Friends and Habits: ഒരു വ്യക്തിയുടെ ജീവിതത്തില്‍ സൗഹൃദ് ബന്ധങ്ങള്‍ക്ക് ഏറെ പ്രാധാന്യം ഉണ്ട്. അതായത്, ഈ ബന്ധം വിലമതിക്കാനാവാത്ത ഒന്നാണ്. നിങ്ങളുടെ ഉറ്റസുഹൃത്ത് എന്ന് അവകാശപ്പെടുന്ന ഓരോ വ്യക്തിയും നിങ്ങൾക്ക് യോജിക്കുന്നവര്‍ ആകണം എന്നില്ല, കൃത്യസമയത്ത് അവരെ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Patna High Court: ഭാര്യയെ 'പ്രേതം',  'പിശാച്' എന്നൊക്കെ വിളിക്കുന്നത് ക്രൂരതയല്ല!! പറ്റ്ന ഹൈക്കോടതി 
 
നിങ്ങൾ ശത്രുവിനെ മിത്രമായി കരുതിയിട്ടുണ്ടോ? നിങ്ങളുടെ സുഹൃത്തുക്കളുടെ ചില ശീലങ്ങള്‍ അത് തിരിച്ചറിയാന്‍ നിങ്ങളെ സഹായിയ്ക്കും. അതായത് താഴെപ്പറയുന്ന ശീലങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഉണ്ട് എങ്കില്‍ അവരെ സൂക്ഷിക്കുക, അത്തരം ആളുകളില്‍ നിന്ന് ,  സുഹൃത്തുക്കളിൽ നിന്ന് അകന്നു നിൽക്കുക...  


Also Read:  Horoscope Today, March 30: കന്നി രാശിക്കാർക്ക് ജോലിയില്‍ നേട്ടം, ഈ രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കണം, ഇന്നത്തെ രാശിഫലം 
  


1. പിന്നില്‍നിന്ന് കുത്തുന്നവര്‍ 


ചിലർ നിങ്ങളെ വല്ലാതെ പുകഴ്ത്തും, എന്നാല്‍, നിങ്ങളുടെ അഭാവത്തില്‍ അവര്‍ തനി നിറം പുറത്തെടുക്കും. അതായത്, നിങ്ങളെ വിമര്‍ശിക്കുന്നതില്‍, കുറ്റം പറയുന്നതില്‍ അവര്‍ മുന്‍പന്തിയിലായിരിയ്ക്കും. ഇത്തരക്കാർ കൈയിലെ പാമ്പുകളെപ്പോലെയാണ്, സമയമാകുമ്പോൾ നിങ്ങളെ കടിക്കും, അത്തരം സുഹൃത്തുക്കളിൽ നിന്ന് അകലം പാലിക്കുന്നതാണ് നല്ലത്. 


2. നിങ്ങളുടെ ദുഃഖ സമയത്ത് ഉപേക്ഷിക്കുന്നവര്‍ 


പൊതുവേ, നാം സൗഹൃദം നിലനിർത്തുന്നത് സന്തോഷത്തിലും ദുഖത്തിലും നമുക്ക് പിന്തുണ നൽകാനാണ്. പക്ഷേ, ചില സുഹൃത്തുക്കള്‍ ഒരു പ്രശ്‌നം വരുമ്പോൾ നിങ്ങളെ ഉപേക്ഷിക്കുകയോ എന്തെങ്കിലും ഒഴികഴിവ് പറയാൻ തുടങ്ങുകയോ ചെയ്യും. അത്തരം സൗഹൃദത്തിന് അർത്ഥമില്ല. അത്തരമൊരു വ്യക്തിക്ക് വേണ്ടി നിങ്ങൾ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കുകയാണ്. ഇത്തരം വ്യക്തികളില്‍ നിന്ന് അകന്നു നില്‍ക്കുക.  


3. നമ്മെ മുതലെടുക്കുന്നവര്‍


ഇക്കാലത്ത് കാര്യം കാണുവാന്‍ വേണ്ടി സൗഹൃദം സ്ഥാപിക്കുന്നവര്‍ ഏറെയാണ്‌. അതായത് അവരുടെ ആവശ്യം കഴിയുമ്പോള്‍ അവര്‍ നിങ്ങളില്‍ നിന്ന് അകന്നുപോകും.  ഇത്തരം സുഹൃത്തുക്കളില്‍ നിന്ന് അകന്നു നില്‍ക്കുന്നതാണ് ഏറ്റവും നല്ലത്. അതായത്, ഇത്തരം ആളുകള്‍ നിങ്ങളെ വിനിയോഗിച്ച ശേഷം കടന്നു കളയും... 


4. നെഗറ്റീവ് ചിന്തകളുള്ള സുഹൃത്ത്


നിങ്ങള്‍ ജീവിതത്തിൽ പുരോഗതി നേടാന്‍, വിജയം കൈവരിക്കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍  എപ്പോഴും നിഷേധാത്മക രീതിയില്‍ സംസാരിക്കുകയും നിങ്ങളെ തരംതാഴ്ത്താൻ ശ്രമിക്കുകയും ചെയ്യുന്ന ആളുകളിൽ നിന്നും അകലം പാലിക്കുക. ഇത്തരക്കാര്‍ക്കിടെയില്‍ ജീവിക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസം കുറയ്ക്കുകയോ,, ഇല്ലാതാക്കുകയോ ആവാം...  



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.