Ganesh Chaturthi 2022:  ഈ വര്‍ഷം ആഗസ്റ്റ് 31 നാണ് രാജ്യമെമ്പാടും വിനായക ചതുര്‍ഥി ആഘോഷിക്കുന്നത്. ഗണപതി ഭക്തരുടെ മേല്‍ അനുഗ്രഹം വര്‍ഷിക്കുന്ന ഈ ശുഭാവസരം ഏറെ ആഹ്ളാദത്തോടെയാണ് ഭക്തര്‍ ആഘോഷിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

 വിനായക ചതുര്‍ഥി, ഗണപതിയ്ക്ക് സമര്‍പ്പിച്ചിരിയ്ക്കുന്ന ഈ ദിവസം വളരെ പ്രധാനമാണ്. ഈ ദിവസം കൂടുതൽ സവിശേഷമാക്കുന്നതിന്‍റെ ഭാഗമായി ഭക്തര്‍ തങ്ങളുടെ ഭവനങ്ങളില്‍ പ്രത്യേക പൂജ നടത്തുകയും ഭഗവാന് പ്രിയപ്പെട്ട  ലഡ്ഡു, മോദക് എന്നിവ പ്രസാദമായി സമര്‍പ്പിക്കുകയും ചെയ്യുന്നു. 


Also Read:  Shani Dev: വരുന്ന 2 വർഷത്തേക്ക് ഈ 3 രാശികൾക്ക് ലഭിക്കും ശനി കൃപ, ഒപ്പം വൻ ധനലാഭം!


എന്നാല്‍, ഇത്തവണ വിനായക ചതുര്‍ഥിയില്‍ 3 രാശിക്കാരുടെ ഭാഗ്യം തിളങ്ങാന്‍ പോകുകയാണ്. ഇവര്‍ക്ക് മേല്‍ ഗണപതിയുടെ പ്രത്യേക അനുഗ്രഹം ഉണ്ടാകും. ഈ രാശിക്കാര്‍ ആരൊക്കെയാണ്? ഏതു വിധത്തിലാണ് അവരുടെ ജീവിതത്തില്‍ ഭാഗ്യം തിളങ്ങുക എന്ന് നോക്കാം.  


Also Read:  Astrology: വൈകുന്നേരങ്ങളില്‍ ഈ സാധനങ്ങള്‍ ആര്‍ക്കും ദാനമായി നല്‍കരുത്, ദാരിദ്ര്യം ഫലം 


വൃശ്ചികം രാശി 
ഈ വിനായക ചതുര്‍ഥിയില്‍ വൃശ്ചിക രാശിക്കാരുടെ ഭാഗ്യം തെളിയും. ഗണപതി ഈ രാശിക്കാരുടെ മേല്‍ അനുഗ്രഹം വര്‍ഷിക്കും. ഇവര്‍ക്ക് പുതിയ ജോലിയ്ക്കുള്ള അവസരങ്ങള്‍ തുറന്നുകിട്ടും. ഈ കാലയളവില്‍ ഇവര്‍ക്ക് ജോലിയില്‍ സ്ഥാനക്കയറ്റവും ധനലാഭവും ലഭിക്കും.   ഈ സമയത്ത് വൃശ്ചിക രാശിക്കാർക്ക് ബിസിനസില്‍ പുരോഗതിയും  ഒപ്പം പുതിയ വ്യാപാര ബന്ധങ്ങളും സ്ഥാപിക്കപ്പെടാം. 


തുലാം രാശി
ഗണേശ ചതുർത്ഥിയില്‍ തുലാം രാശിക്കാരുടെയും ഭാഗ്യം തെളിയും. ഇവര്‍ക്ക് ബിസിനസിലും ജോലിയിലും നല്ല വിജയം നേടാൻ കഴിയും. ഇതുകൂടാതെ, ബിസിനസില്‍ പുതിയ വരുമാന സ്രോതസ്സുകൾ ഉണ്ടാകാം. സിനിമാസംഗീതവുമായോ  മാധ്യമവുമായോ ബന്ധപ്പെട്ടിരിക്കുന്നവർക്ക് ഈ സമയം വളരെ പ്രധാനപ്പെട്ടതാണ്. അവരുടെ ജോലികൾ എളുപ്പത്തിൽ പൂര്‍ത്തിയാകും, ഒരു തടസവും ഉണ്ടാകില്ല. 


കർക്കടക രാശി
കർക്കടക രാശിക്കാർക്ക് ഗണപതി നല്ല ദിവസങ്ങള്‍ സമ്മാനിയ്ക്കുകയാണ്. അതായത്, അവരുടെ നല്ല സമയം ആരംഭിക്കുന്നു. അവർക്ക് പണം സമ്പാദിക്കാനുള്ള നിരവധി വഴികൾ തുറക്കുമെന്ന് മാത്രമല്ല, ബിസിനസിൽ പെട്ടെന്നുള്ള ലാഭവും ഉണ്ടാകും. ബിസിനസിൽ, അവർക്ക് ഏത് വലിയ ഇടപാടും പൂർത്തിയാക്കാൻ കഴിയും. ഇതുകൂടാതെ, മാർക്കറ്റിംഗ്, അദ്ധ്യാപക  ജോലികള്‍ ചെയ്യുന്നവര്‍ക്ക് മികച്ച സമയമാണ്.  


(നിരാകരണം:  ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വിദഗ്ദ്ധനുമായി ബന്ധപ്പെടുക)


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.