പഞ്ചാക്ഷരി മന്ത്രം 108 തവണ ജപിക്കുന്നത് വളരെ നല്ലത്...

അഞ്ച് അക്ഷരങ്ങളുള്ള ഈ മന്ത്രത്തെ പഞ്ചാക്ഷരി മന്ത്രം എന്നും അറിപ്പെടുന്നു.   ഈ അത്ഭുത മന്ത്രം ദിവസവും ജപിക്കുന്നത് നല്ലതാണ്.  

Last Updated : Aug 10, 2020, 06:21 AM IST
    • ക്ഷിപ്രപ്രസാദിയും എന്നാൽ ഉഗ്രകോപിയുമായ ഭഗവാൻ ശിവന്റെ മൂലമന്ത്രമാണ് 'ഓം നമ: ശിവായ'.
    • പഞ്ചഭൂതങ്ങളായ ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നിവയെല്ലാം ഭഗവാൻ ശിവനെന്നാണ് കണക്കാക്കപ്പെടുന്നത്.
പഞ്ചാക്ഷരി മന്ത്രം 108 തവണ ജപിക്കുന്നത് വളരെ നല്ലത്...

ഒരുപാട് പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തിൽ സമാധാനം ഉണ്ടാക്കാൻ 'ഓം നമ:ശിവായ' ചൊല്ലുന്നത് ഉത്തമമാണെന്നാണ് വിശ്വാസം.  

ക്ഷിപ്രപ്രസാദിയും എന്നാൽ ഉഗ്രകോപിയുമായ ഭഗവാൻ ശിവന്റെ മൂലമന്ത്രമാണ് 'ഓം നമ: ശിവായ'.  ഞാൻ ശിവനെ നമിക്കുന്നു എന്നാണ് ഈ മന്ത്രത്തിന്റെ അർത്ഥം.  

Also read: രാമായണ പാരായണത്തിനുള്ള ചിട്ടകൾ അറിയാം...

അഞ്ച് അക്ഷരങ്ങളുള്ള ഈ മന്ത്രത്തെ പഞ്ചാക്ഷരി മന്ത്രം എന്നും അറിപ്പെടുന്നു.   ഈ അത്ഭുത മന്ത്രം ദിവസവും ജപിക്കുന്നത് നല്ലതാണ്.  പഞ്ചഭൂതങ്ങളായ ഭൂമി, ജലം, വായു, അഗ്നി, ആകാശം എന്നിവയെല്ലാം ഭഗവാൻ ശിവനെന്നാണ് കണക്കാക്കപ്പെടുന്നത്. 

അതുകൊണ്ടുതന്നെ ഈ മന്ത്രജപത്തിലൂടെ എല്ലാ പഞ്ചഭൂതങ്ങളെയും വന്ദിക്കാൻ കഴിയും.  നിത്യവും ഈ മന്ത്രം ജപിക്കുന്നതിലൂടെ നമ്മുടെ ചുറ്റുമുള്ള നെഗറ്റീവ് എനർജികൾ പൂർണ്ണമായും നശിപ്പിക്കാൻ കഴിയുമെന്നാണ് വിശ്വാസം. 

Also read: കർക്കിടകത്തിൽ നാലമ്പല ദർശനം വളരെ പ്രധാനം...

ദിവസവും രാവിലെ 108 തവണ ഈ മന്ത്രം ജപിക്കുക.  ഗ്രഹദോഷങ്ങളിൽ നിന്നും രക്ഷനേടാൻ ഈ പഞ്ചാക്ഷരീ മന്ത്രം ചൊല്ലുന്നത്  നല്ലതാണ്. നല്ല വൃത്തിയോടെയും ശുദ്ധിയോടെയും ചൊല്ലേണ്ട മന്ത്രമാണ് പഞ്ചാക്ഷരി മന്ത്രം.  'ഓം' എന്ന വാക്ക് ഉപയോഗിക്കുന്നതിനാൽ ശരീരശുദ്ധിയും മനശുദ്ധിയും പ്രാധാനം. 
'ന' ഭൂമിയേയും 'മ' ജലത്തെയും 'ശി' അഗ്നിയെയും 'വ' വായുവിനെയും 'യ' ആകാശത്തെയും സൂചിപ്പിക്കുന്നു.  

More Stories

Trending News