ഗുരു സംക്രമണം 2023: വ്യാഴം മേടരാശിയിൽ പ്രവേശിക്കുന്നത് മൂന്ന് രാശിക്കാർക്ക് ദോഷം ചെയ്യും. ഏപ്രിൽ 22-ന് വ്യാഴം മേടരാശിയിൽ പ്രവേശിക്കും. മാർച്ച് 22ന് ആരംഭിച്ച ചൈത്രമാസം ഏപ്രിൽ 22ന് ആണ് സമാപിക്കുന്നത്. നവരാത്രി ആരംഭിച്ച് ഏകദേശം ഒരു മാസത്തിനുശേഷം, വ്യാഴം മേടരാശിയിൽ പ്രവേശിക്കുമ്പോൾ, ഗുരു ചണ്ഡാലയോഗം രൂപപ്പെടുന്നു. ഈ യോഗം പല രാശിക്കാർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഏതൊക്കെ രാശികളാണ് ഈ സമയം കൂടുതൽ ശ്രദ്ധപുലർത്തേണ്ടതെന്ന് നോക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

ജ്യോതിഷ പ്രകാരം ഒരു വ്യക്തിയുടെ ജാതകത്തിൽ ഗുരു ചണ്ഡാലയോഗം വരുമ്പോൾ നല്ല ഗുണങ്ങൾ കുറയുകയും അശുഭഗുണങ്ങൾ വർധിക്കുകയും ചെയ്യും. ​ഗുരു ചണ്ഡാലയോ​ഗം മൂലം ഒരു വ്യക്തിക്ക് ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതേസമയം, സ്ത്രീകളുടെ ജാതകത്തിൽ ഈ യോഗമുണ്ടെങ്കിൽ അവരുടെ ദാമ്പത്യ ജീവിതം വളരെ മോശമായ അവസ്ഥയിലാകും. ഏപ്രിൽ 22 മുതൽ മേടം രാശിയിൽ രണ്ട് ഗ്രഹങ്ങൾ ഒന്നിച്ചിരിക്കും. രാഹു ഇതിനകം മേടരാശിയിലാണ്. ഏപ്രിൽ 22ന് വ്യാഴവും പ്രവേശിക്കുന്നു. ഈ സാഹചര്യത്തിൽ രണ്ട് ഗ്രഹങ്ങളും ചേർന്ന് ​ഗുരുചണ്ഡാല യോ​ഗം രൂപപ്പെടുന്നു.


ALSO READ: Guru Gochar 2023: 12 വർഷത്തിന് ശേഷം വ്യാഴം മേടരാശിയിൽ; ഈ രാശിക്കാർ ശ്രദ്ധിക്കുക


മേടം: അടുത്ത ആറ് മാസം ഈ രാശിക്കാർക്ക് ദുരിതകാലമായിരിക്കും. ഈ സമയത്ത്, നിങ്ങൾക്ക് ജോലിയിൽ തടസ്സങ്ങളും നിരാശകളും നേരിടേണ്ടിവരും. ധനനഷ്ടവും സംഭവിക്കാം. ഈ സമയത്ത്, ആരോ​ഗ്യപരമായും വെല്ലുവിളികൾ നേരിടും. മൊത്തത്തിൽ, ഈ രാശിക്കാർക്ക് ഈ സമയം നല്ലതല്ല.


മിഥുനം: ഒക്ടോബർ വരെ മിഥുനം രാശിക്കാരും വളരെ ശ്രദ്ധിക്കണം. ഈ കാലയളവിൽ ചില മോശം വാർത്തകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സമയത്ത്, മിഥുനം രാശിക്കാർക്ക് സാമ്പത്തിക നഷ്ടവും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതകളുണ്ട്. അവർക്ക് ഓഫീസിലും ചില പ്രശ്നങ്ങൾ നേരിടാം. ഈ സമയത്ത് ക്ഷമയോടെ പ്രവർത്തിക്കേണ്ടത് പ്രധാനമാണ്.


ധനു: ഗുരുചണ്ഡാല യോഗ സമയത്ത്, ആളുകൾക്ക് ജീവിതത്തിൽ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകുന്നു. ഈ സമയത്ത്, വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം. ബിസിനസ്സിൽ നഷ്ടം സംഭവിക്കാനുള്ള സാധ്യതയുണ്ട്. അജ്ഞാതമായ ഭയം മനസ്സിനെ മഥിക്കും. ധനു രാശിക്കാർക്കും ഈ സമയം മോശമായതിനാൽ വലിയ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.