Covid Vaccine: എല്ലാവര്‍ക്കും വാക്‌സിന്‍റെ രണ്ട് ഡോസ് നല്‍കും, കൂട്ടികലര്‍ത്തില്ല, നിയമങ്ങളില്‍ വ്യക്തത വരുത്തി കേന്ദ്രം

Covid Vaccination സംബന്ധിച്ച് അടുത്തിടെ പരന്ന അഭ്യൂഹങ്ങള്‍ക്ക് വ്യക്തത വരുത്തി  കേന്ദ്രം.  കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി  എല്ലാവര്‍ക്കും  രണ്ട് ഡോസ് വാക്‌സിന്‍ തന്നെ നല്‍കുമെന്നും  കേന്ദ്രം വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Jun 1, 2021, 07:52 PM IST
  • Covid Vaccination സംബന്ധിച്ച് അടുത്തിടെ പരന്ന അഭ്യൂഹങ്ങള്‍ക്ക് വ്യക്തത വരുത്തി കേന്ദ്രം.
  • കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി എല്ലാവര്‍ക്കും രണ്ട് ഡോസ് വാക്‌സിന്‍ തന്നെ നല്‍കും
  • Covid Vaccination നല്‍കുന്നത് സംബന്ധിച്ച്‌ നിലവിലിരിക്കുന്ന Standard Operating Procedure തന്നെ പിന്തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി.
Covid Vaccine: എല്ലാവര്‍ക്കും വാക്‌സിന്‍റെ രണ്ട്  ഡോസ്  നല്‍കും,  കൂട്ടികലര്‍ത്തില്ല, നിയമങ്ങളില്‍   വ്യക്തത വരുത്തി കേന്ദ്രം

New Delhi: Covid Vaccination സംബന്ധിച്ച് അടുത്തിടെ പരന്ന അഭ്യൂഹങ്ങള്‍ക്ക് വ്യക്തത വരുത്തി  കേന്ദ്രം.  കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി  എല്ലാവര്‍ക്കും  രണ്ട് ഡോസ് വാക്‌സിന്‍ തന്നെ നല്‍കുമെന്നും  കേന്ദ്രം വ്യക്തമാക്കി. 

Covid Vaccination നല്‍കുന്നത് സംബന്ധിച്ച്‌ നിലവിലിരിക്കുന്ന Standard Operating Procedure തന്നെ പിന്തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി.  കോവിഷീല്‍ഡ് വാക്‌സിന്‍റെ  രണ്ടാമത്തെ ഡോസ് നല്‍കുകയില്ലെന്ന് തരത്തിലുള്ള വാര്‍ത്തകള്‍ അടുത്തിടെ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയത്‌.

കൂടാതെ, നിലവില്‍ പിന്തുടരുന്ന രീതി അനുസരിച്ച് ഒരേ വാക്‌സിന്‍ തന്നെയാവും  രണ്ട് ഡോസിലും നല്‍കുക,  വാക്‌സിനുകളുടെ ഡോസുകള്‍ തമ്മില്‍ കൂട്ടികലര്‍ത്തുകയില്ലെന്നും   ഇത് സംബന്ധിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും  ദേശീയ കോവിഡ്-19 ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ. വി കെ പോള്‍ പറഞ്ഞു.   

ആദ്യ ഡോസ് കോവിഷീൽഡ് വാക്‌സിന്  12 ആഴ്ചകൾക്ക് ശേഷം രണ്ടാമത്തെ ഡോസ് നൽകും. അതേസമയം,  ആദ്യ ഡോസ്  കോവാക്‌സിന്‍ നല്‍കിയ ശേഷം   4-6 ആഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ ഡോസ് നൽകാമെന്നും അദ്ദേഹം പറഞ്ഞു. 

Aloso Read: Covid Vaccination: ജൂലൈ പകുതിയോടെ ഒരു ദിവസം 1 വാക്‌സിൻ ഡോസുകൾ നൽകുമെന്ന് ICMR മേധാവി

അതേസമയം,  കുട്ടികളില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നത് ആശങ്കയുണര്‍ത്തുന്നതായി അദ്ദേഹം പറഞ്ഞു. കുട്ടികളില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നത് നിയന്ത്രിക്കുന്നതിനായി വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്നും  അദ്ദേഹം പറഞ്ഞു. കുട്ടികളില്‍ കോവിഡ് ഗുരുതരമാവുന്ന സാഹചര്യം  ഉണ്ടാവാമെന്നും രണ്ടു മുതല്‍ മൂന്ന് ശതമാനം വരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുമെന്നും അദ്ദേഹം സൂചന നല്‍കി.

അതേസമയം,  മേയ് ഏഴു മുതല്‍ രാജ്യത്തെ കോവിഡ് കേസുകളില്‍  ഗണ്യമായ കുറവുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. മേയ് ഏഴിന് ശേഷം കോവിഡ് കേസുകളില്‍ 69% കുറവുണ്ടായതായി അദ്ദേഹം വ്യക്തമാക്കി.

Also Read: Covid19: കോവിഡിനെതിരെ ഒറ്റ ഡോസ് കോവിഷീൽഡ് മതിയോ എന്ന് കേന്ദ്രസർക്കാർ പരിശോധിക്കുന്നു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1.27 ലക്ഷം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,81,75,044 ആയി ഉയര്‍ന്നു.

രാജ്യത്ത് രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും മരണനിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് ആശങ്ക വളര്‍ത്തുന്നു.   ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ അനുസരിച്ച്‌ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 2,795 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ 3,31,895 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News