Patna High Court: വനിതകളുടെയും പെണ്‍കുട്ടികളുടെയും ക്ഷേമവും ശാക്തീകരണവും ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പാക്കി വരുന്നത്. സ്ത്രീകളുടെ ആരോഗ്യം, ഉന്നമനം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം എന്നീ കാര്യങ്ങള്‍ക്ക് ഏറെ മുന്‍ഗണനയാണ് ഇന്ന് നല്‍കി വരുന്നത്.
രാജ്യത്തിന്‍റെ മുന്നേറ്റത്തില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് ഇന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. ആ അവസരത്തില്‍ തികച്ചും വേറിട്ട ഒരു പ്രതികരണം പുറത്തുവന്നിരിയ്ക്കുകയാണ്. അതായത് സ്ത്രീകളുടെ സ്വാഭിമാനത്തിന് ക്ഷതം വരുത്തുന്ന തരത്തിലുള്ള ഈ പ്രതികരണം ഏതെങ്കിലും രാഷ്ട്രീയ നേതാവിന്‍റെതാണ് എന്ന് കരുതിയെങ്കില്‍ തെറ്റി, ഇത് ഒരു സംസ്ഥാനത്തെ പരമോന്നത കോടതിയാണ് നടത്തിയിരിയ്ക്കുന്നത്.
അതായത്, ഭാര്യയെ പ്രേതം, പിശാച് എന്നൊക്കെ വിളിയ്ക്കുന്നത് ക്രൂരതയായി കാണാനാവില്ല എന്നാണ് വിലയിരുത്തല്‍. ഈ നിര്‍ണ്ണായക പരാമര്‍ശം നടത്തിയിരിയ്ക്കുന്നത് പറ്റ്ന ഹൈക്കോടതിയാണ്....!! പറ്റ്ന ഹൈക്കോടതിയുടെ ഈ പരാമര്‍ശം ഏറെ ആശ്വാസം നല്‍കിയിരിയ്ക്കുന്നത് ഒരു യുവാവിനും അയാളുടെ പിതാവിനുമാണ്.... !!
ഭാര്യാഭർത്താക്കൻമാര്‍ തമ്മിലുള്ള ഒരു തർക്ക കേസിൽ വിധി പറയുന്നതിനിടെയാണ് പറ്റ്ന ഹൈക്കോടതി ഇത്തരമൊരു വേറിട്ട പരാമർശം നടത്തിയത്. ഭാര്യയെ പ്രേതമെന്ന് വിളിച്ചത് ക്രൂരതയായി പരിഗണിക്കാൻ ഹൈക്കോടതി വിസമ്മതിയ്ക്കുകയായിരുന്നു.
ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ബന്ധത്തിള്‍ ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങൾ പലപ്പോഴും വീടിന്‍റെ നാല് മതിലുകൾ കടന്ന് കോടതിയിലെത്തുന്ന അവസരങ്ങള്‍ ഇന്ന് സാധാരണമാണ്. അത്തരത്തിലൊരു കേസിൽ വിധി പറയുന്നതിനിടെയാണ് പറ്റ്ന ഹൈക്കോടതി ഒരു സുപ്രധാന അഭിപ്രായം രേഖപ്പെടുത്തിയത്. ഐപിസി സെക്ഷൻ 498 എ പ്രകാരം ഭർത്താവിനെതിരായ ക്രൂരതയ്ക്ക് ചുമത്തിയ കുറ്റങ്ങൾ പറ്റ്ന ഹൈക്കോടതി റദ്ദാക്കി. ആ അവസരത്തില്‍ ഭാര്യയെ പ്രേതമെന്നും പിശാച് എന്നും വിളിക്കുന്നത് ക്രൂരതയല്ലെന്നും ഹൈക്കോടതി പറഞ്ഞു.
സംഭവം ഇതാണ്....
പറ്റ്ന ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ബിബേക് ചൗധരിയുടെ സിംഗിൾ ബെഞ്ചാണ് പ്രേതത്തിന്‍റേയും പിശാചിന്‍റേയും വിഷയത്തിൽ തീരുമാനമെടുത്തത്. നളന്ദ മജിസ്റ്റീരിയൽ കോടതിയുടെ വിധി പറ്റ്ന ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ഈ കേസിൽ ഭർത്താവ് നരേഷ് കുമാർ ഗുപ്തയ്ക്കും ഭാര്യാപിതാവ് സഹദേവ് ഗുപ്തയ്ക്കും പറ്റ്ന ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ഭർത്താവിനെതിരെ ഉയര്‍ന്ന ആരോപണം എന്തായിരുന്നു?
1993 മാർച്ച് 1 ന് ഹിന്ദു ആചാരപ്രകാരം നരേഷ് കുമാർ ഗുപ്ത ജ്യോതിയെ വിവാഹം കഴിച്ചു. പിന്നീട് ജ്യോതിയുടെ പിതാവ് കനയ്യ ലാൽ നരേഷ് കുമാർ ഗുപ്തയ്ക്കും പിതാവ് സഹദേവ് ഗുപ്തയ്ക്കുമെതിരെ പോലീസില്‍ പരാതി നല്‍കി. ഭർതൃവീട്ടിൽ തന്‍റെ മകൾ ശാരീരികമായും മാനസികമായും പീഡിപ്പിക്കപ്പെടുന്നതായി അദ്ദേഹം ആരോപിച്ചു. സ്ത്രീധനമായി കാർ ലഭിക്കാൻ വേണ്ടിയാണ് ഭർതൃവീട്ടുകാര്‍ മകളെ പീഡിപ്പിക്കുന്നത് എന്നായിരുന്നു ആരോപണം.
എന്നാൽ, ജ്യോതി ശാരീരികമായോ മാനസികമായോ പീഡിപ്പിക്കപ്പെട്ടതായി തെളിയിക്കുന്ന മെഡിക്കൽ രേഖകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ ഹൈക്കോടതി കണ്ടെത്തി. ഇതിന് പിന്നാലെ നളന്ദ മജിസ്റ്റീരിയൽ കോടതിയുടെ വിധി പറ്റ്ന ഹൈക്കോടതി റദ്ദാക്കി. നരേഷ് ഗുപ്തയ്ക്കും പിതാവ് സഹദേവ് ഗുപ്തയ്ക്കും ഈ കേസിൽ ഇളവ് ലഭിച്ചു.
ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒരു പുരുഷൻ തന്‍റെ ഭാര്യയെ പ്രേതമെന്നും പിശാചെന്നും വിളിക്കുന്നത് മാനസിക പീഡനമാണെന്ന് ഹർജിക്കാരന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇത്തരം വാദങ്ങള്‍ നിഷേധിച്ച ഹൈക്കോടതി, ഭാര്യാഭർത്താക്കന്മാർ കലഹത്തിനിടെ പരസ്‌പരം ഇത്തരം ഭാഷകൾ ഉപയോഗിക്കാറുണ്ടെന്നും പറഞ്ഞു....!! ഇത് ക്രൂരതയുടെ പരിധിയിൽ കൊണ്ടുവരാൻ കഴിയില്ല എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്....
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.