Guru Uday after Guru Gochar 2023: ജ്യോതിഷ പ്രകാരം വ്യാഴം ഇപ്പോൾ സ്വന്തം രാശിയായ മീനത്തിലാണ്. ഇനി 12 വർഷങ്ങൾക്ക് ശേഷം വ്യാഴം മേടരാശിയിൽ പ്രവേശിക്കാൻ പോകുകയാണ്.  2023 ഏപ്രിൽ 22 ന് വ്യാഴം  സംക്രമിക്കും ശേഷം ഏപ്രിൽ 27 വ്യാഴം മേട രാശിയിൽ ഉദിക്കും. ഈ സമയത്ത് വ്യാഴം മീന രാശിയിൽ പിന്നോക്കാവസ്ഥയിലാണ്.  ശരിക്കും പറഞ്ഞാൽ ജാതകത്തിൽ വ്യാഴം ശുഭഭാവത്താണെങ്കിൽ ആ വ്യക്തിക്ക് അവർ പോകുന്ന ഏത് മേഖലയിലും വിജയവും സന്തോഷവും ലഭിക്കും. ഇവരുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും.  ഏപ്രിൽ 27 ന് നടക്കുന്ന വ്യാഴ ഉദയത്തിൽ ഏതൊക്കെ രാശിക്കാർ മിന്നിത്തിളങ്ങുമെന്ന് നമുക്ക് നോക്കാം... 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Budh Gochar: വരുന്ന 58 ദിവസങ്ങൾ ഈ രാശിക്കാർക്ക് വലിയ അനുഗ്രഹ സമയം; ലഭിക്കും വൻ ധനാഭിവൃദ്ധി 


മേടം (Aries): 2023 ഏപ്രിൽ 27 ന് നടക്കുന്ന വ്യാഴത്തിന്റെ ഉദയം മേട  രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും.  ഇവർക്ക് വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കാം. കരിയറിൽ ഏത് വലിയ നേട്ടവും കൈവരിക്കാൻ കഴിയും. പ്രമോഷൻ, ശമ്പള വർദ്ധനവ് എന്നിവ ലഭിക്കാൻ ശക്തമായ സാധ്യത. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. ബിസിനസിൽ  ലാഭമുണ്ടാകും.


മിഥുനം (Gemini): വ്യാഴത്തിന്റെ ഉദയം മിഥുന രാശിക്കാർക്കും വൻ സാമ്പത്തിക നേട്ടങ്ങൾ നൽകും.  പുതിയ ജോലി വാഗ്ദാനങ്ങൾ ലഭിച്ചേക്കാം. നിലവിലുള്ള ജോലിയിൽ പ്രമോഷൻ ലഭിക്കും. നിങ്ങളുടെ വരുമാനം വർദ്ധിച്ചേക്കാം. നിങ്ങൾക്ക് വലിയ തുക ലാഭിക്കാം. പൂർവിക സ്വത്തുക്കൾ കണ്ടെത്താനാകും. മൊത്തത്തിൽ സമയം എല്ലാ കാര്യങ്ങളിലും ഗുണം ചെയ്യും.


Also Read: Surya Gochar 2023: ഏപ്രിൽ 14 ന് സൂര്യൻ രാശിമാറും; ഈ 5 രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി! 


ചിങ്ങം (Leo): വ്യാഴത്തിന്റെ ഉദയം ചിങ്ങം രാശിക്കാർക്ക് ജോലിയിലും ബിസിനസിലും വലിയ നേട്ടങ്ങൾ നൽകും.  ഇവർക്ക് ഈ സമയം പ്രമോഷൻ ലഭിക്കും.  പുതിയ ജോലി നല്ല പാക്കേജോഡി ലഭിക്കും.  പെട്ടെന്ന് ധനലാഭം ഉണ്ടാകും.  


കുംഭം (Aquarius): വ്യാഴത്തിന്റെ ഉദയം കുംഭം രാശിക്കാർക്ക് ഏറെ ആശ്വാസം നൽകും.  ഈ സമയം ഇവർക്ക് ഏഴരാണ്ട ശനി നടക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഇക്കൂട്ടർക്ക് ശനിദോഷങ്ങളിൽ നിന്ന് മോചനം ലഭിക്കും. പുതിയ തൊഴിലവസരങ്ങൾ കണ്ടെത്താനാകും.  പണത്തിന്റെ പുതിയ ഉറവിടം തുറക്കും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.