Surya Gochar in Gemini 2023:  ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ എല്ലാ മാസവും രാശി മാറാറുണ്ട്. ഈ മാസം 2023 ജൂൺ 15 ന് സൂര്യൻ ഇടവം രാശി വിട്ട് മിഥുന രാശിയിൽ പ്രവേശിക്കും. സൂര്യൻ ഒരു മാസം മിഥുന രാശിയിൽ തുടരും. ഇത് 12 രാശിക്കാരെയും ബാധിക്കും. ഇതിലൂടെ ഈ 4 രാശിക്കാർക്ക് സൂര്യൻ ശക്തമായ നേട്ടങ്ങൾ നൽകും. സൂര്യന്റെ സംക്രമത്തിൽ നിന്ന് ഏതൊക്കെ രാശിക്കാർക്ക് പുരോഗതിയും സമ്പത്തും ലഭിക്കുമെന്ന് നമുക്ക് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Shani Vakri 2023: 7 ദിവസത്തിന് ശേഷം ശനി വക്രഗതിയിൽ; 2 സൂപ്പർ രാജയോഗങ്ങൾ ഈ രാശിക്കാരുടെ ഭാഗ്യം തെളിയിക്കും!


മേടം (Aries): സൂര്യൻ സംക്രമിക്കുന്നത് മേടം രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും.  ഇവർക്ക് ഒരു യാത്ര പോകാൻ യോഗമുണ്ടാകും.  എവിടെനിന്നും പെട്ടെന്ന് പണം കണ്ടെത്താം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. നിയമപരമായ കാര്യങ്ങൾ പരിഹരിക്കപ്പെടും, തീരുമാനം നിങ്ങൾക്ക് അനുകൂലമായി വരും.


ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് സൂര്യന്റെ സംക്രമണം ധാരാളം ഗുണങ്ങൾ നൽകും. എല്ലാ മേഖലയിലും വിജയം കൈവരിക്കും. പണത്തിന്റെയും ലാഭത്തിന്റെയും ശക്തമായ സംയോജനമുണ്ടാകും. സമൂഹത്തിൽ ആദരവ് വർദ്ധിക്കും. കുടുംബവുമായുള്ള നല്ല ബന്ധം നിങ്ങൾക്ക് സന്തോഷം നൽകും. ഏത് പരീക്ഷ-മത്സരത്തിലും വിജയം നേടാം.


Also Read: മാസത്തിന്റെ ആദ്യ ദിനത്തിൽ സന്തോഷവാർത്ത, LPG സിലിണ്ടറിന്റെ വിലയിൽ വൻ ഇടിവ്!


കന്നി (Virgo): സൂര്യന്റെ രാശിമാറ്റം കന്നി രാശിക്കാർക്ക് എല്ലാ മേഖലയിലും വിജയം നൽകും. ജോലിയുള്ളവർക്ക് പ്രമോഷനും ഇൻക്രിമെന്റും ലഭിക്കും. ബിസിനസിൽ ലാഭം ഉണ്ടാകും. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. നിങ്ങളുടെ ജീവിതത്തിൽ സ്നേഹം വർദ്ധിക്കും.


മകരം (Capricorn): സൂര്യന്റെ സംക്രമം മകരം രാശിക്കാർക്ക് കാര്യമായ ധനലാഭം കൊണ്ടുവരും. പഴയ കടങ്ങളിൽ നിന്ന് മുക്തി നേടും. ജോലിയിൽ ലാഭമുണ്ടാകും. നിങ്ങൾക്ക് ഒരു പുതിയ ജോലി ഓഫർ ലഭിക്കും. സ്ഥലമാറ്റം ഉണ്ടാകും. ദീർഘയാത്രയ്ക്ക് അവസരം.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.