Horoscope Today, January 31: ഈ രാശിക്കാർ ജോലിസ്ഥലത്ത് ജാഗ്രത പാലിക്കണം!! ഇന്നത്തെ രാശിഫലം
Horoscope Today, January 31: ഇന്നത്തെ രാശിഫലം അനുസരിച്ച് എല്ലാ രാശിക്കാർക്കും ഏറെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ന്നു ചില രാശിക്കാര്‍ ജോലി സ്ഥലത്ത് ജാഗ്രത പാലിക്കുന്നത് ഉചിതമാണ്. അതേസമയം ചില രാശിക്കാർ ഇന്ന് സാമ്പത്തിക മേഖലയിൽ നേട്ടങ്ങൾ കൈവരിക്കും.
Horoscope Today, January 31: ഇന്ന് ജനുവരി 31 ബുധനാഴ്ച, ഈ ദിവസം നിങ്ങള്‍ക്ക് എങ്ങിനെയായിരിയ്ക്കും എന്നറിയാനുള്ള ആകാംഷ എല്ലാവര്‍ക്കുമുണ്ടാകാം. നിങ്ങൾ ഒരു പുതിയ ദിവസം ആരംഭിക്കുമ്പോൾ, നക്ഷത്രങ്ങൾ ഇന്ന് നിങ്ങൾക്കായി എന്താണ് കരുതിയിരിക്കുന്നതെന്ന് അറിയാനുള്ള ആഗ്രഹം എല്ലാവരിലും ഉണ്ടാവും.
ഇന്നത്തെ രാശിഫലം അനുസരിച്ച് എല്ലാ രാശിക്കാർക്കും ഏറെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ന്നു ചില രാശിക്കാര്‍ ജോലി സ്ഥലത്ത് ജാഗ്രത പാലിക്കുന്നത് ഉചിതമാണ്. അതേസമയം ചില രാശിക്കാർ ഇന്ന് സാമ്പത്തിക മേഖലയിൽ നേട്ടങ്ങൾ കൈവരിക്കും.
Also Read: Lucky People By Name: പേരിലൂടെ അറിയാം, ഇവര്‍ കുബേര്‍ ദേവന്റെ അനുഗ്രഹമുള്ളവര്‍...!!
ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങിനെ ആയിരിയ്ക്കും? 12 രാശികള്‍ക്കുള്ള, മേടം, ഇടവം, മിഥുനം, കർക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം ഇന്നത്തെ ജ്യോതിഷ പ്രവചനം ചുവടെ...
Also Read: Laughing Buddha: വീട്ടിലും ഓഫീസിലും ലാഫിംഗ് ബുദ്ധയെ വയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക, സമ്പത്ത് നിറയും!!
ഇന്നത്തെ രാശിഫലം 31 ജനുവരി 2024, ബുധനാഴ്ച (Horoscope Today, January 31, 2024)
മേടം രാശി (Aries Zodiac Sign)
മേടം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ഈ രാശിക്കാര്‍ ഇന്ന് പുതിയ കാര്യങ്ങള്‍ പഠിക്കും, അത് അവരുടെ ജോലിയില്‍ ഗുണം ചെയ്യും. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പരിക്കേൽക്കാനുള്ള സാധ്യതയുണ്ട്, റോഡിലൂടെ നടക്കുമ്പോൾ ശ്രദ്ധിക്കുക.
ഇടവം രാശി (Taurus Zodiac Sign)
ഇടവം രാശിക്കാർക്ക് ഇന്ന് പ്രണയ രംഗത്ത് നേട്ടങ്ങൾ ലഭിക്കും. വ്യാപാര മേഖലയിലും ലാഭത്തിന് സാധ്യത. എന്നാല്‍, തെറ്റായ ഒരു പ്രവൃത്തിയും ചെയ്യരുത്. ഇത് ജുഡീഷ്യൽ കേസുകളിൽ കുടുങ്ങാൻ ഇടയാക്കും. വിദ്യാർത്ഥികൾ ഇന്ന് അധ്യാപകരുടെ ഉപദേശം സ്വീകരിക്കണം.
മിഥുനം രാശി ( Gemini Zodiac Sign)
മിഥുനം രാശിക്കാർക്ക് ഇന്ന് തൊഴിൽ മേഖലയിൽ ചില ടെൻഷൻ അനുഭവപ്പെടാം. ഏകാഗ്രമായ മനസ്സോടെ പ്രവർത്തിക്കുക, നെഗറ്റീവ് ചിന്തകൾ അകറ്റി നിർത്തുക. ഇന്ന് ഏത് തീരുമാനവും എടുക്കുന്നതിന് മുമ്പ് നിക്ഷേപകർ ശ്രദ്ധാപൂർവ്വം ചിന്തിക്കുക, ഇന്ന് സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ സമയം ചെലവഴിക്കാൻ ശ്രമിക്കുക, ഇത് നിങ്ങളുടെ മനസിന് സന്തോഷം നല്‍കും.
കർക്കിടകം രാശി ( Cancer Zodiac Sign)
കർക്കടക രാശിക്കാർക്ക് ഇന്ന് അവരുടെ തൊഴിൽ മേഖലയിൽ ആരെയെങ്കിലും സഹായിക്കാനാകും. സ്വർണം വെള്ളി വ്യാപാരികൾ ഇന്ന് ബിസിനസില്‍ ശ്രദ്ധിക്കണം. ശരീരവേദനയുടെ പ്രശ്നം ഉണ്ടാകാം. അതുകൊണ്ട് സൂക്ഷിക്കുക. ഇന്ന് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും ശ്രമിക്കുക.
ചിങ്ങം രാശി ( Leo Zodiac Sign)
ചിങ്ങം രാശിക്കാർക്ക് മുൻകാലങ്ങളിൽ ചെയ്ത കഠിനാധ്വാനത്തിൽ നിന്ന് ഇന്ന് നേട്ടങ്ങൾ കൊയ്യും. നിങ്ങളുടെ പ്രിയപ്പെട്ടവരിൽ വിശ്വാസമർപ്പിക്കുക, പാവപ്പെട്ടവരെ സഹായിക്കുക. വ്യാപാര മേഖലയിൽ ലാഭത്തിന് സാധ്യതയുണ്ട്. ആരോഗ്യവും നന്നായിരിക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക.
കന്നി രാശി (Virgo Zodiac Sign)
കന്നി രാശിക്കാർക്ക് ഇന്ന് ഭാഗ്യത്തിന്റെ ദിവസമാണ്. ജോലിസ്ഥലത്തും നിങ്ങൾക്ക് ചില വിജയങ്ങൾ ലഭിച്ചേക്കാം. സാമ്പത്തിക മേഖലയിൽ ജാഗ്രത വേണം. അനാവശ്യ ചെലവുകൾ ഒഴിവാക്കുക. വ്യാപാര മേഖലയിലും ഇന്ന് നല്ല ദിവസമായിരിക്കും. ചുമ, ജലദോഷം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം.
തുലാം രാശി ( Libra Zodiac Sign)
തുലാം രാശിക്കാർ തങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച് ഫലം ലഭിക്കാത്തതിനാൽ ഇന്ന് ദുഃഖിതരായിരിക്കും. ആരോഗ്യം മോശമാകാം. അത് നിങ്ങളുടെ തൊഴിൽ രംഗത്തെയും ബാധിക്കും. യാത്ര ചെയ്യുമ്പോഴും റോഡിലൂടെ നടക്കുമ്പോഴും ശ്രദ്ധിക്കുക.
വൃശ്ചികം രാശി ( Scorpio Zodiac Sign)
വൃശ്ചികം രാശിക്കാർക്ക് ഇന്ന് നല്ല ദിവസമാണ്. പുതിയ സൗഹൃദത്തിന് സാധ്യത, ബിസിനസ് മേഖലയിൽ പങ്കാളികളെ അന്ധമായി വിശ്വസിക്കരുത്. വിദ്യാർത്ഥികൾ ഇന്ന് കൂടുതൽ ഊർജ്ജസ്വലരായിരിക്കണം. അല്ലെങ്കിൽ ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം.
ധനു രാശി ( Sagittarius Zodiac Sign)
ധനു രാശിക്കാർക്ക് ഈ ദിവസം അല്പം മോശമാണ്, ഇത് നിങ്ങളുടെ തൊഴിൽ മേഖലയെ ബാധിച്ചേക്കാം. മുൻകാലങ്ങളിൽ നടത്തിയ നിക്ഷേപങ്ങളില്‍ നിന്ന് നേട്ടങ്ങൾ ലഭിക്കും, സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. വീടോ സ്ഥലമോ വാങ്ങുന്നതിനുമുമ്പ്, കുടുംബത്തിലെ മുതിർന്നവരുമായി സംസാരിക്കുന്നത് ഉറപ്പാക്കുക.
മകരം രാശി ( Capricorn Zodiac Sign)
മകരം രാശിക്കാർക്ക് ഇന്ന് അവരുടെ തൊഴിൽ മേഖലയിൽ കഠിനാധ്വാനം ചെയ്യുന്നതിലൂടെ നേട്ടങ്ങൾ ലഭിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകരുമായി മാന്യമായ പെരുമാറ്റം നിലനിര്‍ത്തുക, സ്ഥലം മാറ്റത്തിനും സാധ്യതയുണ്ട്. മാറുന്ന കാലാവസ്ഥ കാരണം ആരോഗ്യത്തിലും ചില മാറ്റങ്ങൾ വരാം. അതിനാൽ, നിങ്ങളുടെ ഭക്ഷണ ശീലങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്തുക. അമ്മയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക.
കുംഭം രാശി ( Aquarius Zodiac Sign)
കുംഭം രാശിക്കാർക്ക് ഇന്ന് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. വ്യാപാരമേഖലയിൽ ലാഭ സാധ്യതകളുണ്ട്. ശരീരവേദനയുടെ പ്രശ്നം ഉണ്ടാകാം. അതുകൊണ്ട് യോഗ ധ്യാനം എന്നിവ ഉത്തമം.
മീനം രാശി ( Pisces Zodiac Sign)
മീനം രാശിക്കാർ ഇന്ന് എന്തെങ്കിലും സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം ചിന്തിക്കുക, നിങ്ങളുടെ ആത്മവിശ്വാസം കൂടുതൽ വർദ്ധിപ്പിക്കുക. ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഇതോടൊപ്പം, നിങ്ങളുടെ ഭക്ഷണ ശീലങ്ങളും ശ്രദ്ധിക്കുക. കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.