കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ നാല് പ്രതികളുടെ ശിക്ഷ സ്റ്റേ ചെയ്ത് ഹൈക്കോടതി. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ അടക്കം നാല് പ്രതികളുടെ ശിക്ഷയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. അഞ്ച് വർഷത്തെ തടവിനാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. ഇതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. കെവി കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ മണികണ്ഠൻ, കെവി ഭാസ്കരൻ എന്നിവരെ നിലവിൽ എറണാകുളം ജില്ലാ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
കെസിലെ ഒന്ന് മുതൽ ഒമ്പത് വരെ പ്രതികളായ എ പീതാംബരൻ ( പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം), കെഎം സുരേഷ്, സജി സി ജോർജ്, ഗിജിൻ, കെഎം സുരേഷ്, കെ അനിൽകുമാർ, എ അശ്വിൻ, ആർ ശ്രീരാഗ്, സുബീഷ്, പത്താം പ്രതി ടി രഞ്ജിത്ത്, പതിനഞ്ചാം പ്രതി എ സുരേന്ദ്രൻ എന്നിവർക്ക് ഇരട്ടജീവപര്യന്തം തടവും മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ നാല് സിപിഎം നേതാക്കൾക്ക് അഞ്ച് വർഷം തടവും ആയിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരുന്നത്. ഒന്നാം പ്രതി എ പീതാംബരൻ ഉൾപ്പെടെ പത്ത് പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, കലാപം സൃഷ്ടിക്കൽ, നിയമവിരുദ്ധ സംഘം ചേരൽ, തടഞ്ഞുവയ്ക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.