Jupiter Retrograde 2023: ഡിസംബർ 31 വരെ ഈ 3 രാശിക്കാർക്ക് അടിപൊളി സമയം!! പണം വാരിക്കോരി ചിലവഴിക്കും

Jupiter Retrograde 2023:  ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളിൽ ഏറ്റവും സ്വാധീനമുള്ള ഗ്രഹമായാണ് വ്യാഴം കണക്കാക്കപ്പെടുന്നത്. 

ജ്യോതിഷത്തിൽ വ്യാഴത്തെ എല്ലാ ഗ്രഹങ്ങളുടെയും ദേവന്മാരുടെയും ഗുരുവായി കണക്കാക്കുന്നു. വ്യാഴത്തിന്‍റെ ചലനങ്ങളും സഞ്ചാരങ്ങളും മനുഷ്യരാശിയിൽ വ്യാപകമായ സ്വാധീനം ചെലുത്തുമെന്നാണ് പറയപ്പെടുന്നത്. 

1 /4

ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ സന്തോഷം, ഭാഗ്യം, പ്രശസ്തി എന്നിവയുടെ കാരണമായി വ്യാഴം കണക്കാക്കപ്പെടുന്നു. ജ്യോതിഷത്തില്‍ ദേവഗുരു വ്യാഴത്തിന്‍റെ സംക്രമണം വളരെ പ്രധാനപ്പെട്ട ഒന്നായി  കണക്കാക്കപ്പെടുന്നു. വ്യാഴം രാശി മാറുമ്പോഴെല്ലാം, അത് എല്ലാ രാശിചിഹ്നങ്ങളിലും വ്യാപകമായ സ്വാധീനം ചെലുത്തുന്നു. ജോതിഷം അനുസരിച്ച് ഡിസംബർ 31 വരെ വ്യാഴം മേടം രാശിയിൽ വക്രഗതിയില്‍ സഞ്ചരിക്കും.  വ്യാഴത്തിന്‍റെ വക്രഗതി ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ നല്‍കുക എന്ന് നോക്കാം...  

2 /4

മേടം രാശി (Aries Zodiac Sign) ജ്യോതിഷ പ്രകാരം, വ്യാഴത്തിന്‍റെ വക്രഗതി സഞ്ചാരം മേടം രാശിക്കാർക്ക് പ്രത്യേക ഫലങ്ങൾ ലഭിക്കും. ഈ കാലയളവിൽ, വ്യാഴം മേടം രാശിക്കാരോട് പ്രത്യേക ദയ കാണിക്കും. ഡിസംബർ 31 വരെ വ്യാഴം മേടം രാശിയിൽ വക്ര ഗതിയില്‍ തുടരും. ഈ സാഹചര്യത്തിൽ ഡിസംബർ 31 വരെയുള്ള സമയം ഈ രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഈ സമയത്ത് മേടം രാശിക്കാര്‍ ഏത് ജോലി ചെയ്താലും അതിൽ വിജയം ലഭിക്കും. ജോലിയിലും ബിസിനസിലും പുരോഗതി ലഭിക്കും. വിവാഹത്തിന് ശ്രമിക്കുന്നവർക്ക് നല്ല ആലോചനകള്‍ വരാം, ഈ സമയം ബിസിനസുകാർക്ക് വലിയ നേട്ടത്തിന്‍റെ സമയാണ്.         

3 /4

ചിങ്ങം  രാശി  (Leo Zodiac Sign) ചിങ്ങം രാശിക്കാർക്കും വ്യാഴത്തിന്‍റെ വക്രഗതി ഏറെ ഗുണം ചെയ്യും. ഈ കാലയളവ് ഈ രാശിക്കാരുടെ ജീവിതത്തില്‍ അനുഗ്രഹത്തിന് കുറവുണ്ടാക്കില്ല. ചിങ്ങം രാശിക്കാർക്ക് നാനാ വഴിക്കുനിന്നും സമ്പത്ത് ലഭിക്കും. സാമ്പത്തിക പുരോഗതിയുടെ പുതിയ സാധ്യതകൾ ബിസിനസ്സിൽ ഉയർന്നുവരും. ഈ സമയത്ത് ഈ രാശിക്കാര്‍ക്ക് വലിയ സമ്മാനം ലഭിക്കാന്‍ സാധ്യതയുണ്ട്. ജോലിയിൽ സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും സാധ്യതയുണ്ട്. ഈ കാലയളവിൽ ഒരു യാത്ര പോകാനുള്ള അവസരം ലഭിക്കും. ഇതുവഴി സാമ്പത്തിക ലാഭം ഉണ്ടാകാം. ദാമ്പത്യ ജീവിതത്തിളെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. 

4 /4

മീനം രാശി (Pisces Zodiac Sign) ജ്യോതിഷ പ്രകാരം, വ്യാഴത്തിന്‍റെ വക്രഗതി മീനം രാശിക്കാര്‍ക്ക് വലിയ തോതില്‍ ഗുണം ചെയ്യും. ഈ കാലയളവിൽ പുതിയ നിരവധി വരുമാന സ്രോതസ്സുകൾ ഉയർന്നുവരും. ഡിസംബർ 31 വരെ ഈ രാശിക്കാർ പണം കൊണ്ട് കളിക്കും. ഈ രാശിക്കാരുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. അതേ സമയം, ജോലിയിൽ ശമ്പള വർദ്ധനവ്, പ്രമോഷന്‍ തുടങ്ങിയ കാര്യങ്ങള്‍ പ്രതീക്ഷിക്കാം. റിയൽ എസ്റ്റേറ്റ് സംബന്ധമായ ജോലികളിൽ നിന്ന് വലിയ ലാഭം ഉണ്ടാകും, ഈ രാശിക്കാര്‍ക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.   (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.) 

You May Like

Sponsored by Taboola