ദോഷങ്ങൾ അകറ്റാൻ പ്രതിവിധി ഈശ്വര ഭജനം മാത്രമാണ്.  പ്രത്യേകിച്ചും ജാതകത്തിൽ ചൊവ്വയുടെ ദോഷമുണ്ടെങ്കിൽ അതിന് പ്രതിവിധി ഭദ്രകാളീ ഭജനമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ചൊവ്വയുടെ സ്ഥാനം ജാതകത്തിൽ ഉള്ളതനുസരിച്ച് നിർദ്ദേശിക്കുന്ന ഭദ്രകാളിയുടെ ധ്യാനസങ്കൽപ്പങ്ങളെയാണ് ദോഷപ്രീതിക്കായി ആരാധിക്കുന്നത്.    ഈ ജാതകർ ചൊവ്വാഴ്ചതോറും ഭദ്രകാളീ ക്ഷേത്രദർശനം നടത്തുന്നത് നല്ലതാണ്.  അതുപോലെതന്നെ മകരമാസത്തിലെ ചൊവ്വാഴ്ചകളിൽ ഭദ്രകാളീ ക്ഷേത്രദർശനം നടത്തുന്നതും നല്ലതാണ്.  


Also read: ഹനുമാന് കുങ്കുമം സമർപ്പിക്കുന്നത് ഉത്തമം..!  


തിങ്കളാഴ്ചകൾ, ജന്മനക്ഷത്ര ദിവസം, ജനന തീയതി എന്നീ ദിവസങ്ങളിൽ കാളീ ഭജനം വളരെ നല്ലതാണ്.  അതുപോലെ അമാവാസി ദിനങ്ങളിലും കാളീ ഭജനം ഉചിതമാണ്.   നിത്യേന ഭദ്രകാളി സ്തോത്രങ്ങൾ ജപിക്കുന്നത് മനോബലം ഉണ്ടാകുന്നതിന് വളരെ നല്ലതാണ്.  ഇവർക്ക് ഭദ്രകാളി യന്ത്രം ധരിക്കുന്നത് നല്ലതാണ്.  പതിവായി ഭദ്രകാളിയെ ഭജിച്ചാൽ എല്ലാ ദോഷങ്ങളും അകന്ന് സർവ ഐശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം.