ശനി ദോഷമുണ്ടെങ്കിൽ അത് മാറാനായി ശനിയാഴ്ച വ്രതമെടുക്കുന്നത് വളരെ നല്ലതാണ്. വ്രതങ്ങളും ഉപവാസങ്ങളുമൊക്കെ വിശ്വാസത്തിന്റെ ഭാഗമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിങ്കള്‍ മുതല്‍ ഞായറാഴ്ച വരെയുള്ള ഓരോ ദിവസങ്ങളിലും നമുക്ക് വ്രതം നോക്കാവുന്നതാണ്. ഓരോ ദിവസത്തെ വ്രതങ്ങളും ഓരോ ദൈവങ്ങളെ പ്രീതിപ്പെടുത്താൻ വേണ്ടിയുള്ളതായിരിക്കും. 


Also read: ഗണപതിയ്ക്ക് പ്രിയം കറുക മാല


അതുകൊണ്ടുതന്നെ ശനിദേവനും ശാസ്താവിനും പ്രീതിയുള്ള ശനിയാഴ്ച വ്രതം എടുക്കുന്നത് വളരെ ഉത്തമമാണ്.  ശനിയാഴ്ച വ്രതം വേണ്ട വിധത്തിൽ അനുവർത്തിച്ചാൽ ദോഷങ്ങൾ തീർന്ന് ഫലപ്രാപ്തി ഉണ്ടാകുമെന്നാണ് വിശ്വാസം. 


ശനിയാഴ്ച വ്രതം നോക്കുമ്പോൾ ഇതൊന്നു ശ്രദ്ധിക്കുന്നത് നന്ന്


ശനി ഗ്രഹ ദോഷം തീർക്കാൻ വേണ്ടി ശാസ്താവിനെ പ്രീതിപ്പെടുത്താൻ ഈ വ്രതം നല്ലതാണ്. നല്ല ഫലങ്ങൾ ലഭിക്കാൻ ശനിയെ തൃപ്തിപ്പെടുത്തുകയല്ലാതെ വേറെ മാർഗ്ഗമൊന്നുമില്ല.  ശനിയാഴ്ച ദിവസം പുലർച്ചെ കുളികഴിഞ്ഞ് ശനിക്ഷേത്ര ദർശനം നടത്തണം. തുടർന്ന് ശാസ്താ സ്തുതികൾ, ശനീശ്വര കീർത്തനങ്ങൾ  എന്നിവ പാരായണം ചെയ്യണം. ശനി ദോഷം അകറ്റാൻ നീരാഞ്ജനം കഴിപ്പിക്കുന്നതും നല്ലതാണ്. 


കൂടാതെ നമുക്കുള്ളിലെ ദേഷ്യം ,അസൂയ തുടങ്ങിയ സ്വഭാവങ്ങൾ മാറ്റി നല്ലൊരു പോസിറ്റീവ് എനർജി നൽകാൻ ഈ വ്രതത്തിന് സാധിക്കും.  ശനിയാഴ്ച ദിവസം കറുപ്പോ നീലയോ നിറത്തിലുള്ള വസ്ത്രം ധരിക്കുന്നത് നല്ലതാണ്. നവഗ്രഹ പ്രതിഷ്ടയുള്ള ക്ഷേത്രമെങ്കിൽ ശനി ദേവന് ഉഴുന്ന്, എള്ള് തുടങ്ങിയവ കൊണ്ടുള്ള വഴിപാടുകൾ നടത്തുന്നത് നല്ലതാണ്. 


Also read: സിദ്ധ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമം...


കൂടാതെ ശനിയാഴ്ച ദിവസം ഉഴുന്ന് കഴിച്ചിട്ടു പുറത്തു പോകുന്നത് നല്ലതാണ്.  ശനിയാഴ്ച വ്രതം 12 എണ്ണം കൃത്യമായ ചിട്ടകളോടെ എടുക്കുന്നത് നല്ലതാണ്. അതുപോലെ ശനീശ്വര പൂജയും ഒരിക്കലൂണും എടുക്കുന്നത് നല്ലതാണ്. രാവിലെ വൃത്തിയും ശുദ്ധിയുമായി ശനീശ്വരമന്ത്രം ചൊല്ലുന്നത് ശനിദോഷമകറ്റാനുള്ള ഒറ്റമൂലിയാണ്.


ശനീശ്വര സ്തോത്രം


നീലാഞ്ജനസമാനാഭം രവിപുത്രം യമാഗ്രജം


ഛായാമാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം...  


ദിവസവും  അയ്യപ്പമന്ത്രം ചൊല്ലുന്നതും വളരെ നല്ലതാണ്


ഭൂതനാഥ സദാനന്ദ സര്‍വഭൂത ദയാപര


രക്ഷരക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോനമ:  എന്നതാണ്‌ അയ്യപ്പമന്ത്രം.