ദശകളും ദശാ സന്ധിയും എല്ലാവരും കേട്ടിട്ടുണ്ടാവുന്ന കാര്യമാണ്. ഇവയെന്താണെന്നാണ് നോക്കുന്നത്.  നവ ഗ്രഹങ്ങളെ അടിസ്ഥാനമാക്കിയാണ് ദശകൾ നിശ്ചയിക്കുന്നത്. ജാതകൻറെ ജനനസമയമാണ് ഇതിനായി പരിഗണിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യമായി സൂര്യനെ എടുക്കാം. സൂര്യന്റെ സഞ്ചാരം തന്നെയാണ് ഒരു ദിവസം.കിഴക്കിന് ആധിപത്യം കൊടുക്കുന്നത് സൂര്യനാണ്. മനുഷ്യ ശരീരത്തിൽ നട്ടെല്ല്,ഹൃദയം ഇവയെല്ലാം സൂര്യന് അവകാശപ്പെട്ടതാണ്. അത് കൊണ്ട് തന്നെ  പിതൃകാരകനാണ് സൂര്യൻ. ദു:ഖം കലഹം എല്ലാം സൂര്യന്‍റേതാണ്. 


സൂര്യൻ കഴിഞ്ഞാൽ പ്രധാന്യം ചന്ദ്രനാണ്. സ്ത്രീകാരകത്വമാണ് ചന്ദ്രന് .  സൗന്ദര്യം ചന്ദ്രന് അവകാശപ്പെട്ടതാണ്. കൂറുകളുടെ അധിപനാണ് ചന്ദ്രൻ. കഫ വാത പ്രകൃതിയാണ് ചന്ദ്രനുളളത്. മാനസിക രോഗങ്ങൾ ചന്ദ്രന് അവകാശപ്പെട്ടതാണ്.  ചന്ദ്രൻ പ്രകാശിക്കുന്നത് സൂര്യനാലാണെന്നത് മറ്റൊരു വസ്തുത.


ജ്യോതിഷത്തിൽ പഞ്ച ഗ്രഹങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്.  ഇതിൽ ആദ്യ സ്ഥാനം ചൊവ്വയ്ക്ക് അവകാശപ്പെട്ടതാണെങ്കിൽ പാണ്ഡിത്യം സമ്പത്ത്  നയം എന്നിവ വ്യാഴത്തിനുളളതാണ്. വ്യാഴം ശുഭകാരിയാണ്


ചേഷ്ടാ ബലവും വ്യാഴത്തിനുണ്ട്.  ഗജകേസരിയോഗവും വ്യാഴത്തിന് സ്വന്തമാണ്. നിരവധി പ്രത്യേകതകൾ ഉളള മറ്റൊരു ദശയാണ് ശുക്രൻ. ശുക്രനിൽ സുഖിക്കാത്തവരില്ല എന്നതാണ് യാഥാർത്ഥ്യം. ശുക്രദശയിൽ കഷ്ടപ്പെടുന്നവരുമുണ്ട്.  ശുക്രൻ ശുഭനാണ്. സ്ത്രീകളിൽ ഉത്തമം ശുക്രനാണ്. ശുക്രൻ സൗന്ദര്യത്തിന്‍റെ ഗ്രഹം കൂടിയാണ്.


ആസ്വാദനത്തിന്‍റെ ആളാണ് ശുക്രൻ.  കാമത്തിന്‍റെ കാരകത്വം ശുക്രനുളളതാണ്. കണ്ണിന്‍റെ കാരകത്വം ശുക്രനുളളതാണ്. കേസ് ചാതുര്യം എല്ലാം ശുക്രന് അവകാശപ്പെട്ടതാണ്. ക്രയവിക്രയത്തിന്‍റെ അധിപനും ശുക്രനാണ്. ശുക്രൻ നന്നായാൽ ആസ്വാദനവും നന്നാവും. ഇനി ശനിയിലേക്ക് വന്നാൽ ശനിയുടെ പ്രത്യേകതകൾ നിരവധിയാണ്. 


ശനി നല്ലതാണെങ്കിൽ നല്ല ഫലം ലഭിക്കും. പതുക്കെ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. മന്ദൻ എന്ന് ശനിയെ വിശേഷിപ്പിക്കാം. കറുപ്പിന്‍റെ ആളാണ് ശനി. ആയുസിനെ ചിന്തിക്കുന്നത് ശനിയാണ്. ദൃഢതയാണ് ശനിയുടെ പ്രത്യേകത. ഐശ്വര്യം ശനിക്കുളളതാണ്. കീർത്തിയും മോക്ഷവും ശനിക്ക് അവകാശപ്പെട്ടതാണ്.  ഓരോ ഗ്രഹങ്ങൾക്കും ഇങ്ങനെ നിരവധി പ്രത്യേകതകളാണുളളത്


തയ്യാറാക്കിയത്: ശ്രീകുമാരൻ നായർ (Astrologer)


 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.