എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. നിങ്ങൾക്ക് ഇന്നത്തെ ദിവസം എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ നിങ്ങളുടെ പുതിയ പദ്ധതികളും തീരുമാനങ്ങളും കൃത്യമായി നടപ്പിലാക്കാൻ അത് സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ സമ്പൂർണ രാശിഫലം പരിശോധിക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മേടം: ഇന്ന് കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കും. ശാരീരിക ആരോഗ്യം മെച്ചപ്പെടും. ബന്ധുക്കളുടെ സന്ദർശനം മൂലം സന്തോഷം ഉണ്ടാകും. ബിസിനസിൽ വലിയ ആളുകളുടെ പിന്തുണ നേട്ടങ്ങൾ കൊണ്ടുവരും. ചിലർക്ക് ജോലി സംബന്ധമായി വിദേശത്ത് പോകാനുള്ള അവസരമുണ്ടാകും.


ഇടവം: ഇന്നത്തെ ബിസിനസ് വരുമാനം മിതമായിരിക്കും. നല്ല ശ്രമങ്ങൾ നടത്തുമെങ്കിലും ഫലം ലഭിക്കാൻ കാലതാമസമുണ്ടാകും. ജോലിയിൽ സഹപ്രവർത്തകർ പിന്തുണ നൽകും. ബിസിനസിലെ പങ്കാളികളുടെ ഉപദേശം ​ഗുണം ചെയ്യും. കടബാധ്യത പരിഹരിക്കും. കുടുംബത്തിന്റെ പിന്തുണ ലഭിക്കും.


മിഥുനം: ഇന്ന് നിങ്ങളുടെ വരുമാനത്തേക്കാൾ കൂടുതൽ ചിലവുകൾ ഉണ്ടായേക്കാം. ബിസിനസിൽ പരോക്ഷ ശത്രുക്കൾ കാരണം നിങ്ങൾക്ക് പ്രശ്നങ്ങൾ നേരിടാം. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കുടുംബം പിന്തുണ നൽകും. ബന്ധുക്കളിൽ നിന്നുള്ള സഹായം സാമ്പത്തിക പ്രതിസന്ധികൾ കുറയ്ക്കും.


കർക്കടകം: ഇന്ന് വളരെ ബുദ്ധിമുട്ടുള്ള ജോലികൾ പോലും നിങ്ങൾ ധൈര്യത്തോടെ പൂർത്തിയാക്കും. ബന്ധുക്കൾ മുഖേന കുടുംബത്തിൽ നല്ല വാർത്തകൾ വന്നുചേരും. ഉദ്യോഗസ്ഥർക്ക് അർഹമായ പ്രമോഷൻ ലഭിക്കും. ബിസിനസ് യാത്രകൾ ​ഗുണം ചെയ്യും.


ചിങ്ങം: ഇന്ന് ശാരീരികാവസ്ഥ മോശമായിരിക്കും. ക്ഷീണവും തളർച്ചയും ഉണ്ടാകും. കുട്ടികൾക്കായി ചെറിയ തുക ചിലവഴിക്കേണ്ടിവരും. പ്രയത്നങ്ങളിൽ ചെറിയ തിരിച്ചടിക്ക് ശേഷം പുരോഗതി ഉണ്ടാകും. മാതാപിതാക്കളുടെ ആശ്വാസ വാക്കുകൾ പുതിയ പ്രതീക്ഷ നൽകുന്നു. ഏത് കാര്യത്തിലും ശ്രദ്ധയോടെയും ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കുന്നതാണ് നല്ലത്.


ALSO READ: Horoscope: ഇന്ന് ഭാ​ഗ്യം കടാക്ഷിക്കുന്ന രാശികൾ ഇവയാണ്; ഇന്നത്തെ സമ്പൂർണരാശിഫലം അറിയാം


കന്നി: ഇന്ന് കുടുംബത്തിൽ സാമ്പത്തിക പുരോഗതി ഉണ്ടാകും. പുതിയ സാധനങ്ങൾ വാങ്ങുന്നത് സാധ്യതയുണ്ട്. ബിസിനസിലെ മത്സരങ്ങൾ കുറയും. ഉദ്യോഗസ്ഥരുടെ കഴിവുകൾക്ക് മേലുദ്യോഗസ്ഥരിൽ നിന്ന് അഭിനന്ദനം ലഭിക്കും. വരുമാനം ഇരട്ടിയാകും.


തുലാം: അപ്രതീക്ഷിത ചെലവുകൾ കാരണം ഇന്ന് നിങ്ങളുടെ കരുതൽ ധനം കുറയും. ആരോഗ്യത്തിൽ കുറച്ച് ക്ഷീണവും പ്രവർത്തനക്കുറവും ഉണ്ടാകും. പ്രതീക്ഷിച്ച സഹായം ലഭിക്കാത്തതിൽ നിരാശയുണ്ടായേക്കാം. ബിസിനസിലെ ചെറിയ മാറ്റങ്ങൾ ലാഭം കൊണ്ടുവരും. ബന്ധുക്കൾ പിന്തുണ നൽകും.


വൃശ്ചികം: ഇന്ന് സുഹൃത്തുക്കളിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. സന്താനങ്ങളുമായുള്ള പിണക്കങ്ങൾ നീങ്ങും. പഴയ കടങ്ങൾ തിരിച്ച് ലഭിക്കും. ആഡംബര വസ്തുക്കൾ വാങ്ങാനുള്ള താൽപര്യം വർധിക്കും. ജീവിതത്തിൽ അഭിവൃദ്ധിയുണ്ടാകും. പുതിയ ബിസിനസ് തുടങ്ങാനുള്ള ശ്രമങ്ങൾ വിജയിക്കും.


ധനു: ബന്ധുക്കൾ മൂലം ഇന്ന് കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. സന്താനങ്ങൾ പഠനത്തിൽ നല്ല പുരോഗതി കൈവരിക്കും. സഹോദരങ്ങൾക്ക് ​ഗുണങ്ങളുണ്ടാകും. ചിലർക്ക് ജോലിയിൽ പ്രതീക്ഷിച്ച സ്ഥലംമാറ്റം ലഭിക്കും. പുതിയ സംരംഭങ്ങൾ വിജയം കൊണ്ടുവരും. സമ്പാദ്യം വർധിക്കും.


മകരം: ഇന്ന് നിങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധി നേരിടാം. അടുത്ത ബന്ധുക്കളിൽ നിന്ന് പ്രശ്നങ്ങൾ ഉണ്ടാകും. പ്രതീക്ഷിച്ച സഹായം ലഭിക്കാൻ കാലതാമസം നേരിടും. ബിസിനസിൽ പുരോഗതി ഉണ്ടാകും. സുഹൃത്തുക്കൾ സഹായിക്കും. യാത്രകൾ ഗുണം ചെയ്യും.


കുംഭം: ഇന്ന് നിങ്ങളുടെ രാശിയിൽ ചന്ദ്രാഷ്ടമായതിനാൽ അനാവശ്യ ആശയക്കുഴപ്പം ഉണ്ടാകും. വീട്ടുകാരുമായി തർക്കിക്കാതിരിക്കുന്നതാണ് നല്ലത്. ബിസിനസിൽ വലിയ നിക്ഷേപങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. പുതിയ സംരംഭങ്ങൾക്ക് ക്ഷമ ആവശ്യമാണ്. സംസാരം കുറയ്ക്കുക.


മീനം: ഇന്ന് കുടുംബത്തിലെ പ്രശ്നങ്ങൾ മാറി സന്തോഷം വർധിക്കും. കുട്ടികൾ കുടുംബത്തിൽ സന്തോഷം കൊണ്ടുവരും. പുതിയ ആളുകളെ പരിചയപ്പെടും. ഉദ്യോഗസ്ഥർക്ക് ജോലിയിൽ നല്ല പുരോഗതി ഉണ്ടാകും. ബിസിനസിൽ ലാഭം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.