Mumbai : 2022 ലേക്കുള്ള ഹജ്ജ (Haj 2022) തീർഥാടനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ  ആരംഭിച്ചു. ഇത്തവണ മുഴുവൻ ഹജ്ജ തീർഥാടന രജിസ്ട്രേഷൻ സമ്പൂർണമായും ഓൺലൈനിലൂടെയാണെന്ന് കേന്ദ്ര ന്യനപക്ഷ മന്ത്രി മക്താർ അബ്ബാസ് നഖ്വി മുംബൈയിൽ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

2022 ജനുവരി 31 ആണ് രജിസ്ട്രേഷനുള്ള അവസാന തിയതി. ഹജ്ജ് മൊബൈൽ ആപ്പിലൂടെ തീർഥാടനത്തിന് രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.


ALSO READ : Hajj 2022: ഹജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ കരിപ്പൂരില്ല, കേരളത്തിൽ നിന്ന് കൊച്ചി മാത്രം


ഇത്തവണ ഹജ്ജ് തീർഥാടകർക്ക് അവർക്ക് ആവശ്യമുള്ള പുതപ്പ് തലയണ, തുവാലകൾ തുടങ്ങിയവ ഇന്ത്യയിൽ നിന്ന് വാങ്ങി കൊണ്ടു പോകാൻ സാധിക്കുമെന്ന് മന്ത്രി മക്താർ അബ്ബാസ് നഖ്വി വ്യക്തമാക്കി. നേരത്തെ സൌദി അറേബ്യയിൽ നിന്ന് തന്നെ ഇവ വാങ്ങണമെന്നായിരുന്നു. ഇത്തവണ മുതൽ അതിന് മാറ്റം വരുത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഈ വസ്തുക്കൾ കുറഞ്ഞത് 50 ശതമാനം വില കുറച്ച് നൽകുമെന്നും കേന്ദ്രമന്ത്രി ഉറപ്പ് നൽകി.


എല്ലാ വർഷം ഏകദേശം 2 ലക്ഷം പേർക്കാണ് സർക്കാർ ഹജ്ജ് തീർഥാടനത്തിന് സൌകര്യം ഒരുക്കുന്നത്. ഇത്തവണ യോഗ്യത നേടുന്നവരുടെ കണക്കും തിരഞ്ഞെടുപ്പും ഇരു രാജ്യങ്ങളുടെ സർക്കാരുകളും തമ്മിൽ ചർച്ച ചെയ്ത് തീരുമാനം എടുത്തതിന് ശേഷം അറിയിക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.


ALSO READ : Hajj 2021: ഈ വർഷത്തെ ഹജ്ജിന് വേണ്ടി ലഭിച്ചത് 5.4 ലക്ഷം അപേക്ഷകൾ 


അതേസമയം ഇത്തവണത്തെ ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളിൽ കോഴക്കോട് വിമാനത്താവളത്തെ ഒഴിവാക്കി. കേരളത്തിൽ നിന്ന് കൊച്ചി മാത്രമാണ്  എംബാർക്കേഷൻ കേന്ദ്രമായി ഉള്ളത്. കൊച്ചിക്ക് പുറമെ ബംഗളൂരു, ഹൈദരാബാദ്, അഹമെദബാദ്, ഡൽഹി, ഗുവാഹത്തി, ലഖ്നൌ, കൊൽക്കത്ത, മുംബൈ, ശ്രീനഗർ. കൊവിഡ് മൂലം വെട്ടിക്കുറച്ച കേന്ദ്രങ്ങൾ ഇത്തവണയും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.


ALSO READ : Saudi Arabia: വിദേശ തീർഥാടകർക്ക് ഇത്തവണ ഹജ്ജിന് അവസരമില്ല; സൗദിയിലുള്ള 60,000 പേ‍‍‍ർക്ക് മാത്രം അവസരം


സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹജ്ജ് തീർത്ഥാടകരുള്ള മലബാർ ജില്ലകൾക്ക് കൂടുതൽ സൗകര്യപ്രദമായ കരിപ്പൂർ വിമാനത്താവളത്തിൽ ഹജ്ജ് എംബാർക്കഷേൻ പുനഃസ്ഥാപിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളും നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പരി​ഗണിച്ചില്ല. കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്നാട്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിലെ തീർഥാടകർക്ക് കൊച്ചിയാണ് എംബാർക്കേഷൻ കേന്ദ്രം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക