New Delhi: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം (Solar Eclipse) ജൂൺ 10 നാണ് ഉണ്ടാകുന്നത്. കാനഡ, ഗ്രീൻലാൻഡ്, റഷ്യ തുടങ്ങിയ  രാജ്യങ്ങൾക്കാണ് സൂര്യഗ്രഹണം കാണാൻ സാധിക്കുന്നത്. നോർത്ത് അമേരിക്ക, യൂറോപ്പ്, നോർത്ത് ഏഷ്യ തുടങ്ങിയ പ്രദേശങ്ങളിൽ ഭാഗിക സൂര്യ ഗ്രഹണവും കാണാൻ സാധിക്കും. എന്നാൽ ഇന്ത്യയിൽ ചില പ്രദേശങ്ങളിൽ മാത്രമേ സൂര്യ ഗ്രഹണം കാണാൻ സാധിക്കുകയുള്ളു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിൽ (India) അരുണാചൽ പ്രദേശ് പ്പോലെയുള്ള കിഴക്കൻ പ്രദേശങ്ങളായിലാണ് സൂര്യഗ്രഹണം കാണാൻ സാധിക്കുന്നത്, ഈ സൂര്യ ഗ്രഹണത്തിന് ചന്ദ്രൻ സൂര്യനെ 97 ശതമാനം മൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂർണ സൂര്യഗ്രഹണം അഥവാ റിങ് ഓഫ് ഫയർ ഏകദേശം 4 മിനുറ്റുകളോളം നീണ്ട് നിൽക്കും.


ALSO READ: Solar Eclipse 2020: ഇന്ന് ഈ വർഷത്തെ അവസാന സൂര്യഗ്രഹണം, എന്ത് ചെയ്യാം എന്ത് അരുത്


ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മൂടുകയും സൂര്യന്റെ (Sun) കിരണങ്ങൾ ഭൂമിയിൽ എത്താതിരിക്കുകയും ചെയ്യുന്ന ഈ പ്രതിഭാസത്തെ പൂർണ്ണ സൂര്യഗ്രഹണം എന്ന് വിളിക്കുന്നു. ചന്ദ്രൻ ഭാഗികമായി സൂര്യനെ മൂടുമ്പോൾ ഈ പ്രതിഭാസത്തെ ഭാഗിക സൂര്യഗ്രഹണം എന്ന് വിളിക്കുന്നു. അതേ സമയം, ചന്ദ്രൻ സൂര്യന്റെ മധ്യഭാഗത്തെ മൂടുകയും സൂര്യൻ ഒരു മോതിരം പോലെ കാണപ്പെടുകയും ചെയ്യുമ്പോൾ, ഇതിനെ വാർഷിക സൂര്യഗ്രഹണം എന്ന് വിളിക്കുന്നു.


ALSO READ: Tulsi മാല ധരിക്കുന്നത് ഉത്തമം; മാനസിക ആരോഗ്യത്തിന് ഏറെ ഗുണം


ഹിന്ദുമതത്തിന്റെ വിശ്വാസമനുസരിച്ച് സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും നമ്മുടെ രാശികളെ ബാധിക്കുന്നു. അതിനാൽ നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ സംഭവിക്കും. ഗ്രഹണസമയത്താണ് സുതക് കാലഘട്ടം നടക്കുന്നത്. ഈ സമയത്ത്, ശബ്ദമുണ്ടാക്കുക, ഭക്ഷണം കഴിക്കുക എന്നുവേണ്ട ഒരു ശുഭപ്രവൃത്തികളും ചെയ്യില്ല. എന്നാൽ ഈ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല.  ഈ സാഹചര്യത്തിൽ ഗ്രഹണ സമയത്ത് ഏതെങ്കിലും തരത്തിലുള്ള ജോലികൾക്ക് നിരോധനമുണ്ടാകില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക