ഹിന്ദു കലണ്ടർ അനുസരിച്ച്, വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയ തിഥിയിലാണ് അക്ഷയതൃതീയ ആഘോഷിക്കുന്നത്. ശുഭകാര്യങ്ങൾ ആരംഭിക്കുന്നതിന് മികച്ച സമയമാണ് അക്ഷയതൃതീയ. ഈ വർഷം അക്ഷയതൃതീയ മെയ് പത്തിനാണ് ആഘോഷിക്കുന്നത്. അക്ഷയതൃതീയ ദിനത്തിൽ ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതയായ ലക്ഷ്മീദേവിയെയാണ് ആരാധിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അക്ഷയതൃതീയ ദിനത്തിൽ സ്വർണവും വെള്ളിയും വാങ്ങുന്നത് ഐശ്വര്യം നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് മോചനം നൽകുന്നു. ഈ ദിനത്തിൽ സ്വർണവും വെള്ളിയും വാങ്ങുന്നത് പോലെ, വാങ്ങാൻ പാടില്ലാത്ത ചില വസ്തുക്കളും ഉണ്ട്. ഇവ അക്ഷയതൃതീയ ദിനത്തിൽ വാങ്ങുന്നത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നും ദാരിദ്ര്യത്തിന് കാരണമാകുമെന്നും വിശ്വസിക്കപ്പെടുന്നു. അത്തരം വസ്തുക്കൾ എന്തെല്ലാമാണെന്ന് അറിയാം.


ALSO READ: അറിയാതെ പോലും ചെയ്യുന്ന ഈ തെറ്റുകൾ ശനിയുടെ കോപം ക്ഷണിച്ചുവരുത്തും; ഈ ദിവസം ശ്രദ്ധിക്കുക


അക്ഷയതൃതീയ ദിനത്തിൽ കത്തി, കത്രിക, സൂചി തുടങ്ങിയ മൂർച്ചയുള്ള സാധനങ്ങൾ വാങ്ങിക്കരുത്. ഇത് വീട്ടിൽ നെ​ഗറ്റീവ് എനർജി കൊണ്ടുവരുമെന്ന് കരുതപ്പെടുന്നു. കുടുംബ ബന്ധങ്ങളിൽ വിള്ളലുണ്ടാകും. ഇതുകൂടാതെ, ഒരു ജോലിയിലും വിജയം കൈവരിക്കാൻ സാധിക്കാതെ വരും.


അക്ഷയതൃതീയ ദിനത്തിൽ പ്ലാസ്റ്റിക് സാധനങ്ങൾ വാങ്ങുന്നത് ഒഴിവാക്കണം. ഈ ദിവസം ഏതെങ്കിലും തരത്തിലുള്ള പ്ലാസ്റ്റിക് സാധനങ്ങൾ വാങ്ങുന്നത് ദാരിദ്ര്യത്തിന് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം പ്ലാസ്റ്റിക് വസ്തുക്കൾ വാങ്ങുന്നതിലൂടെ ജീവിതത്തിൽ നിന്ന് സന്തോഷവും സമാധാനവും ഇല്ലാതാകും.


അക്ഷയതൃതീയ ദിനത്തിൽ അബദ്ധത്തിൽ പോലും കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ വാങ്ങരുത്. കറുപ്പ് നിറം നെ​ഗറ്റീവ് എനർജി വർധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അക്ഷയതൃതീയ ദിനത്തിൽ കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതും അശുഭകരമാണെന്ന് കരുതപ്പെടുന്നു.


ALSO READ: അടുക്കളയിൽ വരുത്തുന്ന ഈ തെറ്റുകൾ കുടുംബാംഗങ്ങൾക്ക് ദോഷം ചെയ്യും; ശ്രദ്ധിക്കുക


അക്ഷയതൃതീയ ദിനത്തിൽ കറുത്ത നിറത്തിലുള്ള വസ്തുക്കൾ വാങ്ങുന്നത് ഒഴിവാക്കണം. ഇത് അശുഭകരമായ കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുന്നതിന് കാരണമാകും. ഇതുകൂടാതെ, ​ഗ്രഹദോഷങ്ങളുടെ ഫലങ്ങളും ജീവിതത്തിൽ ഉണ്ടാകും. കുടുംബത്തിൽ സമാധാനം നഷ്ടപ്പെടും. ജോലിയിലും പ്രശ്നങ്ങൾ സംഭവിക്കും.


അക്ഷയതൃതീയ ദിനത്തിൽ അലുമിനിയം പാത്രങ്ങൾ വാങ്ങുന്നത് ഒഴിവാക്കണം. അലുമിനിയം പാത്രങ്ങൾ വാങ്ങുന്നതിലൂടെ നിങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധിയും ധനനഷ്ടവും സംഭവിക്കാൻ സാധ്യതയുണ്ട്. ഇവ വാങ്ങുന്നത് വഴി നിങ്ങളുടെ ജീവിതത്തിൽ അശുഭകരമായ കാര്യങ്ങളും സംഭവിച്ചേക്കാം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.