Shukra Rashi Parivartan:ശുക്രൻ മിഥുന രാശിയിൽ; ഈ രാശിക്കാർക്കിനി വച്ചടി വച്ചടി കയറ്റം!
Venus Transit 2024 In June: എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്ത് രാശി ഗ്രഹ മാറ്റങ്ങൾ നടത്താറുണ്ട്. സന്തോഷവും ഐശ്വര്യവും നൽകുന്ന ശുക്രൻ നിലവിൽ മിഥുന രാശിയിൽ പ്രവേശിച്ചു.
Shukra Gochar Effect 2024: ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിൻ്റേതായ പ്രാധാന്യം നൽകിയിട്ടുണ്ട്. സമ്പത്തും ഐശ്വര്യവും നൽകുന്ന ശുക്രൻ നിശ്ചിത സമയത്ത് സംക്രമിച്ചിരിക്കുകയാണ്. ജൂൺ 12 ന് ശുക്രൻ ഇടവ രാശിയിൽ നിന്നും മിഥുന രാശിയിൽ പ്രവേശിച്ചു. ശുക്രൻ്റെ രാശിമാറ്റത്തിൻ്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ദൃശ്യമാകും.
Also Read: വ്യാഴത്തിൻ്റെ രാശിമാറ്റം: ഇന്ന് മുതൽ ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം!
ശുക്രൻ ജൂലൈ 7 വരെ മിഥുന രാശിയിൽ തുടരും. ഇത് പല രാശിക്കാർക്കും ഗുണം നൽകും അതുപോലെ ചിലർക്ക് ദോഷവുമുണ്ടാകും. ഇത്തരമൊരു സാഹചര്യത്തിൽ 3 രാശിയിലുള്ളവർക്ക് കിടിലം നേട്ടങ്ങൾ ലഭിക്കും. ഈ കാലയളവിൽ ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ ലഭിക്കുകയെന്ന് നോക്കാം...
മേടം (aries): ജ്യോതിഷ പ്രകാരം ശുക്ര സംക്രമണം മേട രാശിക്കാർക്ക് വലിയ ഗുണം നൽകും. മേട രാശിയുടെ മൂന്നാം ഭാവത്തിലാണ് ശുക്രൻ സഞ്ചരിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് അവരുടെ ജോലികൾ പൂർത്തീകരിക്കും, കുടുംബത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും, പ്രണയ ജീവിതവും ഈ സമയത്ത് നല്ലതായിരിക്കും, പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാൻ കഴിയും, പണം സമ്പാദിക്കുന്നതിൽ നിങ്ങൾ വിജയിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും, ഭാവിയിൽ ധനനേട്ടം ഉണ്ടാകും.
Also Read: ബിഗ് ബോസ് മലയാളം സീസൺ 6 ഗ്രാൻഡ് ഫിനാലെ ജൂൺ 16 ന്; വിജയി ഈ അഞ്ചിലൊരാൾ!
മിഥുനം (Gemini): ജൂൺ 12 ന് ശുക്രൻ മിഥുന രാശിയിലേക്ക് പ്രവേശിച്ചു. അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ഈ സമയം വളരെ അനുകൂലമായിരിക്കും, ഈ രാശിയുടെ പത്താം ഭാവാധിപൻ ശുക്രനാണ്, അത്തരമൊരു സാഹചര്യത്തിൽ ഈ രാശിക്കാർക്ക് ജോലി, ബിസിനസ്സ് മുതലായവയിൽ ധാരാളം നേട്ടങ്ങൾ ലഭിക്കും, ഉദ്യോഗസ്ഥർ ജോലിസ്ഥലത്ത് നിങ്ങളുടെ ജോലിയിൽ സന്തുഷ്ടരായിരിക്കും, കഠിനാധ്വാനത്തിന് ഫലം ലഭിക്കും, ലക്ഷ്യം നേടുന്നതിൽ നിങ്ങൾക്ക് വിജയിക്കാനാകും, ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും, പങ്കാളിയുമായി നല്ല സമയം ചിലവഴിക്കും, ബിസിനസിൽ ലാഭം ലഭിക്കും.
ധനു (Sagittarius): ഈ രാശിയുടെ ആറ്, പതിനൊന്ന് ഭാവങ്ങളുടെ അധിപനാണ് ശുക്രൻ, ശുക്രൻ മിഥുന രാശിയിൽ പ്രവേശിച്ച ശേഷം ഈ രാശിയുടെ ഏഴാം ഭാവത്തിൽ തുടരും. ഈ സമയം ഇവർക്ക് ധാരാളം സമ്പത്ത് ലഭിക്കും, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തീകരിക്കും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കാൻ സാധിക്കും, ബിസിനസിലും ധാരാളം ലാഭം ലഭിക്കും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy