Dhanteras 2021 Shopping: ധന്തേരാസിൽ ഈ രാശിക്കാർ എന്ത് വാങ്ങണം? അറിയാം
Dhanteras 2021 Shopping: ഇന്ന് ധൻതേരാസിൽ (Dhanteras 2021) നിങ്ങളുടെ രാശി (Zodiac Sign) പ്രകാരം ഷോപ്പിംഗ് നടത്തുക. ഈ ഷോപ്പിംഗ് നിങ്ങൾക്ക് വളരെ ശുഭകരമായിരിക്കും ഒപ്പം ലക്ഷ്മി ദേവിയുടെ കൃപയാൽ വർഷം മുഴുവനും സന്തോഷവും സമൃദ്ധിയും ലഭിക്കും.
Dhanteras 2021 Shopping: ധന്തേരാസിൽ ഷോപ്പിംഗ് നടത്തുന്നത് വളരെ ശുഭകരമാണ്. എന്നാൽ ഈ ഷോപ്പിംഗ് ശുഭ സമയത്തും നിങ്ങളുടെ രാശി അനുസരിച്ചും ചെയ്താൽ അത് നിങ്ങൾക്ക് പലമടങ്ങ് നേട്ടങ്ങൾ നൽകുന്നു. ഇന്ന് ധൻതേരാസിൽ (Dhanteras 2021) വളരെ ശുഭകരമായ യോഗങ്ങളുമുണ്ട്.
ഇതുകൂടാതെ സൂര്യൻ, ബുധൻ, ചൊവ്വ എന്നീ 3 ഗ്രഹങ്ങളും തുലാം രാശിയിൽ കൂടിച്ചേരുന്നു. അത്തരമൊരു സാഹചര്യത്തിൽ ഇന്ന് (Dhanteras 2021) നിങ്ങൾ നിങ്ങളുടെ രാശി അനുസരിച്ച് ഷോപ്പിംഗ് നടത്തുന്നത് വളരെ ശുഭകരമാണ്.
Also Read: Horoscope 02 November: ഈ രാശിക്കാരുടെ ഭാഗ്യം ധന്തേരസിൽ തിളങ്ങും, ചൊവ്വാഴ്ച നിങ്ങൾക്ക് എങ്ങനെ? അറിയാം
ധന്തേരസിൽ രാശി പ്രകാരം സാധനങ്ങൾ വാങ്ങുക
മേടം (Aries): മേടം രാശിക്കാർ സ്വർണ്ണ നാണയം, ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ മൊബൈൽ, ടിവി മുതലായവ വാങ്ങുന്നു. ഈ ദിനത്തിൽ ഇവർ ചുവന്ന പഴങ്ങൾ ദാനം ചെയ്യുന്നത് വളരെ ശുഭകരമാണ്.
ഇടവം (Taurus): ഇടവം രാശിക്കാർക്ക് ഇന്ന് ധന്തേരാസിൽ സ്വർണ്ണ നാണയം, പച്ച മഞ്ഞൾ, ലാപ്ടോപ്പ് അല്ലെങ്കിൽ കമ്പ്യൂട്ടർ എന്നിവ എടുക്കാം.
മിഥുനം (Gemini): മിഥുനം രാശിക്കാർ ഫുഡ് പ്രോസസർ, മിക്‌സർ, കുങ്കുമപ്പൂവ്, തിളങ്ങുന്ന പാത്രങ്ങൾ എന്നിവ വാങ്ങണം.
കർക്കടകം (Cancer): കർക്കടക രാശിക്കാർ വെള്ളി പാത്രങ്ങൾ, മുത്തുമാല അല്ലെങ്കിൽ മോതിരം, വീട്, വാഹനം എന്നിവ വാങ്ങുന്നത് വളരെ ശുഭകരമാണ്. ഇത് കൂടാതെ നിങ്ങൾക്ക് ഫ്രിഡ്ജ്, വാട്ടർ പ്യൂരിഫയർ അല്ലെങ്കിൽ വാട്ടർ കൂളർ എന്നിവ വാങ്ങാം.
Also Read: Dhanteras 2021: ധൻതേരസിന് അബദ്ധത്തില്‍ പോലും ഈ സാധനങ്ങള്‍ വാങ്ങരുത്, വാങ്ങിയാല്‍...
ചിങ്ങം (Leo): ചിങ്ങം രാശിക്കാർ സ്വർണാഭരണങ്ങളോ സ്വർണനാണയങ്ങളോ വാങ്ങിയാൽ വർഷം മുഴുവൻ സന്തോഷവും ഐശ്വര്യവും ലഭിക്കും. ഇക്കൂട്ടർ ഇന്ന് ആർക്കെങ്കിലും തേനോ ഈത്തപ്പഴമോ വഴിപാടായോ ദാനമായോ നൽകണം.
കന്നി (Virgo): കന്നി രാശിക്കാർക്ക് പുതിയ മൊബൈൽ, ബ്രോഡ്ബാൻഡ് കണക്ഷൻ, ടി.വി, ആശയവിനിമയവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ, സ്റ്റീൽ പാത്രങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവ വാങ്ങാം. ഇന്ന് ക്രെഡിറ്റ് കാർഡുകൾ വഴിയോ ലോൺ എടുത്തോ വാങ്ങരുത് എന്നത് ഓർക്കുക.
തുലാം (Libra): തുലാം രാശിക്കാർക്ക് വെള്ളി പാത്രങ്ങൾ, ക്രോക്കറി സാധനങ്ങൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവ എടുക്കാം. റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കുന്നത് അവർക്ക് വളരെ ശുഭകരമാണെന്ന് തെളിയിക്കും.
Also Read: Dhanteras 2021: ധന്തേരാസിൽ അബദ്ധത്തിൽ പോലും ഈ തെറ്റുകൾ ചെയ്യരുത്, വൻ നഷ്ടമുണ്ടാകും
വൃശ്ചികം (Scorpio): ഇലക്ട്രോണിക് സാധനങ്ങൾ, ചെമ്പ് പാത്രങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവ വാങ്ങാം. നിങ്ങൾ വാങ്ങുന്ന സാധനങ്ങൾ ചുവപ്പ് നിറമാണെങ്കിൽ അത് നല്ലതാണ്.
ധനു (Sagittarius): ഇന്ന് ധനുരാശിക്കാർ ലക്ഷ്മീദേവിയുടെ ഫോട്ടോ പതിച്ച സ്വർണനാണയമോ ലക്ഷ്മീദേവിയുടെ വിഗ്രഹമോ വാങ്ങി ആരാധിക്കണം. എങ്കിൽ വർഷം മുഴുവനും പൂജിച്ചാൽ അത് വലിയ ഗുണം ചെയ്യും.
മകരം (Capricorn): മകരം രാശിക്കാർക്ക് വസ്തു വാങ്ങാം. ഇതുകൂടാതെ നിങ്ങൾക്ക് വാഹനങ്ങൾ, പാത്രങ്ങൾ, ഇലക്ട്രിക്കൽ വസ്തുക്കൾ എന്നിവ വാങ്ങാം. അവ കറുപ്പ് നിറത്തിലായിരിക്കാൻ ശ്രമിക്കുക.
കുംഭം (Aquarius): കുംഭം രാശിക്കാർക്ക് ഇരുമ്പ് പാൻ, കുക്കർ, ഫ്രിഡ്ജ്, ടിവി, കാർ എന്നിവ എടുക്കാം. ഇവ കറുപ്പ്, നീല അല്ലെങ്കിൽ ചാര നിറങ്ങളാണെങ്കിൽ വളരെ നല്ലതാണ്.
Also Read: November 2021 Money Horoscope: ഈ 4 രാശിക്കാർക്ക് നവംബർ മാസം ദോഷകരമായേക്കാം, ആർക്കൊക്കെ?
മീനം (Pisces): മീനം രാശിക്കാർ ഒരു വീടോ ഫ്ലാറ്റോ എടുത്തിട്ടുണ്ടെങ്കിൽ ഇന്ന് അത് ഏറ്റെടുക്കുന്നത് വളരെ ശുഭകരമായിരിക്കും. ഇതുകൂടാതെ വസ്തുവിൽ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം നടത്തുന്നത് പ്രയോജനകരമാണ്. ചെമ്പ് പാത്രങ്ങളും വാങ്ങാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...