സർവ്വ പാപനിവാരണത്തിനായി മൂന്നുനേരവും ശിവമന്ത്രം (Shiva Mantra) ജപിക്കുന്നത് വളരെ നല്ലതാണ്.   ഈ ശിവമന്ത്രം സർവ്വ പാപനിവാരണ മന്ത്രം അഥവാ ത്രികാല ജപം എന്നും അറിയപ്പെടുന്നു.  ഈ മന്ത്രം ജപിക്കുന്നത് നമ്മൾ മനപ്പൂർവം ചെയ്യുന്ന പാപത്തിന്റെ പരിഹാരമായിട്ടല്ല മറിച്ച് അറിയാതെ ചെയ്യുന്ന അല്ലെങ്കിൽ ചെയ്തിട്ടുള്ള പാപങ്ങൾക്കുള്ള പരിഹാരമായിട്ടാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ മന്ത്രം നിങ്ങൾ പൂജാമുറിയിൽ നെയ് വിളക്ക് കത്തിച്ചുവെച്ച് വടക്ക് ദിക്കിലേക്ക് നോക്കിയിരുന്ന് ജപിക്കണം.  ഇനി ജപിക്കുമ്പോൾ നിങ്ങൾ കറുത്ത വസ്ത്രമാണ് ധരിച്ചിരിക്കുന്നതെങ്കിൽ വളരെ നല്ലതാണ്.  ഈ മന്ത്രങ്ങൾ ജപിക്കാനുള്ള ഉത്തമം ദിവസം എന്നുപറയുന്നത് തിങ്കളാഴ്ച, പ്രദോഷ ദിവസം, ശിവരാത്രി ദിനം അതുപോലെ തിരുവാതിര ദിവസം എന്നിവയാണ്.  


Also read: പഞ്ചാക്ഷരി മന്ത്രം 108 തവണ ജപിക്കുന്നത് വളരെ നല്ലത്...


രാവിലെ ജപിക്കേണ്ട മന്ത്രം ഇതാണ് (108 തവണ ജപിക്കണം)


ഓം ശ്രീ രുദ്രായ പാപരാശി നിവൃത്തകായഹ്രീം 
രുദ്രാത്മനേ ശാന്തായ നിത്യായ നിർമ്മലാത്മനേ 
ഹ്രീം ഐം കലി കല്മഷഹരായ നമ: ശിവായ 


ഉച്ചസമയം ജപിക്കേണ്ട മന്ത്രം  (108 തവണ ജപിക്കണം)


ഓം വേദമാർഗ്ഗായ ശാന്തായ ശംഭവേ നമ:ശിവായ 
സദാശിവായ കാലകേയായ ത്രിവേദാഗ്നയേ നമ ശിവായ 


Also read: മഹാ മൃത്യുഞ്ജയ മന്ത്രം ദിവസവും ജപിക്കൂ...


സന്ധ്യാനേരം ജപിക്കേണ്ട മന്ത്രം (312 തവണ ജപിക്കണം)


ഓം നീലകണ്ഠായ നീലവസ്ത്രായ ജ്ഞാനിനേ
ഹ്രീം ഐം പരമാത്മനേ ശ്രീ മഹാദേവായ നമ


(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)