Shukra Gochar 2023: ശുക്രന്റെ രാശിമാറ്റത്തിലൂടെ ഗജലക്ഷ്മി യോഗം; 5 രാശിക്കാർക്ക് ലഭിക്കും ധനലാഭസമൃദ്ധി
Shukra Gochar 2023 in Kark Effect: സമ്പത്ത്, ആഡംബരം, പ്രണയം, റൊമാൻസ് എന്നിവയുടെ ഘടകമായ ശുക്രൻ സൂര്യന്റെ രാശിയായ ചിങ്ങം രാശിയിൽ പ്രവേശിച്ചു. ആഗസ്റ്റ് 7 ന് ശുക്രൻ സംക്രമിച്ചതിലൂടെ ഗജലക്ഷ്മിയോഗം സൃഷ്ടിച്ചിരിക്കുകയാണ്.
Shukra Rashi Parivartan 2023 in Kark: ജ്യോതിഷത്തിൽ ശുക്രനെ സന്തോഷം, സമ്പത്ത്, ഐശ്വര്യം, ആഡംബരം എന്നിവയുടെ ഘടകമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടാണ് ശുക്രന്റെ സ്ഥാനമാറ്റം ആളുകളുടെ സാമ്പത്തിക സ്ഥിതിയിലും സന്തോഷത്തിലും പ്രണയജീവിതത്തിലും വലിയ സ്വാധീനം ചെലുത്തുന്നത്. ശുക്രൻ ആഗസ്റ്റ് 7 ന് രാവിലെ 10:37 ന് കർക്കടക രാശിയിലേക്ക് പ്രവേശിച്ചു. ശുക്രൻ കർക്കടകത്തിൽ പ്രവേശിക്കുമ്പോൾ തന്നെ ഗജലക്ഷ്മി രാജയോഗം രൂപപ്പെട്ടു. ഈ ഗജലക്ഷ്മി രാജയോഗം 5 രാശികളിലുള്ളവർക്ക് വളരെ ശുഭകരമായിരിക്കും. ഏതൊക്കെ രാശിക്കാർക്ക് സമ്പത്ത് വർഷിക്കാൻ പോകുന്നുവെന്ന് നോക്കാം...
മിഥുനം (Gemini): ശുക്രന്റെ സംക്രമത്താൽ സൃഷ്ടിക്കുന്ന ഗജലക്ഷ്മി രാജയോഗം മിഥുന രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇത്തരക്കാർക്ക് ഈ സമയം ശുക്രൻ ധാരാളം സമ്പത്ത് നൽകും ഒപ്പം സാമ്പത്തിക സ്ഥിതിയിലും ഉയർച്ചയുണ്ടാകും. ധനസമ്പാദനത്തിന് പുതിയ മാർഗങ്ങൾ സൃഷ്ടിക്കപ്പെടും.
കർക്കടകം (Cancer): കർക്കടകത്തിലെ ശുക്ര സംക്രമണത്താൽ രൂപപ്പെടുന്ന ഗജലക്ഷ്മി രാജയോഗം ഈ രാശിക്കാർക്ക് വളരെ ഗുണകരമായിരിക്കും. ഇവർക്ക് ഈ സമയം സാമ്പത്തിക അഭിവൃദ്ധിയും ഒപ്പം വരുമാനത്തിൽ വർദ്ധനവുമുണ്ടാകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കിയാക്കാൻ കഴിയും അതിൽ സന്തോഷമുണ്ടാകും.
Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ ആശ്വാസ വാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!
കന്നി (Virgo): ശുക്രന്റെ രാശിമാറ്റം ഈ രാശിക്കാർക്ക് അവരുടെ തൊഴിൽ രംഗത്ത് വളരെയധികം നേട്ടങ്ങൾ നൽകും. ഇവർക്ക് ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കും. ബിസിനസ്സ് നന്നായി നടക്കും അതിലൂടെ ലാഭം വർദ്ധിക്കും. ധനനേട്ടം ഉണ്ടാകും. ഈ സമയത്ത് ചില നല്ല വാർത്തകൾ നിങ്ങൾക്ക് ലഭിക്കും.
തുലാം Libra): ശുക്രനാണ് തുലാം രാശിയുടെ അധിപൻ. ശുക്രന്റെ കൃപ ഇവർക്ക് എപ്പോഴും ഉണ്ടാകും. അതുകൊണ്ടുതന്നെ ശുക്രന്റെ ഈ രാശിമാറ്റം ഇവർക്ക് നല്ല ഫലങ്ങൾ നൽകും. വരുമാനം വർദ്ധിക്കുന്നത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ ഉയർച്ചയുണ്ടാക്കും. വായ്പ തിരിച്ചടയ്ക്കുന്നതിൽ നിങ്ങൾ വിജയിക്കും.
Also Read: Viral Video: പറക്കുന്ന കോഴിയെ കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ
മകരം (Capricorn): ശുക്രന്റെ രാശിമാറ്റം മകരം രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷവും അഭിവൃദ്ധിയും നൽകും. സാമ്പത്തിക പ്രതിസന്ധി നീങ്ങും. ധനനേട്ടം ഉണ്ടാകും. നിങ്ങളുടെ ജീവിത പങ്കാളിയിൽ നിന്നും നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...