Horoscope: ഇന്ന് ഭാ​ഗ്യം കടാക്ഷിക്കുന്ന രാശികൾ ഇവയാണ്; ഇന്നത്തെ സമ്പൂർണരാശിഫലം അറിയാം

Astrological predictions: ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും നടപ്പിലാക്കാൻ അത് കൂടുതൽ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Sep 20, 2023, 06:56 AM IST
  • മേടം രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമാണ്
  • നിക്ഷേപങ്ങൾ നല്ല വരുമാനം നൽകിത്തുടങ്ങും
  • അടുത്തിടെ സ്വീകരിച്ച ഡയറ്റ് പ്ലാൻ നിങ്ങളുടെ ആരോ​ഗ്യത്തിന് അനുയോജ്യമായേക്കാം
  • ജോലിയിൽ നിങ്ങളുടെ ആശയങ്ങൾ നടപ്പിലാക്കുന്നത് നിങ്ങളെ സന്തുഷ്ടരാക്കും
Horoscope: ഇന്ന് ഭാ​ഗ്യം കടാക്ഷിക്കുന്ന രാശികൾ ഇവയാണ്; ഇന്നത്തെ സമ്പൂർണരാശിഫലം അറിയാം

എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും വ്യക്തിത്വത്തെ നിർവചിക്കുന്ന പ്രത്യേകതകളും ഉണ്ട്. ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെയുള്ളതായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളുടെ ദിവസം ആരംഭിക്കാൻ കഴിയുമെങ്കിൽ പുതിയ പദ്ധതികളും തീരുമാനങ്ങളും നടപ്പിലാക്കാൻ അത് കൂടുതൽ സഹായിക്കും. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാൻ സമ്പൂർണരാശിഫലം പരിശോധിക്കാം.

മേടം

നേരത്തെയുള്ള നിക്ഷേപങ്ങൾ നല്ല വരുമാനം നൽകിത്തുടങ്ങും. അടുത്തിടെ സ്വീകരിച്ച ഡയറ്റ് പ്ലാൻ നിങ്ങളുടെ ആരോ​ഗ്യത്തിന് അനുയോജ്യമായേക്കാം. ജോലിയിൽ നിങ്ങളുടെ ആശയങ്ങൾ നടപ്പിലാക്കുന്നത് നിങ്ങളെ സന്തുഷ്ടരാക്കും. ഇന്ന് വീട് നിർമ്മാണത്തിന് നല്ല ദിവസമാണ്. വസ്തു പ്രശ്നം നിങ്ങൾക്ക് അനുകൂലമായിരിക്കും.

ഇടവം

ഏറ്റെടുത്ത ജോലികൾ തൃപ്‌തികരമായി അവസാനിക്കുമെന്നതിനാൽ ഇടവം രാശിക്കാർക്ക് ഈ ദിവസം ശുഭകരമായിരിക്കും. നേരത്തെ നടത്തിയ ശരിയായ നിക്ഷേപത്തിന് ലാഭം നൽകാനാകും. നിങ്ങളുടെ പ്രവർത്തനങ്ങൾ കുടുംബം വിലമതിക്കും. ഒറ്റപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ ജാഗ്രത പാലിക്കുക. വസ്തു സംബന്ധമായ കരാറിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. ഒരു സുഹൃത്തിന്റെ ഉപദേശം നിങ്ങളെ പഠനപരമായി സഹായിക്കും.

മിഥുനം

സാമ്പത്തികമായി വളർച്ചയുണ്ടാകും. ജീവിതശൈലീ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരുടെ ആരോഗ്യനില മെച്ചപ്പെടും. പ്രൊഫഷണൽ ജീവിതത്തിൽ ഉയർച്ചയുണ്ടാകും. നിങ്ങൾ നേടാൻ ആഗ്രഹിക്കുന്നതെന്തും, കുടുംബം പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. വസ്തുവിൽ നിന്ന് നല്ല വാടക സമ്പാദിക്കും.

കർക്കടകം

സാമ്പത്തിക മേഖലയിൽ നിങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയും. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങൾ അകലും. പ്രൊഫഷണൽ രംഗത്ത് നിങ്ങളുടെ നല്ല പ്രവർത്തനത്തിന് അഭിനന്ദനം ലഭിക്കും. സമൂഹത്തിൽ നിങ്ങളുടെ പ്രശസ്തി വർധിക്കും. അവധിക്കാലം മികച്ചതായിരിക്കും. വസ്തു ഇടപാടിൽ ലാഭം ഉണ്ടാകും.

ചിങ്ങം

പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ജാ​ഗ്രത പുലർത്തണം. നിങ്ങളുടെ ജീവിതശൈലിയിൽ ശാരീരിക വ്യായാമങ്ങൾ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഇന്ന്, ജോലിയിൽ നല്ല നിലയിൽ ശോഭിക്കും. പ്രിയപ്പെട്ടവരുടെ വരവ് വീടിനെ ശോഭനമാക്കും. ദിനചര്യയിൽ നിന്ന് ഇടവേള തേടുന്നവർക്ക് സന്തോഷകരമായ ഒരു അവധിക്കാലം പ്ലാൻ ചെയ്യാം. നിങ്ങൾ വസ്തു വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ സമയം അനുകൂലമാണ്.

കന്നി 

ഓഹരി ഇടപാടുകൾ ചിലർക്ക് ലാഭകരമായിരിക്കും. രോഗബാധിതർക്ക് നല്ല പരിചരണം ലഭിക്കും. പ്രൊഫഷണലുകൾക്ക് ഈ ദിവസം ഒരു മികച്ച അനുഭവമായിരിക്കും. കൂടുതൽ ഐക്യം കുടുംബത്തിൽ ഉണ്ടാകും. തീർത്ഥാടനം ആത്മീയ വികാസത്തിന് സഹായിക്കുന്നു. വസ്തു ക്രയവിക്രയം ആഗ്രഹിക്കുന്നവർക്ക് ഇന്നത്തെ ദിവസം മികച്ചതാണ്.

തുലാം 

സാമ്പത്തിക രംഗത്ത് അസുഖകരമായ വാർത്തയാണ് തുലാം രാശിക്കാരെ കാത്തിരിക്കുന്നത്. ശാരീരികക്ഷമതയും മനസ്സമാധാനവും നേടുന്നതിന് വ്യായാമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. പങ്കാളിയുടെയോ കുടുംബത്തിലെ മുതിർന്നവരുടെയോ മാനസികാവസ്ഥയെക്കുറിച്ച് ബോധ്യമുണ്ടാകണം. ചിലർക്ക് ധാരാളം യാത്രകൾ ചെയ്യേണ്ടതായി വന്നേക്കാം. ഒരു വീടോ അപ്പാർട്ട്മെന്റോ താമസിയാതെ വാങ്ങാൻ സാധ്യതയുണ്ട്.

വൃശ്ചികം 

സാമ്പത്തികമായി, നിങ്ങൾ മുമ്പത്തേക്കാൾ കൂടുതൽ മികച്ച അവസ്ഥയിലായിരിക്കും. ആരോ​ഗ്യകാര്യത്തിൽ ശ്രദ്ധ വേണം. വീട്ടിൽ ബന്ധുജനങ്ങൾ സന്ദർശനം നടത്തിയേക്കാം. ഒരു സുഹൃത്തോ ബന്ധുവോ നിങ്ങളെ ഒരു അവധിക്ക് ക്ഷണിച്ചേക്കാം. സ്വത്ത് പ്രശ്നം നിങ്ങൾക്ക് അനുകൂലമായി പരിഹരിക്കപ്പെടും. 

ധനു

സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടും. നിങ്ങൾ ഇന്ന് ഊർജസ്വലരായിരിക്കും. ഒരു മേലുദ്യോഗസ്ഥനുമായി ഒരു പ്രശ്നം ചർച്ച ചെയ്യുന്നതിനുമുമ്പ് നല്ല തയ്യാറെടുപ്പ് ആവശ്യമായി വന്നേക്കാം. അറ്റകുറ്റപ്പണികളോ വീടിന്റെ മുൻഭാഗത്തെ മാറ്റങ്ങളോ ചെയ്യാൻ ഉദ്ദേശിക്കുന്നെങ്കിൽ മുന്നോട്ട് പോകാവുന്നതാണ്.

മകരം 

തൊഴിൽപരമായി കാര്യങ്ങൾ അനുകൂലമായി മാറും. ഇന്ന് കുടുംബത്തോടൊപ്പം സന്തോഷകരമായ സമയം ചിലവഴിക്കും. മത ചിന്താഗതിയുള്ളവർക്ക് ആത്മീയ ഉന്നമനത്തിനായി ഒരു യാത്ര ആരംഭിക്കാം. സ്വന്തമായി വീട് നിർമിക്കാനോ വാങ്ങാനോ സാധ്യതയുണ്ട്.

കുംഭം 

സാമ്പത്തിക ശക്തി കൂടുതൽ ശക്തമാകും. നിങ്ങൾ ജോലിക്ക് സമർപ്പിക്കുന്ന പ്രോജക്റ്റിൽ മികവ് തെളിയിക്കും. വീട്ടിൽ സമാധാനം ഉണ്ടാകും. തിരക്ക് കുറഞ്ഞ ദിവസം ആയിരിക്കും. നിങ്ങൾ ഇതുവരെ പോയിട്ടില്ലാത്ത സ്ഥലത്തേക്ക് യാത്ര ചെയ്യാൻ ആരെങ്കിലും നിങ്ങളെ ക്ഷണിച്ചേക്കാം. കെട്ടിക്കിടക്കുന്ന വസ്തു സംബന്ധമായ രേഖകൾ പൂർത്തീകരിക്കും.

മീനം

നിങ്ങളുടെ വരുമാനം ക്രമാനുഗതമായി ഉയരും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ ചെറിയ അസുഖങ്ങൾക്ക് വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് പരിഹാരം കാണാം. നിങ്ങളുടെ ആശയങ്ങൾ നടപ്പിലാക്കാൻ കഴിയുമ്പോൾ ജോലിയിൽ കാര്യങ്ങൾ സുഗമമായി നീങ്ങും. സമ്മർദത്തിലായ ആളുകൾ അവധിക്കാലം ആഘോഷിക്കാൻ പോകുന്നത് ​ഗുണം ചെയ്യും. താമസസൗകര്യം അന്വേഷിക്കുന്നവർക്ക് അനുയോജ്യമായ സ്ഥലം ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News