Astrology: വൈകുന്നേരങ്ങളില്‍ ഈ സാധനങ്ങള്‍ ആര്‍ക്കും ദാനമായി നല്‍കരുത്, ദാരിദ്ര്യം ഫലം

ജ്യോതിഷ പ്രകാരം ചില കാര്യങ്ങള്‍ ചെയ്യാന്‍ ചില സമയങ്ങള്‍ ഉണ്ട്. അത് ദാനധര്‍മ്മമായാലും ശരി അസമയത്ത്  ചെയ്‌താല്‍ അത് നിങ്ങള്‍ക്ക് ഗുണത്തേക്കാളേറെ   ദോഷമാവും വരുത്തുക.

Written by - Zee Malayalam News Desk | Last Updated : Aug 23, 2022, 02:57 PM IST
  • ജ്യോതിഷം പറയുന്നതനുസരിച്ച് ചില ഇടപാടുകള്‍ സൂര്യാസ്തമയത്തിനു ശേഷം നടത്തരുത്. അതായത്, സൂര്യാസ്തമയത്തിനു ശേഷം ഇത്തരം കാര്യങ്ങള്‍ നടത്തുന്നത് നിങ്ങളുടെ വീട്ടില്‍ ദാരിദ്ര്യം ക്ഷണിച്ചു വരുത്തും
Astrology: വൈകുന്നേരങ്ങളില്‍ ഈ സാധനങ്ങള്‍ ആര്‍ക്കും ദാനമായി നല്‍കരുത്, ദാരിദ്ര്യം ഫലം

Astrology: ജ്യോതിഷ പ്രകാരം ചില കാര്യങ്ങള്‍ ചെയ്യാന്‍ ചില സമയങ്ങള്‍ ഉണ്ട്. അത് ദാനധര്‍മ്മമായാലും ശരി അസമയത്ത്  ചെയ്‌താല്‍ അത് നിങ്ങള്‍ക്ക് ഗുണത്തേക്കാളേറെ   ദോഷമാവും വരുത്തുക.

പൊതു സമൂഹത്തില്‍ താമസിക്കുന്ന നമുക്ക് അയൽക്കാരുമായി ഇടപാടുകള്‍ ഉണ്ടാകാം. അതായത് ചില പ്രത്യേക സാഹചര്യത്തില്‍ ഒരാവശ്യം വന്നാല്‍ നമ്മെ സഹായിക്കാന്‍ അയൽക്കാർ മാത്രമേ ഉണ്ടാകൂ. എന്നാല്‍, ജ്യോതിഷം പറയുന്നതനുസരിച്ച് ചില ഇടപാടുകള്‍ സൂര്യാസ്തമയത്തിനു ശേഷം നടത്തരുത്. അതായത്, സൂര്യാസ്തമയത്തിനു ശേഷം ഇത്തരം കാര്യങ്ങള്‍ നടത്തുന്നത് നിങ്ങളുടെ വീട്ടില്‍ ദാരിദ്ര്യം ക്ഷണിച്ചു വരുത്തും. അതായത് നിഷിദ്ധമായ ചില പ്രവൃത്തികള്‍ സൂര്യാസ്തമയത്തിനുശേഷം ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക പ്രതിസന്ധിയ്ക്ക് കാരണമാകും.  

Also Read:   Vastu Tips For Kitchen: നിങ്ങളുടെ അടുക്കളയ്ക്ക് നല്‍കാം മികച്ച ഈ 5 നിറങ്ങള്‍

അതായത്, ജ്യോതിഷ പ്രകാരം ചില സാധനങ്ങള്‍ സൂര്യാസ്തമയത്തിനുശേഷം ദാനമായി നല്‍കരുത്. അതായത്, ഇങ്ങനെ ചെയ്യുന്നതുവഴി നിങ്ങള്‍ ലക്ഷ്മിദേവിയുടെ അപ്രീതി പിടിച്ചു പറ്റുന്നു, ഫലമോ ദാരിദ്ര്യം.   

Also Read:  Vastu Tips: രാവിലെ ഉറക്കമുണരുമ്പോള്‍ ഇക്കാര്യങ്ങള്‍ കാണുന്നത് അശുഭം, എല്ലാ മേഖലയിലും പരാജയം ഫലം

വൈകുന്നേരമായാൽ പിന്നെ ദാനമായി നല്‍കാന്‍ പാടില്ലാത്ത 5 സാധനങ്ങളെക്കുറിച്ച് അറിയാം. 

സൂര്യാസ്തമയത്തിനു ശേഷം പാൽ ദാനമായി കൊടുക്കാൻ പാടില്ല
പാൽ വിഷ്ണു ലക്ഷ്മിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജ്യോതിഷ പ്രകാരം സന്ധ്യാസമയത്ത് അതായത് സൂര്യാസ്തമയത്തിനു ശേഷം അബദ്ധത്തിൽപോലും  ആർക്കും പാൽ ദാനമായി നല്‍കാന്‍ പാടില്ല.  ഇങ്ങനെ ചെയ്താൽ ലക്ഷ്മിദേവിയുടെ അനിഷ്ടം നേരിടേണ്ടി വന്നേക്കാം.  

സൂര്യാസ്തമയത്തിനു ശേഷം പണം കടം കൊടുക്കരുത്
നിങ്ങൾക്ക് സാമ്പത്തിക സ്ഥിതിയുണ്ട് എങ്കില്‍ ഒരാളെ എത്ര വേണമെങ്കിലും സഹായിയ്ക്കാം. എന്നാല്‍, സൂര്യാസ്തമയത്തിനു ശേഷം ഒരാള്‍ക്ക് പണം  നല്‍കി സഹായിയ്ക്കരുത്. ജ്യോതിഷം പറയുന്നതനുസരിച്ച് സൂര്യാസ്തമയത്തിനുശേഷം ആര്‍ക്കും പണം  കടമായി നല്‍കരുത്. ഇങ്ങനെ ചെയ്യുന്നത് വീടിനുമേലുള്ള അനുഗ്രഹത്തെ തടയുന്നു. 

സൂര്യാസ്തമയത്തിനു ശേഷം  മഞ്ഞൾ കൊടുക്കാൻ പാടില്ല
ജ്യോതിഷ പ്രകാരം, മഞ്ഞൾ വ്യാഴ ഗ്രഹവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു, സൂര്യാസ്തമയത്തിന് ശേഷം ഒരാൾക്ക് മഞ്ഞൾ നൽകുന്നത് ആ വ്യക്തിയുടെ ഗുരുവിനെ ദുർബലമാക്കുമെന്ന് പറയപ്പെടുന്നു. ദുർബലമായ വ്യാഴം പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകാന്‍ ഇടയാക്കും. 

സൂര്യാസ്തമയത്തിനു ശേഷം തൈര് കൊടുക്കരുത്
സാധാരണയായി, നാട്ടിന്‍പുറങ്ങളില്‍ തൈര് കൈമാറുന്നത് സാധാരണമാണ്.  എന്നാൽ ജ്യോതിഷം പറയുന്നതനുസരിച്ച് സൂര്യാസ്തമയത്തിനു ശേഷം തൈര് നൽകരുത്. ജ്യോതിഷ പ്രകാരം, സൂര്യാസ്തമയത്തിനുശേഷം തൈര് നൽകുന്നതിലൂടെ, ആ വ്യക്തിയുടെ ജീവിതത്തില്‍ നിന്നും  സമ്പത്തും കീര്‍ത്തിയും അകന്നുപോകും.  

സൂര്യാസ്തമയത്തിനു ശേഷം  വെളുത്തുള്ളി, ഉള്ളി കൊടുക്കാൻ പാടില്ല
സൂര്യാസ്തമയത്തിനുശേഷം വെളുത്തുള്ളിയോ ഉള്ളിയോ  ആർക്കും കൊടുക്കാന്‍ പാടില്ല എന്നാണ് ജ്യോതിഷത്തിൽ പറയുന്നത്‌. അവ കേതു ഗ്രഹവുമായും കേതു ഗ്രഹത്തിന് മന്ത്രവാദവുമായും ബന്ധമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ  ഉപദേശം സ്വീകരിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News