Horoscope 11 May 2022: ആ​ഗ്രഹിച്ചത് നടക്കും, ഈ രാശിക്കാർക്ക് ഇന്ന് നല്ല ദിവസം

കർക്കടകം രാശിക്കാർക്ക് ഇന്ന് ധനലാഭം പ്രതീക്ഷിക്കാം. കുടുംബ ജീവിതം സന്തോഷകരമാകുകയും പുതിയ സുഹൃദ് ബന്ധങ്ങളുണ്ടാകുകയും ചെയ്യും

Written by - Zee Malayalam News Desk | Last Updated : May 11, 2022, 04:22 PM IST
  • വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഔദ്യോഗിക യാത്ര ആവശ്യമായി വരും.
  • കുടുംബത്തിൽ സന്തോഷം നിലനിൽക്കും.
  • ബിസിനസ് മെച്ചപ്പെടും.
Horoscope 11 May 2022: ആ​ഗ്രഹിച്ചത് നടക്കും, ഈ രാശിക്കാർക്ക് ഇന്ന് നല്ല ദിവസം

മേടം: കാര്യങ്ങൾ ആ​ഗ്രഹിച്ച പോലെ തന്നെ നടക്കും. മേടം രാശിക്കാർ കേൾക്കാൻ കാത്തിരുന്ന വാർത്ത അഴരെ തേടിയെത്തും. ജീവിതത്തിൽ ചില നേട്ടങ്ങൾ കൈവരിക്കും. വരുമാനം വർധിക്കും. 

ഇടവം: ഇടവം രാശിക്കാർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. വരുമാനത്തിൽ വർധനവുണ്ടാകും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. ജീവിതത്തിൽ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. മത്സര പരീക്ഷയിൽ ഇടവം രാശിക്കാർ മികച്ച വിജയം നേടും. 

മിഥുനം: വിദ്യാർഥികൾക്ക് പഠനത്തിൽ പുരോ​ഗതി ഉണ്ടാകും. വരുമാനം വർധിച്ചേക്കും. ബാങ്കിൽ വായ്പയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അത് ഇന്ന് അനുവദിച്ച് കിട്ടാൻ സാധ്യതയുണ്ട്. വിദേശത്തുളള ബന്ധു സന്ദർശിക്കാനിടയുണ്ട്. 

കർക്കടകം: കർക്കടകം രാശിക്കാർക്ക് ഇന്ന് ധനലാഭം പ്രതീക്ഷിക്കാം. പല കാര്യങ്ങളിലും സുഹൃത്തിന്റെ സഹായം ലഭിക്കും. കുടുംബ ജീവിതം സന്തോഷകരമാകുകയും പുതിയ സുഹൃദ് ബന്ധങ്ങളുണ്ടാകുകയും ചെയ്യും.

ചിങ്ങം: ചിങ്ങം രാശിക്കാർക്ക് തൊഴിൽ രം​ഗത്ത് ചില മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ പണമിടപാടുകളിൽ അൽപം ശ്രദ്ധിക്കുക. മനക്ലേശത്തിന് സാധ്യതയുണ്ട്. 

Also Read: Mercury Transit: ഈ രാശിക്കാർക്ക് ജൂലൈ സുവർണ്ണ കാലം: ബുധന്റെ കൃപയാൽ ജീവിതം ശോഭിക്കും

 

കന്നി: ഇന്ന് ചെയ്യുന്ന പല കാര്യങ്ങളിലും കന്നി രാശിക്കാർക്ക് തടസം നേരിടും. പുതിയ ബിസിനസ് ആരംഭിക്കാൻ ഇന്നത്തെ ദിവസം ശുഭകരമല്ല. ചെലവുകൾ നിയന്ത്രിക്കാൻ കഴിയും. ആരോ​ഗ്യം പ്രത്യേകം ശ്രദ്ധിക്കണം. 

തുലാം: തുലാം രാശിക്കാർക്ക് ഇന്ന് സാമ്പത്തിക നില മെച്ചമാകും. ജീവിതത്തിൽ സഹോദരിയുടെ ഇടപെടലുകൾ ​ഗുണകരമാകും. വാഹനം സൂക്ഷിച്ച് ഉപയോഗിക്കണ്. ജീവിതത്തിൽ ചില ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. 

വൃശ്ചികം: വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഔദ്യോഗിക യാത്ര ആവശ്യമായി വരും. ഇവരുടെ കുടുംബത്തിൽ സന്തോഷം നിലനിൽക്കും. ബിസിനസ് മെച്ചപ്പെടും. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക.

ധനു: ഇന്ന് ചെയ്യുന്ന എല്ലാ പ്രവർത്തികളും വിജയിപ്പിക്കാൻ കഴിയും. പുതിയ സൗഹൃദങ്ങൾ കൊണ്ട് ജീവിതത്തിൽ നേട്ടം ഉണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. ധനു രാശിക്കാർക്ക് ഇന്ന് പൊതുവേ ഭാഗ്യമുള്ള ദിവസമാണ്.

മകരം: അകന്നു കഴിഞ്ഞിരുന്നവർ തമ്മിൽ വീണ്ടും ചേരും. മകരം രാശിക്കാർക്ക് സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. ചെയ്യുന്ന യാത്രകൾ ഗുണകരമായി തീരും. ആരോഗ്യം തൃപ്തികരമായിരിക്കും.

കുംഭം: കുംഭം രാശിക്കാർ പുതിയ ജോലിയിൽ പ്രവേശിക്കും. മത്സരപരീക്ഷകളിൽ ഉന്നതവിജയം നേടാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക നില മെച്ചപ്പെടും. ജീവിതത്തിൽ ചില കാര്യങ്ങൾ സംസാരിച്ച് നേടിയെടുക്കാൻ കഴിയും. 

മീനം: മീനം രാശിക്കാരുടെ പല ആ​ഗ്രഹങ്ങളും നിറവേറുന്ന ദിവസമാണിന്ന്. അവിവാഹിതരുടെ വിവാഹം ഉറപ്പിക്കും. ബിസിനസിൽ നിന്നും ആദായം വർദ്ധിക്കും. ആരോഗ്യം തൃപ്തികരമാണ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News