Ganesh Idol Placement Direction: ഹൈന്ദവ വിശ്വാസത്തില്‍ ഗണപതിയുടെ ആരാധനയോടെ അല്ലെങ്കില്‍ ഗണപതിയ്ക്ക് സമര്‍പ്പിച്ചാണ് ഏത് മംഗളകരമായ കാര്യങ്ങളും ആരംഭിക്കുന്നത്. അതായത്, ഗണപതിയെ ആദ്യം ആരാധിക്കപ്പെടേണ്ട ഭഗവാനായി കണക്കാക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Young India OR Old India? ഇന്ത്യയില്‍ യുവാക്കളുടെ എണ്ണം കുറയുന്നു!! ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് 
 
ജ്യോതിഷം പോലെ, വാസ്തു ശാസ്ത്രത്തിലും ഗണപതിയുടെ ആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ഏത് ജോലിയിലും വിജയിയ്ക്കാന്‍ ഗണപതിയുടെ വിഗ്രഹം ഓഫീസിലും വീട്ടിലും വയ്ക്കുന്നത് ശുഭമാണ്‌ എന്ന് വാസ്തു വിദഗ്ധർ പറയുന്നു. കൂടാതെ, വീട്ടിലും ഓഫീസിലും ഗണപതി വിഗ്രഹം സൂക്ഷിക്കുന്നതിനുള്ള ചില നിയമങ്ങളും വാസ്തു ശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ഗണപതിയുടെ പ്രത്യേക അനുഗ്രഹങ്ങൾ ഒരു വ്യക്തിയില്‍ എന്നും ഉണ്ടാവാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.  


Also Read:  Success Tips: ദിവസവും രാവിലെ ഈ 5 കാര്യങ്ങൾ ചെയ്യൂ, എല്ലാ രംഗത്തും വിജയം ഉറപ്പ് !! 


വീടുകളില്‍ ഏത് നിറത്തിലുള്ള വിഗ്രഹമാണ് സ്ഥാപിക്കേണ്ടതെന്ന് അറിയാം 


 ഗണപതി വിഗ്രഹത്തിന്‍റെ നിറവും വാസ്തു ശാസ്ത്രത്തിൽ വിശദമായി പറഞ്ഞിട്ടുണ്ട്. വീട്ടിൽ ഗണപതി വിഗ്രഹം സ്ഥാപിക്കണമെങ്കിൽ വെള്ള നിറം തിരഞ്ഞെടുക്കുക. ഇത് വാസ്തു ദോഷങ്ങൾ അകറ്റാൻ സഹായിക്കുന്നു. അതേ സമയം, വെർമില്യൺ നിറമുള്ള വിഗ്രഹവും വീടിന് അനുയോജ്യമാണെന്ന് കണക്കാക്കപ്പെടുന്നു. അത് വ്യക്തിക്ക് ധാരാളം നേട്ടങ്ങൾ നൽകുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിൽ വിജയം ഉണ്ടാകാന്‍ പഠന മേശയിൽ മഞ്ഞയോ ഇളം പച്ചയോ നിറത്തിലുള്ള ഗണപതിയുടെ വിഗ്രഹം സ്ഥാപിക്കുക.


ജോലിസ്ഥലത്ത് ഗണപതി വിഗ്രഹം സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 


നിങ്ങൾ ഓഫീസിൽ ഗണപതിയുടെ വിഗ്രഹം സ്ഥാപിക്കുമ്പോള്‍ ഭഗവാന്‍റെ നിൽക്കുന്ന വിഗ്രഹമോ ചിത്രമോ തിരഞ്ഞെടുക്കുക. ഇത് വാസ്തു വൈകല്യങ്ങൾ ഇല്ലാതാക്കുന്നു. ഒരു കാര്യം കൂടി ശ്രദ്ധിക്കണം, ഗണപതിയുടെ മുഖം  തെക്ക് ദിശയിലായിരിക്കരുത്, ഇതുമൂലം നിങ്ങൾക്ക് നേട്ടങ്ങൾക്ക് പകരം ദോഷങ്ങൾ നേരിടേണ്ടി വന്നേക്കാം.


ഗണപതി വിഗ്രഹം സ്ഥാപിക്കേണ്ട ശരിയായ ദിശ ഏതാണ്? 


വാസ്തു ശാസ്ത്രത്തിൽ, എന്തും അതിന്‍റെ ശരിയായ ദിശയിൽ സ്ഥാപിക്കുന്നതിന് ചില നിയമങ്ങളുണ്ട്. വീടിന്‍റെ വടക്കുകിഴക്കേ മൂലയിൽ മാത്രം ഗണപതിയുടെ വിഗ്രഹമോ പ്രതിമയോ സ്ഥാപിക്കുക. കൂടാതെ, അബദ്ധത്തിൽ പോലും ഗണപതിയുടെ വിഗ്രഹം തെക്ക് ദിശയിൽ സ്ഥാപിക്കരുത്. 



(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.