How to please Lakshmi Devi: ഹൈന്ദവ വിശ്വാസമനുസരിച്ച് സമ്പത്തിന്‍റെ ദേവിയായാണ് ലക്ഷ്മിദേവിയെ കാണുന്നത്. അതിനാല്‍ എല്ലാ ആരാധനകളിലും പൂജകളിലും ലക്ഷ്മി ദേവിയെ  പ്രത്യേകം സ്മരിക്കുന്നു.  ലക്ഷ്മിദേവി കടാക്ഷിച്ചാല്‍ ജീവിതത്തിൽ സമ്പത്തുമായി ബന്ധപ്പെട്ട യാതൊരു പ്രശ്നവും ഉണ്ടാകില്ല എന്നാണ് വിശ്വാസം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Jupiter Retrograde 2023: ഡിസംബർ 31 വരെ ഈ 3 രാശിക്കാർക്ക് അടിപൊളി സമയം!! പണം വാരിക്കോരി ചിലവഴിക്കും  


ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിങ്ങൾക്കുണ്ടെങ്കിൽ, വീട് എന്നും സമ്പത്ത് നിറഞ്ഞതായിരിക്കും. വീട്ടിൽ എപ്പോഴും സന്തോഷമുണ്ട് എങ്കില്‍ കുടുംബാംഗങ്ങളുടെ പുരോഗതിയും ഉറപ്പാണ്‌.


Also Read:  Broom and Vastu: ചൂലുകള്‍ ഉപയോഗശേഷം ഏത് ദിശയിലാണ് വയ്ക്കേണ്ടത്? വാസ്തു ശാസ്ത്രം എന്താണ് പറയുന്നത്?  


അതുകൊണ്ടാണ് ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ ആളുകൾ പല വിധ പൂജകളും അര്‍ച്ചനകളും നടത്തുന്നത്. ലക്ഷ്മി ദേവിയുടെ അപ്രീതി ഒരു വ്യക്തിയെ ദരിദ്രനാക്കുന്നു. അതിനാലാണ് ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാന്‍ ആളുകള്‍ നിരന്തരം ശ്രമിക്കുന്നത്. ലക്ഷ്മി ദേവി കോപിച്ചാല്‍ ഒരാളുടെ വരുമാനം നിലയ്ക്കുകയും പണം അനാവശ്യമായി പാഴാകുകയും നഷ്ടങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തിൽ ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ ചില നടപടികൾ സ്വീകരിക്കണം. ലക്ഷ്മി ദേവിയെ പ്രീതിപ്പെടുത്താൻ ചില ഫലപ്രദമായ വഴികൾ ജ്യോതിഷത്തിൽ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. 


ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാന്‍ ഈ നടപടികള്‍ സ്വീകരിക്കാം 


വെള്ളിയാഴ്ച ലക്ഷ്മി ദേവിയെ ആരാധിക്കുകയും മധുര പലഹാരങ്ങളും പായസവും സമർപ്പിക്കുകയും ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മി ദേവി വളരെ സന്തോഷവതിയാകും. 2 മുതൽ 9 വയസ്സുവരെയുള്ള പെൺകുട്ടികൾക്ക് പ്രസാദം നൽകുക. 
 
നിങ്ങൾക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കണമെങ്കിൽ, മഹാവിഷ്ണുവിനെ പ്രസാദിപ്പിക്കേണ്ടതും ആവശ്യമാണ്. ഇത് ജീവിതത്തിൽ വലിയ സന്തോഷവും ഭാഗ്യവും നൽകുന്നു. എല്ലാ പ്രവൃത്തിയിലും വിജയം സമ്മാനിക്കും.  


വെള്ളിയാഴ്ച മഹാവിഷ്ണുവിനെയും ലക്ഷ്മി ദേവിയേയും ആരാധിക്കുക. ഇതിനായി രാവിലെ കുളിച്ച് വെള്ള വസ്ത്രം ധരിക്കുക. തുടർന്ന് ദക്ഷിണാവർത്തി ശംഖിൽ വെള്ളം നിറച്ച് മഹാവിഷ്ണുവിനെ അഭിഷേകം ചെയ്യുക. ഇത്  മഹാവിഷ്ണുവിനേയും ലക്ഷ്മി ദേവിയേയും പ്രസാദിപ്പിക്കാന്‍ സഹായിയ്ക്കും.   


വെള്ളിയാഴ്ച പാവപ്പെട്ടവർക്ക് അരി പോലുള്ള വെളുത്ത ധാന്യങ്ങൾ ദാനം ചെയ്യുക. ഇതുകൂടാതെ പാലും പഞ്ചസാരയും വെള്ള വസ്ത്രങ്ങളും ദാനം ചെയ്യുക. ലക്ഷ്മി ദേവി ഇതില്‍ പ്രസാദിക്കുകയും ഐശ്വര്യവും സമ്പത്തും വര്‍ഷിക്കുകയും ചെയ്യും.  


വാഴ, തുളസി എന്നിവ ഉള്ള വീട്ടില്‍ ലക്ഷ്മി ദേവി എന്നും വസിക്കും എന്നാണ് വിശ്വാസം. തുളസി വാഴ എന്നിവയ്ക്ക് ചുവട്ടില്‍ ദിവസവും വിളക്ക് കത്തിയ്ക്കുന്നത്‌ ലക്ഷ്മി ദേവി ഐശ്വര്യം വര്‍ഷിക്കാന്‍ ഇടയാക്കും.  വാഴവൃക്ഷം മഹാവിഷ്ണുവിന്‍റെയും തുളസി ചെടി ലക്ഷ്മിയുടെയും രൂപമായി കണക്കാക്കപ്പെടുന്നു. 


ജീവിതത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരോ ഏറെ അധ്വാനിച്ചിട്ടും ഫലം കാണാതെ ദാരിദ്ര്യജീവിതം നയിക്കുന്നവരോ ആണ് നിങ്ങള്‍ എങ്കില്‍ വെള്ളിയാഴ്ച ലക്ഷ്മിദേവിയെ പ്രത്യേകം ആരാധിച്ച്  അനുഗ്രഹം നേടാം. ലക്ഷ്മിദേവിയുടെ അനുഗ്രഹത്താല്‍ നിങ്ങള്‍ക്ക് സമ്പത്തും പുരോഗതിയും നേടുവാന്‍  സാധിക്കും.  



(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



 


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.