Laughing Buddha: വീട്ടിലും ഓഫീസിലും ലാഫിംഗ് ബുദ്ധയെ വയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക, സമ്പത്ത് നിറയും!!

Laughing Buddha Feng shui Tips: ചിരിക്കുന്ന ബുദ്ധന്‍റെ പ്രതിമ വീട്ടില്‍ സൂക്ഷിക്കുന്നതിനുള്ള ചില നിയമങ്ങൾ ഫെങ് ഷൂയി ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുണ്ട്, അവ പാലിക്കേണ്ടതുണ്ട്. കൂടാതെ, ഏത് തരത്തിലുള്ള പ്രതിമയാണ് നമുക്ക് നേട്ടങ്ങള്‍ നല്‍കുക എന്നതും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.

Written by - Zee Malayalam News Desk | Last Updated : Jan 30, 2024, 02:37 PM IST
  • കിഴക്ക് ദിശയിലാണ് ചിരിക്കുന്ന ബുദ്ധ പ്രതിമ വയ്ക്കുന്നതെങ്കിൽ, രണ്ട് കൈകളും ഉയർത്തി ചിരിക്കുന്ന തരത്തിലുള്ള ഒരു പ്രതിമയായിരിക്കണമെന്ന് ഓർമ്മിക്കുക.
Laughing Buddha: വീട്ടിലും ഓഫീസിലും ലാഫിംഗ് ബുദ്ധയെ വയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക, സമ്പത്ത് നിറയും!!

Laughing Buddha Feng shui Tips: വീട്ടിൽ സൂക്ഷിക്കുന്നത് ശുഭമെന്ന് കരുതുന്ന നിരവധി കാര്യങ്ങൾ ഫെങ് ഷൂയിയില്‍ പറയുന്നുണ്ട്. ഇവ വീട്ടിൽ നിന്ന് നെഗറ്റീവ് എനര്‍ജി നീക്കം ചെയ്യുകയും പോസിറ്റിവിറ്റി നിറയ്ക്കുകയും ചെയ്യുന്നു. അതിലൊന്നാണ് ചിരിക്കുന്ന ബുദ്ധ (Laughing Buddha). ഇത് വീട്ടിൽ സൂക്ഷിക്കുന്നത് സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മോചനം നല്‍കുക മാത്രമല്ല മറ്റ് അത്ഭുതകരമായ നിരവധി ഗുണങ്ങൾ നൽകുകയും ചെയ്യുന്നു. 

Also Read:  Lucky Plant For Home: ഈ ചെടികള്‍ വീടിന്‍റെ പടിഞ്ഞാറ് ദിശയില്‍ നട്ടുനോക്കൂ, നിങ്ങളുടെ ഭാഗ്യം മാറി മറിയും!!  
  
ചിരിക്കുന്ന ബുദ്ധന്‍റെ പ്രതിമ വീട്ടില്‍ സൂക്ഷിക്കുന്നതിനുള്ള ചില നിയമങ്ങൾ ഫെങ് ഷൂയി ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുണ്ട്, അവ പാലിക്കേണ്ടതുണ്ട്. കൂടാതെ, ഏത് തരത്തിലുള്ള പ്രതിമയാണ് നമുക്ക് നേട്ടങ്ങള്‍ നല്‍കുക എന്നതും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.  

Also Read:  February 2024 Horoscope: പ്രമോഷൻ ലഭിക്കുമോ? കരിയറിൽ ഉയർച്ച താഴ്ച ഉണ്ടാകുമോ? ഫെബ്രുവരിയിലെ സാമ്പത്തിക, തൊഴിൽ ജാതകം അറിയാം 
 
ചിരിക്കുന്ന ബുദ്ധ പ്രതിമ (Laughing Buddha) വീട്ടില്‍ വയ്ക്കുന്നതിന് മുന്‍പ്  

ചിരിക്കുന്ന ബുദ്ധ പ്രതിമ  (Laughing Buddha) ഒരു വ്യക്തിയുടെ മനസ്സിൽ എപ്പോഴും സന്തോഷവും പോസിറ്റിവിറ്റിയും നൽകുന്നു. അതുകൊണ്ട് തന്നെ വീട്ടിലും ഓഫീസിലും ഈ പ്രതിമ സൂക്ഷിക്കുന്നത് വളരെ ഗുണകരമാണ്. ചിരിക്കുന്ന ബുദ്ധൻ വീട്ടിൽ സന്തോഷവും ഒപ്പം കരിയറിൽ  വിജയവും നൽകുന്നു. ഓഫീസിലെ മേശപ്പുറത്ത് ലാഫിംഗ് ബുദ്ധ സൂക്ഷിക്കുന്നത് കരിയറിൽ പുരോഗതി നൽകുന്നു.

ഏത് ദിശയിലാണ് ചിരിക്കുന്ന ബുദ്ധനെ (Laughing Buddha) വയ്ക്കേണ്ടത്

കിഴക്ക് ദിശയിലാണ് ചിരിക്കുന്ന ബുദ്ധ പ്രതിമ വയ്ക്കുന്നതെങ്കിൽ, രണ്ട് കൈകളും ഉയർത്തി ചിരിക്കുന്ന തരത്തിലുള്ള ഒരു പ്രതിമയായിരിക്കണമെന്ന് ഓർമ്മിക്കുക. അബദ്ധത്തിൽ പോലും ലാഫിംഗ് ബുദ്ധയെ പ്രധാന ഗേറ്റിന് മുന്നിൽ വയ്ക്കരുത്. വീടിന്‍റെ തെക്ക്-കിഴക്ക് ദിശയിൽ ലാഫിംഗ് ബുദ്ധ സ്ഥാപിക്കുന്നത് വീടിന് പോസിറ്റീവ് എനർജി നൽകുന്നു, ആ വ്യക്തിയ്ക്ക് ജീവിതത്തില്‍ സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടിവരില്ല.

വീട്ടിൽ ബുദ്ധ പ്രതിമ  വയ്ക്കുമ്പോള്‍ 

ചിരിക്കുന്ന ബുദ്ധ പ്രതിമ വീട്ടിൽ സൂക്ഷിക്കുമ്പോൾ, വീടിന്‍റെ പ്രധാന ഗേറ്റിന് മുന്നിൽ കുറഞ്ഞത് 30 ഇഞ്ച് ഉയരത്തിൽ സ്ഥാപിക്കണമെന്ന് ഓർമ്മിക്കുക. ചിരിക്കുന്ന ബുദ്ധനെ ഒരിക്കലും അടുക്കളയിലോ ഡൈനിംഗ് റൂമിലോ കിടപ്പുമുറിയിലോ സൂക്ഷിക്കാൻ പാടില്ല. ഇത് നിഷേധാത്മകതയിലേക്ക് നയിക്കുന്നു.

ലാഫിംഗ് ബുദ്ധയെ സൂക്ഷിക്കുന്നതിന്‍റെ ഗുണങ്ങൾ 

ഫെങ് ഷൂയ് അനുസരിച്ച്  ചിരിക്കുന്ന ബുദ്ധ പ്രതിമ  (Laughing Buddha) സൂക്ഷിക്കുന്നത് സാമ്പത്തിക പരിമിതികൾ അകറ്റാൻ സഹായിക്കുന്നു. ഇത് മാത്രമല്ല, ലാഫിംഗ് ബുദ്ധ ഉള്ള വീട്ടിലെ അംഗങ്ങൾ പുരോഗതി പ്രാപിക്കാന്‍ തുടങ്ങുന്നു. വീട്ടിൽ ചിരിക്കുന്ന ബുദ്ധ പ്രതിമ വയ്ക്കുന്നത്  സന്തോഷം നൽകുമെന്ന് പറയാം. കൂടാതെ, വീട്ടിൽ സന്തോഷവും സമാധാനവും നിലനിൽക്കുന്നു. ലാഫിംഗ് ബുദ്ധ വീട്ടില്‍ കൊണ്ടുവരുമ്പോൾ, വ്യക്തിയുടെ എല്ലാത്തരം പ്രശ്‌നങ്ങളും ഇല്ലാതാകാന്‍ തുടങ്ങും. ഒരു വ്യക്തിക്ക് ഏതെങ്കിലും തരത്തിലുള്ള ആശങ്കയുണ്ടെങ്കിൽ, ലാഫിംഗ് ബുദ്ധയുടെ പോസിറ്റിവിറ്റി ഒരു നിമിഷം കൊണ്ട് അതിനെ ഇല്ലാതാക്കും.

ഏത് തരത്തിലുള്ള ലാഫിംഗ് ബുദ്ധയാണ് നിങ്ങൾ വീട്ടിൽ കൊണ്ടുവരേണ്ടതെന്ന് അറിയാം 
 
പലതരം ചിരിക്കുന്ന ബുദ്ധ പ്രതിമകള്‍ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഏത് തരത്തിലുള്ള ലാഫിംഗ് ബുദ്ധയാണ് വീട്ടിൽ കൊണ്ടുവരേണ്ടതെന്ന് നമുക്ക് നോക്കാം. ഫെങ് ഷൂയി പ്രകാരം, ചിരിക്കുന്ന ബുദ്ധൻ കുട്ടികളുമായി കളിക്കുന്നത് സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. നേരെമറിച്ച്, ഇരുന്നുകൊണ്ട് ചിരിക്കുന്ന ബുദ്ധ പ്രതിമ വീട്ടില്‍ കൊണ്ടുവന്നാൽ, അത് സ്ഥിരതയുടെയും പോസിറ്റീവിറ്റിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു.
 
സമ്മാനമായി ലഭിച്ച ലാഫിംഗ് ബുദ്ധ ഐശ്വര്യപ്രദമാണ്

ഫെങ് ഷൂയി ഗ്രന്ഥങ്ങൾ പ്രകാരം സമ്മാനമായി ലഭിച്ച ലാഫിംഗ് ബുദ്ധ പ്രതിമ സൂക്ഷിക്കുന്നത് വളരെ ശുഭകരമായ ഫലങ്ങൾ നൽകുന്നു. സ്വയം പണം കൊടുത്ത് വാങ്ങുന്നത് ഒഴിവാക്കണം. സ്വയം വാങ്ങിയ ലാഫിംഗ് ബുദ്ധ ഒരിക്കലും നല്ല ഫലം നൽകില്ലെന്ന് പറയപ്പെടുന്നു. ലാഫിംഗ് ബുദ്ധയെ വീട്ടിൽ സൂക്ഷിക്കുന്നത് പോസിറ്റിവിറ്റി മാത്രമല്ല, സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്നുള്ള ആശ്വാസവും നൽകുന്നു.

ശ്രദ്ധിച്ചില്ലെങ്കിൽ ഈ നഷ്ടം സംഭവിക്കും

നിങ്ങൾ ചിരിക്കുന്ന ബുദ്ധനെ വീട്ടിൽ സൂക്ഷിക്കുകയാണെങ്കിലും ഫെങ് ഷൂയിയുടെ ഈ നിയമങ്ങൾ പാലിക്കുന്നില്ലെങ്കിൽ, അത് നിങ്ങൾക്ക് ഗുണം ചെയ്യുന്നതിനുപകരം ദോഷമായിരിയ്ക്കും വരുത്തി വയ്ക്കുക.  ശരിയായ ദിശ, ശരിയായ വലിപ്പം തുടങ്ങിയവ ശ്രദ്ധിച്ചില്ലെങ്കിൽ ഒരാൾക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരുമെന്ന് വിദഗ്ധർ പറയുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News