Success Tips in Garuda Purana: ഹിന്ദുമതത്തിൽ 18 പുരാണങ്ങൾ ഉണ്ട്. അതിൽ ഗരുഡ പുരാണം ഏറെ പ്രധാനപ്പെട്ടതാണ്. ഇത് നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട ചില പ്രത്യേക കാര്യങ്ങൾ പരാമർശിയ്ക്കുന്നു.
വിശ്വാസമനുസരിച്ച് മഹാവിഷ്ണുവിന്‍റെ വാഹനമാണ് ഗരുഡന്‍. മഹാവിഷ്ണുവും അദ്ദേഹത്തിന്‍റെ വാഹനമായ ഗരുഡനും തമ്മിലുള്ള സംഭാഷണമാണ് ഗരുഡ പുരാണത്തില്‍ വിശദമായി വിവരിക്കുന്നത്. ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ ഗരുഡപുരാണത്തില്‍ പറഞ്ഞിരിയ്ക്കുന്ന കാര്യങ്ങള്‍ പിന്തുടരുന്നത് ഉത്തമമാണ്. അതായത്, ഗരുഡപുരാണത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ജീവിതവുമായി ബന്ധപ്പെട്ട നിഗൂഢമായ ചില കാര്യങ്ങള്‍ പിന്തുടരുന്നതിലൂടെ നിങ്ങള്‍ക്കും ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കും.
ഗരുഡപുരാണത്തിൽ എങ്ങിനെയാണ് ഒരു വ്യക്തിയുടെ ജീവിതത്തിൽ ദാരിദ്ര്യം വന്നുചേരുന്നത് എന്നും നിങ്ങൾക്ക് എല്ലാ ജോലികളിലും വിജയം ലഭിക്കാനും എല്ലാ ദിവസവും മനോഹരമാക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ, എന്താണ് ചെയ്യേണ്ടത് എന്നും വിശദമായി പറയുന്നു.
ദിവസവും രാവിലെ കുളിക്കുക ഗരുഡപുരാണം അനുസരിച്ച്, സന്തോഷകരവും വിജയകരവുമായ ജീവിതം നയിക്കാൻ, ഒരു വ്യക്തിയുടെ ശരീരവും മനസും ഏറെ ശുദ്ധമായിരിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ട് എല്ലാ ദിവസവും രാവിലെതന്നെ കുളിക്കുക. കൂടാതെ കുറച്ചു നേരം ധ്യാനിക്കുക. ഇത് നിങ്ങൾക്ക് ശാരീരിക-മാനസിക ആരോഗ്യവും ശക്തിയും പരിശുദ്ധിയും നൽകും.
ദിവസവും പൂജ ചെയ്യുക ദിവസവും രാവിലെ കുളികഴിഞ്ഞ് പൂജ ചെയ്യുക. സമയം കുറവാണെങ്കിലും വീട്ടിൽ അഗര്‍ബത്തിയോ വിളക്കോ കത്തിക്കുക. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ കുടുംബാന്തരീക്ഷത്തില്‍ പോസിറ്റിവിറ്റി നല്‍കുന്നു.
മന്ത്രം ജപിക്കുക പൂജയും ആരാധനയും മന്ത്രങ്ങളും നമ്മുടെ ഹൃദയത്തിലും മനസ്സിലും വളരെ നല്ല സ്വാധീനം ചെലുത്തുന്നു. കൂടാതെ, മന്ത്രങ്ങൾക്ക് വളരെയധികം ശക്തിയുണ്ട്, അവയ്ക്ക് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളെ പോലും വളരെ അനായാസം മറികടക്കാൻ സഹായിയ്ക്കും. ഇതുകൂടാതെ, രാവിലെ മന്ത്രം ജപിക്കുന്നത് ജീവിതത്തിലെ വലിയ തടസ്സങ്ങൾ പോലും ഇല്ലാതാക്കുന്നു.
ഈശ്വരന് ഭക്ഷണം സമര്‍പ്പിക്കുക ഈശ്വരാരാധനയ്‌ക്കൊപ്പം, തീർച്ചയായും ദൈവത്തിന് ഭക്ഷണം സമർപ്പിക്കുക. എല്ലാ ദിവസവും രാവിലെ നിങ്ങൾ പാചകം ചെയ്യുന്നതെന്തും, അത് പൂർണ്ണമായ പരിശുദ്ധിയോ പാകം ചെയ്ത് ഈശ്വരന് സമർപ്പിച്ചതിന് ശേഷം കഴിക്കുക.
ദാനം ചെയ്യുക നിങ്ങളുടെ വരുമാനത്തിന്‍റെ ഒരു ഭാഗം എപ്പോഴും പാവങ്ങള്‍ക്ക് സംഭാവന ചെയ്യുക. ഇത് എല്ലാ ദേവതകളേയും നിങ്ങളുടെ നേര്‍ക്ക് ദയയുള്ളവരാക്കുന്നു. ഇതുകൂടാതെ, വീട്ടിൽ എപ്പോഴും സമ്പത്ത് നിറയും. (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)