Auspicious & Inauspicious Sign of Rat: വീട്ടിൽ എലികളെ കാണുന്നത് സാധാരണമായ ഒരു കാര്യമാണ് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്.  നിങ്ങളും ആരുടെയെങ്കിലും വീട്ടിൽ പോയ സമയത്ത് എലികളെ കണ്ടിട്ടുണ്ടാകാം. ഹിന്ദുമതത്തിൽ എലികൾക്ക് വലിയ പ്രാധാന്യമുണ്ട്.  കാരണം ഗണപതിയുടെ വാഹനമായാണ് ഇവയെ  കണക്കാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതുകൊണ്ടുതന്നെ വീട്ടിൽ എലിയുടെ വരവ്  ശുഭകരമാണെന്ന് പറയുന്നത്.  എന്നാൽ വീട്ടിനകത്ത് എലി മാളങ്ങൾ കെട്ടി താമസിക്കുന്നത് ഐശ്വര്യമാണോ?  ഈ ചോദ്യത്തിനുത്തരം നിങ്ങൾക്കും അറിയണ്ടെ?  എന്നാൽ നമുക്ക് ഇന്നുതന്നെ അറിയാം എലികൾ വീട്ടിൽ കാണുന്നത് നല്ലതാണോ അതുപോലെ ഇത് മാളം കെട്ടി തമ്പടിക്കുന്നത് നല്ലതാണോ എന്ന്.  


Also Read: മഹാശിവരാത്രിയിലെ ഈ ശുഭയോഗങ്ങൾ നൽകും അപ്രതീക്ഷിത ഭാഗ്യനേട്ടങ്ങൾ!


 


വീട്ടിലേക്ക് എലികളുടെ വരവ് സൂചിപ്പിക്കുന്നത്


ശകുന ശാസ്ത്രമനുസരിച്ച് എല്ലാ കാര്യത്തിന്റെയും ശുഭ-അശുഭ വശങ്ങൾ പരാമർശിച്ചിട്ടുണ്ട്. ശകുന ശാസ്ത്ര പ്രകാരം എലികൾ വീട്ടിൽ വരുന്നത് ശുഭസൂചകമാണ്.  അതിനു കാരണം ഹിന്ദു മതത്തിൽ എലികളെ ഗണപതിയുടെ വാഹനമായി കണക്കാക്കുന്നു എന്നത് തന്നെയാണ്. വീട്ടിൽ വല്ലപ്പോഴും എലിയെ കാണുന്നത് നല്ല ലക്ഷണമാണ് എന്നാണ് പറയുന്നത്. ഇതിനർത്ഥം നിങ്ങൾക്ക് ഉടൻ തന്നെ ചില നല്ല വാർത്തകൾ ലഭിക്കുമെന്നാണ്.


Also Read: ധനനശക്തി യോഗം നൽകും സമ്പത്ത്, ഐശ്വര്യം, ഭാഗ്യം ഒപ്പം ആകസ്മിക ധനനേട്ടവും!


എന്നാൽ എലികൾ വീട്ടിൽ പലയിടത്തും മാളങ്ങൾ ഉണ്ടാക്കി തങ്ങുന്നുവെങ്കിൽ അത് ശുഭകരമല്ല. ശകുന ശാസ്ത്ര പ്രകാരം വീട്ടിൽ പലയിടത്തായി എലിതാങ്ങുന്നത് കാണുന്നുണ്ടെങ്കിൽ നിങ്ങളുടെ ശത്രുക്കളിൽ ഒരാൾ നിങ്ങൾക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്നാണ് പറയുന്നത്. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ ശ്രദ്ധിക്കണം അതുപോലെ ചില സമയത്ത് വീട്ടിൽ ചിലപ്പോൾ രണ്ടോ മൂന്നോ എലികളെ കാണുന്നത് സാധാരണമാണ്. എന്നാൽ ഇവയുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നുണ്ടെങ്കിൽ അത് നന്നല്ല. ശകുന ശാസ്ത്ര പ്രകാരം വീട്ടിൽ എലികളുടെ എണ്ണം കൂടിയാൽ സന്തോഷവും സമാധാനവും ഐശ്വര്യവും ഇല്ലാതാകുകയും ദാരിദ്ര്യം വന്നുചേരുകയും ചെയ്യും എന്നാണ്.


Also Read: ശിവരാത്രിയോടെ ഈ രാശിക്കാരുടെ ജീവിതം മാറിമറിയും, തൊട്ടതെല്ലാം പൊന്നാകും!


എലികളെ കൊല്ലുന്നത് പാപമാണോ?


ശകുന ശാസ്ത്ര പ്രകാരം രാത്രിയിൽ എലികൾ ശബ്ദമുണ്ടാന്നത് നല്ലതല്ല എന്നാണ്. അതിനർത്ഥം നിങ്ങൾക്ക് ഉടൻ തന്നെ എന്തോ വലിയ അപകടം സംഭവിക്കാൻ പോകുന്നുവെന്നാണ്. അതിനാൽ എന്ത് ചെയ്യുമ്പോഴും ആലോചിച്ചു ചെയ്യുക. പക്ഷെ എലികളെ വീട്ടിൽ നിന്ന് പുറത്താക്കാനായി അതിനെ ഒരിക്കലും കൊല്ലരുത്. ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് പാപം കിട്ടുമെന്നാണ് പറയുന്നത്. എലികളെ ഗണപതിയുടെ രൂപമായിട്ടും കണക്കാക്കുന്നു. അതിനാൽ ഇവയെ ഉപദ്രവിക്കുന്നത് നിങ്ങൾക്ക് ദോഷമുണ്ടാക്കും. ഇനി നിങ്ങളുടെ വീട്ടിൽ എലികളുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിൽ അവയെ ഓടിക്കാനായി നിങ്ങൾ പലയിടത്തായി ആലം വയ്ച്ചാൽ മതി അത് തനിയെ ഓടിക്കോളും.


(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.