജീവിതത്തിലെ മോശമായ സമയം അവസാനിക്കുന്നെയില്ല എന്ന അവസ്ഥ.  എല്ലാ പരിശ്രമങ്ങൾക്കും കഠിനാധ്വാനത്തിനുശേഷവും മോശം സമയം നിങ്ങളെ വിട്ടുപോകുന്നില്ലയെങ്കിൽ, പ്രതേകിച്ചും ഈ കൊറോണ മഹാമാരി സമയത്തും, എങ്കിൽ നിങ്ങൾ ഈ ഉപായങ്ങൾ (easy remedies for good luck) ഒന്ന് പരീക്ഷിച്ചു നോക്കൂ.. 


Also Read: ശത്രുദോഷങ്ങൾ മാറ്റാൻ ഈ മന്ത്രങ്ങൾ ജപിക്കൂ 


ഇതിലൂടെ നിങ്ങളുടെ മോശം സമയം മാറും


1. സൂര്യാരാധന- തിരുവെഴുത്തുകളിൽ സൂര്യനെ നേരിട്ടുള്ള ദൈവമാണെന്നാണ് പറയുന്നതും അതുപോലെ തന്നെ സൂര്യദേവനെ ആരാധിക്കുന്നത് കൊണ്ട് ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും മോശമായ സമയം അവസാനിക്കുന്നുവെന്നാണ് കണക്കാക്കുന്നത്.   


ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ ജീവിതത്തിൽ നടക്കുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ കൃത്യമായ ചിട്ടകളോടെ  പതിവായി സൂര്യനെ ആരാധിക്കാൻ ആരംഭിക്കുക. ഞായറാഴ്ച സൂര്യദേവന്റെ ദിവസമായിട്ടാണ് കണക്കാക്കപ്പെടുന്നത് അന്നേദിവസം ആദിത്യ ഹൃദയ സ്തോത്രം ചൊല്ലുന്നത് ഉത്തമമാണ്.  


2. ഹനുമാനെ ആരാധിക്കുക - പണപ്രശ്നങ്ങളിൽ നിന്നും നിങ്ങൾ മുക്തി നേടാൻ ആഗ്രഹിക്കുന്നുവെങ്കിൽ രാത്രി സമയത്ത് ഹനുമാനെ ആരാധിക്കുക. ഹനുമാനെ ആരാധിക്കുമ്പോൾ ശുദ്ധവും വൃത്തിയും ഉണ്ടായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.  എപ്പോഴാണോ പൂജ ചെയ്യുന്നത് അപ്പോഴെല്ലാം മനസുകൊണ്ടും ശരീരം കൊണ്ടും ശുദ്ധമായിരിക്കണം.  എല്ലാദിവസവും സാധ്യമല്ലെങ്കിൽ എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും ഹനുമാൻ ചാലിസ പാരായണം ചെയ്യുക.


Also Read: ഡെന്നീസുമായുള്ള ആത്മബന്ധം എത്ര പറഞ്ഞാലും തീരില്ല: മോഹൻലാൽ  


3. ആലില കൊണ്ടുള്ള ഉപായം- പഞ്ചാംഗം നോക്കുക എന്നാണ് പഞ്ചാങ് കാണുക, പുഷ്യ നക്ഷത്രം എന്നറിയുക ആ ദിനം ആലിന്റെ ഒരു ഇല കൊണ്ടുവന്ന് അതിൽ മഞ്ഞൾ കൊണ്ട് സ്വസ്തിക സിംബൽ (Swastika Symbol) വരയ്ക്കുക എന്നിട്ട് അതിനെ നിങ്ങളുടെ വീട്ടിലെ പൂജാമുറിയിൽ സൂക്ഷിക്കുക.   ഇത് ചെയ്യുന്നതിലൂടെ കുറച്ച് ദിവസത്തിനുള്ളിൽ നിങ്ങളുടെ തടഞ്ഞിരിക്കുന്ന കാര്യങ്ങൾ ശരിയാകുകയും,   മോശം സമയം മാറുകയും ചെയ്യുന്നു.  


4. വെള്ളിയാഴ്ച ഉപവാസം- വെള്ളിയാഴ്ച സമ്പത്തിന്റെ ദേവതയായ മഹാലക്ഷ്മിയുടെ ദിവസമായി കണക്കാക്കപ്പെടുന്നു, അതിനാൽ ഈ ദിവസം നോമ്പനുഷ്ഠിക്കുകയും ശ്രീ കനക് ധാര സ്തോത്രം ജപിക്കുകയും ചെയ്യുക.  ഇത് ചെയ്യുന്നതിലൂടെ ജീവിതത്തിൽ സംഭവിക്കുന്ന പ്രതികൂല സാഹചര്യങ്ങൾ മെച്ചപ്പെടാൻ തുടങ്ങും. തൊഴിലില്ലായ്മയോ സാമ്പത്തിക പ്രതിസന്ധിയോ നേരിടുന്നവർ ഈ പ്രതിവിധി തീർച്ചയായും ചെയ്തിരിക്കണം.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.