Shani Shukra Yuti: പുതുവർഷത്തിന് മുൻപ് ശനി-ശുക്ര സംയോ​ഗം; ഈ നാല് രാശിക്കാർക്ക് ബംപർ നേട്ടങ്ങൾ!

ഗ്രഹങ്ങളുടെ രാശിമാറ്റം ഓരോ രാശിക്കാരിലും സ്വാധീനം ചെലുത്തും. വേദ ജ്യോതിഷ പ്രകാരം, വളരെ ശക്തമായ ഗ്രഹങ്ങളാണ് ശനിയും ശുക്രനും. ശനിയുടെയും ശുക്രൻറെയും സംയോഗത്തിലൂടെ നാല് രാശിക്കാർക്ക് വലിയ ഭാഗ്യങ്ങൾ വന്നുചേരും.

  • Dec 15, 2024, 13:04 PM IST
1 /5

പുതുവർഷത്തിന് മുൻപായി സവിശേഷമായ ഗ്രഹസംക്രമണം നടക്കുന്നു. ശനി നിലവിൽ കുംഭം രാശിയിലാണ് സ്ഥിതി ചെയ്യുന്നത്. ഡിസംബർ 28ന് കുഭം രാശിയിൽ ശുക്രനും പ്രവേശിക്കും. ഈ ഗ്രഹ സംക്രമണം നാല് രാശിക്കാർക്ക് വലിയ ഗുണങ്ങൾ നൽകും.

2 /5

ഇടവം (Taurus): ശനി ശുക്ര സംയോഗത്തിലൂടെ ഇടവം രാശിക്കാർക്ക് തൊഴിൽ മേഖലയിൽ പുരോഗതിയുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മേലുദ്യോഗസ്ഥരിൽ നിന്ന് പിന്തുണ ലഭിക്കും. സർക്കാർ സഹായങ്ങൾ ലഭിക്കാൻ സാധ്യത.

3 /5

കർക്കടകം (Cancer): ശനി ശുക്ര സംയോഗം കർക്കടക രാശിക്കാർക്ക് ഗുണം ചെയ്യും. മുടങ്ങിക്കിടന്ന പണം തിരികെ കിട്ടും. പുതിയ വരുമാന സ്രോതസുകൾ ഉണ്ടാകും. പുതിയ ബിസിനസ് തുടങ്ങാൻ സാധിക്കും. ജോലിയിൽ പ്രൊമോഷൻ ഉണ്ടാകും. ശമ്പളം വർധിക്കും.

4 /5

തുലാം (Libra): തുലാം രാശിക്കാർക്ക് ശനിയുടെയും ശുക്രൻറെയും സംയോഗം ശുഭകരമാണ്. പുതിയ വീട്, സ്ഥലം എന്നിവ വാങ്ങാൻ യോഗം ഉണ്ടാകും. ആരോഗ്യം മെച്ചപ്പെടും. തൊഴിൽ രംഗത്ത് പുരോഗതി കൈവരും. വരുമാനം വർധിക്കും.

5 /5

മകരം (Capricorn): മകരം രാശിക്കാർക്ക് ശനി ശുക്ര സംയോഗം തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും. ബിസിനസിൽ വലിയ ലാഭമുണ്ടാകും. സന്തോഷവും സമൃദ്ധിയും ജീവിതത്തിൽ നിറയും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola