Mangal Gochar in Leo: ഗ്രഹ ചലനങ്ങളും രാശി മാറ്റങ്ങളും നമ്മുടെ ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. ഗ്രഹാധിപനായ ചൊവ്വ അതിന്റെ സ്ഥാനം മാറിയിരിക്കുകയാണ്. ജൂലൈ 1 ന് പുലർച്ചെ 1:52 ന് ചൊവ്വ ചിങ്ങം രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇത് മൂന്ന് രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. ഈ രാശിയിൽ ചൊവ്വ ഓഗസ്റ്റ് 17 വരെ തുടരും. ചൊവ്വയുടെ സംക്രമണം മൂന്ന് രാശികളിലുള്ളവർക്ക് വളരെ ഗുണം ചെയ്യും. ഏതൊക്കെയാണ് ആ രാശിക്കാർ എന്ന് നോക്കാം...


COMMERCIAL BREAK
SCROLL TO CONTINUE READING

മിഥുനം - മിഥുനം രാശിക്കാരുടെ അധിപൻ ബുധനാണ്. ഈ സംക്രമ സമയത്ത്, മിഥുനം രാശിയുടെ 11, 6 ഭാവങ്ങളുടെ അധിപനായി ചൊവ്വ മാറുന്നു. ജൂലൈ 1 മുതൽ, ചൊവ്വ മിഥുനത്തിന്റെ മൂന്നാം ഭാവത്തിലാണ് സംക്രമിച്ചിരിക്കുന്നത്. ചൊവ്വയുടെ സ്ഥാനമാറ്റം മൂലം മിഥുനരാശിക്കാർക്ക് ധൈര്യം വർദ്ധിക്കും. റിയൽ എസ്റ്റേറ്റ്, വസ്തുവകകളുമായി ബന്ധപ്പെട്ട ജോലി ചെയ്യുന്ന ആളുകൾക്ക് കാര്യമായ നേട്ടങ്ങൾ ലഭിക്കും. ഇതുകൂടാതെ, മിഥുന രാശിക്കാർക്ക് അവരുടെ എതിരാളികളെ മറികടന്ന് വിജയിക്കാൻ സാധിക്കും.


Also Read: Sankashti Chaturthi July: സങ്കഷ്ടി ചതുർത്ഥി; ​ഗണപതിയെ ആരാധിക്കുന്നതിനായി പൂജകളും കർമ്മങ്ങളും ചെയ്യേണ്ടതിങ്ങനെ


ധനു - ധനു രാശിയിൽ ജനിച്ച വ്യക്തികളുടെ അഞ്ചാമത്തെയും പന്ത്രണ്ടാമത്തെയും ഭാവങ്ങളെ ചൊവ്വ ഭരിക്കുന്നു. ജൂലൈ 1 ന്, ചൊവ്വ ധനു രാശിയുടെ ഒമ്പതാം ഭാവത്തിൽ സഞ്ചരിച്ച് തുടങ്ങി. അത് ഭാഗ്യത്തിന്റെ സൂചകമാണ്. ഇതിന്റെ ഫലമായി ധനു രാശിക്കാർ ഒരു മതപരമായ യാത്ര ആരംഭിക്കും. അവർക്ക് ഗുരുക്കന്മാരിൽ നിന്ന് പിന്തുണ ലഭിക്കുകയും ചെയ്യും. ഈ കാലയളവിൽ അന്താരാഷ്ട്ര വ്യാപാര-വാണിജ്യവുമായി ബന്ധപ്പെട്ട ആളുകൾക്ക് വളരെയധികം പ്രയോജനം ലഭിക്കും.


മീനം - മീനം രാശിക്കാർക്ക് ചൊവ്വ രണ്ടാം ഭാവത്തിന്റെയും ഒമ്പതാം ഭാവത്തിന്റെയും അധിപനായി പ്രവർത്തിക്കുന്നു. ജൂലൈ 1 ന്, ചൊവ്വ, മീനത്തിന്റെ ആറാം ഭാവത്തിൽ സംക്രമിച്ചു. ചൊവ്വയുടെ ഈ സംക്രമണം വളരെ അനുകൂലമായ ഫലങ്ങൾ നൽകും. ഉദ്യോഗത്തിൽ പുരോഗതി പ്രതീക്ഷിക്കാം. സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. എതിരാളികൾക്കെതിരെ വിജയം പ്രതീക്ഷിക്കാം. ഒമ്പതാം ഭാവത്തിൽ ചൊവ്വയുടെ സാന്നിധ്യം ഭാഗ്യത്തെ സൂചിപ്പിക്കുന്നു. ഈ കാലയളവിൽ നിങ്ങൾക്ക് വിദേശയാത്രയ്ക്കുള്ള അവസരങ്ങൾ ലഭിക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.