പുതുവർഷം പിറക്കാനിനി അധിക നാളുകളില്ല. പുതുവർഷത്തിൽ ഓരോ രാശിക്കാരെയും കാത്തിരിക്കുന്നത് എന്താണെന്ന ആകാംക്ഷയിലാണ് ഓരോ രാശിക്കാരും. ജ്യോതിഷ പ്രകാരം, ഓരോ രാശിക്കാരുടെയും ജീവിതത്തിൽ ഭാ​ഗ്യ നിർഭാ​ഗ്യങ്ങൾ സംഭവിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ പുതുവർഷത്തിൽ ഓരോ രാശിക്കാരെയും കാത്തിരിക്കുന്നത് എന്താണെന്ന ആകാംക്ഷയിലായിരിക്കും എല്ലാവരും. 2025 മിഥുനം രാശിക്കാർക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാം. മെയ് 21 മുതൽ ജൂൺ 30 വരെ ജനിച്ചവരുടെ രാശിയാണ് മിഥുനം.


മിഥുനം രാശിക്കാർക്ക് 2025ൽ കരിയറിൽ ​ഗുണഫലങ്ങളാണ് കാത്തിരിക്കുന്നത്. മാർച്ച് 29ന് ശനി മീനം രാശിയിലേക്ക് പ്രവേശിക്കുന്നത് മിഥുനം രാശിക്കാർക്ക് നേട്ടങ്ങൾ നൽകും. കരിയറിൽ വളർച്ചയുണ്ടാകും. ജീവിതത്തിൽ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാകും.


ALSO READ: ഇന്ന് മുതൽ രാജയോ​ഗം, കാത്തിരുന്ന സൗഭാ​ഗ്യങ്ങൾ കയ്യിൽ; ഈ ആഴ്ചയിലെ രാശിഫലം അറിയാം


ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ശമ്പള വർധനവും സ്ഥാനക്കയറ്റവും ഉണ്ടാകും. ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള കാലഘട്ടത്തിൽ നിങ്ങൾ പ്രതീക്ഷിക്കാത്ത തരത്തിൽ മാറ്റങ്ങൾ ഉണ്ടാകും.


വിദ്യാഭ്യാസകാര്യങ്ങളിൽ പ്രതീക്ഷിക്കാത്തത്ര നേട്ടങ്ങൾ ഉണ്ടാകും. വിജയം കൂടെയുണ്ടാകും. കഠിനാധ്വാനത്തിന് ഫലം ലഭിക്കും. ജീവിതത്തിൽ ​ഗുണപ്രദമായ പല കാര്യങ്ങളും സംഭവിക്കും. വിദേശത്ത് വിദ്യാഭ്യാസത്തിന് യോ​ഗം ഉണ്ടാകും. ചൊവ്വയുടെ സ്ഥാനം ഒന്നാം ഭാവത്തിലാണ് നിൽക്കുന്നത്. അതിനാൽ തന്നെ, ജീവിതം മാറിമറിയുന്ന മാറ്റങ്ങൾ സംഭവിക്കും.


സാമ്പത്തികമായി വലിയ നേട്ടം ഉണ്ടാകും. പുതുവർഷത്തിന്റെ തുടക്കത്തിൽ സാമ്പത്തിക സ്ഥിതി മോശമായാലും പിന്നീട് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ചിലവുകൾക്ക് അനുസരിച്ച് വരുമാനവും വ‍ർധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. സാമ്പത്തിക കാര്യങ്ങളിൽ സന്തോഷകരമായ പല മാറ്റങ്ങളിലും ജീവിതത്തിൽ സംഭവിക്കും.


ALSO READ: പുതുവർഷത്തിന് മുൻപ് ശനി-ശുക്ര സംയോ​ഗം; ഈ നാല് രാശിക്കാർക്ക് ബംപർ നേട്ടങ്ങൾ


അവിവാഹിതർക്ക് അനുയോജ്യമായ വിവാഹ ആലോചനകൾ വരും. മിഥുനം രാശിക്കാർക്ക് വിവാഹത്തിന് അനുയോജ്യമായ വർഷമാണ് 2025. പ്രണയം വിവാഹത്തിലെത്താനുള്ള യോ​ഗവും വളരെ കൂടുതലാണ്. ജൂലൈ മുതൽ ഓ​ഗസ്റ്റ് വരെയുള്ള സമയം വിവാഹത്തിന് മികച്ച സമയമാണ്. സന്തോഷകരമായ പല മാറ്റങ്ങളും ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.