മേടം: തൊഴിൽ രം​ഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകാം. ചെലവ് കൂടും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനുള്ള സാധ്യത കാണുന്നുണ്ട്. ആരോ​ഗ്യ കാര്യത്തിൽ നല്ലത് പോലെ ശ്രദ്ധിക്കണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടവം: ഇടവം രാശിക്കാർക്ക് ഇന്ന് മനസ്സമാധാനം നിറഞ്ഞ ദിവസമായിരിക്കും. ഇവർ ആ​ഗ്രഹിക്കുന്ന പോലെ തന്നെ മിക്ക കാര്യങ്ങളും നടക്കും. സാമ്പത്തിക നില മെച്ചപ്പെടാം. ബന്ധുക്കളെ സന്ദർശിക്കാൻ അവസരമുണ്ടാകും.


മിഥുനം: മിഥുനം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും. കർമരംഗത്ത് അനകൂലമായ മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. മറ്റുള്ളവരുടെ ശ്രദ്ധ നേടിയെടുക്കും. യാത്രകൾ ​ഗുണകരമായി ഭവിക്കും. കുടുംബാംഗങ്ങളുമായി ഒത്തുചേരാനുള്ള അവസരം വന്നു ചേരും. 


കർക്കിടകം: ഈ രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നില മെച്ചപ്പെടും. സുഹൃത്തുക്കൾക്കൊപ്പം ഉല്ലാസ യാത്ര പോകാൻ സാധ്യതയുണ്ട്. വിദ്യാർഥികൾക്ക് ഉപരി പഠനത്തിന് അവസരമുണ്ട്. ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകാൻ സാധ്യതയുണ്ട്.


ചിങ്ങം: ചിങ്ങം രാശിക്കാർക്ക് ഇന്ന് ​ഗുണകരമായ ദിവസമായിരിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വിദ്യാർഥികൾക്ക് പഠനത്തിൽ മികവ് തെളിയിക്കാൻ കഴിയും. സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവരാണ് നിങ്ങളെങ്കിൽ ചില അംഗീകാരങ്ങൾ നിങ്ങളെ തേടിയെത്തിയേക്കാം. 


കന്നി: തൊഴിൽ രം​ഗത്ത് നിങ്ങൾക്ക് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. എല്ലാ കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്ത് തീർക്കും. പുതിയ സൗഹൃദങ്ങൾ ഗുണകരമായി തീരും. ഉല്ലാസയാത്രയിൽ പങ്കെടുക്കാനിടയുണ്ട്.


Also Read: Astrology: ഈ രാശിക്കാർ ബിസിനസിൽ വിദഗ്ധരായിരിക്കും, നിങ്ങളും ഈ രാശിയിലുണ്ടോ?


തുലാം: തുലാം രാശിക്കാർക്ക് ഇന്ന് മനക്ലേശം ഉണ്ടാകാൻ ഇടയുണ്ട്. ചെലവുകൾ വർധിച്ചേക്കാം. യാത്രകൾ ഗുണകരമായി വരും.


വൃശ്ചികം: ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. വരുമാനം കൂടാൻ സാധ്യതയുണ്ട്. മേലുദ്യോ​ഗസ്ഥരുടെ പ്രശംസ നേടിയെടുക്കും. ഒറ്റക്കുള്ള യാത്രകൾ കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക. 


ധനു: ധനു രാശിക്കാർക്ക് തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. ധനു രാശിയിലുള്ള വിദ്യാർത്ഥികൾ പഠനത്തിൽ മികവ് തെളിയിക്കും. ഇക്കൂട്ടർക്ക് ശത്രുക്കളുടെ ശല്യം ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. 


മകരം: നിയമ പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഇന്ന് അതിന് അനുകൂലമായ തീരുമാനം വരും. പൊതുവേ ഭാഗ്യം ഉള്ള ദിവസമാണിന്ന്. ആരോഗ്യ കാര്യത്തിൽ ഭയപ്പെടേണ്ടതില്ല. ഔദ്യോഗിക യാത്രകൾ ഗുണകരമായി തീരും. 


Also Read: Horoscope 11 May 2022: ആ​ഗ്രഹിച്ചത് നടക്കും, ഈ രാശിക്കാർക്ക് ഇന്ന് നല്ല ദിവസം


കുംഭം: കുംഭം രാശിക്കാർക്ക് പ്രവർത്തന രം​ഗത്ത് അഭിവൃദ്ധിയുണ്ടാകും. വരുമാനം വർധിച്ചേക്കും. ചില കാര്യങ്ങളിൽ തടസം നേരിടും. സുഹൃത്തിനോട് വിരോധത്തിലാകാനിടയുണ്ട്.


മീനം: മീനം രാശിക്കാർക്ക് അവർ ആ​ഗ്രഹിച്ചത് നേടാനുള്ള ദിവസമാണിത്. സാമ്പത്തിക നില ഭദ്രമായിരിക്കും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും.



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.