January Horoscope 2023: പുതുവർഷത്തിൽ ഈ 4 രാശിക്കാർ മിന്നി തിളങ്ങും, ലഭിക്കും വൻ ധനലാഭം!
Monthly Horoscope January 2023: ജ്യോതിഷപ്രകാരം പുതുവർഷത്തിന്റെ ആദ്യ മാസമായ ജനുവരിയിൽ ചില രാശിക്കാർക്ക് വളരെ അനുകൂല ഫലങ്ങളായിരിക്കും ലഭിക്കുക. ഇവർക്ക് ഈ മാസം പ്രതീക്ഷിക്കാത്ത ധനവർഷം ഉണ്ടാകും.
January Horoscope 2023: പുതുവർഷം തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. അതുകൊണ്ടുതന്നെ പുതുവർഷം എങ്ങനെയായിരിക്കും എന്നറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ട്. പ്രതിമാസ ജാതകം അനുസരിച്ച് 2023 ജനുവരിയിൽ ചില രാശിക്കാർക്ക് വലിയ നേട്ടങ്ങൾ ലഭിക്കും. 2023 ജനുവരി മാസത്തിൽ ഗ്രഹങ്ങളുടെയും രാശികളുടെയും സ്ഥാനമാറ്റത്തോടെ ഈ 4 രാശിക്കാർക്ക് ധനലാഭം നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം. ഇവർക്ക് ലക്ഷ്മി ദേവിയുടെ സ്പെഷ്യൽ അനുഗ്രഹം ലഭിക്കും.
Also Read: ശുക്ര സംക്രമണം സൃഷ്ടിക്കും മാളവ്യ യോഗം; പുതുവർഷത്തിൽ ഈ രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി!
മേടം (Aries): 2023 ജനുവരിയിലെ ശനി സംക്രമിമം എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും, പ്രത്യേകിച്ച് മേടം രാശിക്കാർക്ക്. പൂർവിക സ്വത്തുക്കളിൽ നിന്നും നേട്ടങ്ങൾ ഉണ്ടാകാം. വിവാഹ തടസ്സങ്ങൾ നീങ്ങും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. വരുമാനം വർദ്ധിക്കും. ബിസിനസിൽ പുരോഗതിയുണ്ടാകും.
വൃശ്ചികം (Scorpio): പുതുവർഷത്തിൽ വൃശ്ചിക രാശിക്കാർക്കും വൻ ഗുണം ലഭിക്കും. കരിയറിൽ ഉണ്ടായിരുന്ന പ്രശ്‌നങ്ങൾ മാറിക്കിട്ടും. 2023 ജനുവരിയിൽ നിങ്ങൾക്ക് ജോലിയുമായി ബന്ധപ്പെട്ട നല്ല വാർത്തകൾ ലഭിക്കും. മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കും. കടബാധ്യതയിൽ നിന്ന് മോചനം ലഭിക്കും. പണം വരാനുള്ള വഴി തുറക്കും.
Also Read: Road Accident: കാറുകൾ കൂട്ടിയിടിച്ച് മാണി സി.കാപ്പന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം മരിച്ചു
ധനു രാശി (Sagittarius): ധനു രാശിക്കാർക്കും 2023 വർഷത്തിലെ ആദ്യ മാസം സന്തോഷത്തിന്റെ ദിനങ്ങളായിയിരിക്കും സമ്മാനിക്കുക. ജോലിസ്ഥലത്ത് സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. നിങ്ങളുടെ വരുമാനം വർദ്ധിക്കും. കരിയറിൽ നല്ല പുരോഗതിയുണ്ടാകും. എല്ലാത്തിനും ഉപരി ഇവർക്ക് ഏഴര ശനിയിൽ നിന്നും മോചനം ലഭിക്കും, ഇത് ഇവർക്ക് വലിയ ആശ്വാസം നൽകും.
മകരം (Capricorn): പുതുവർഷത്തിലെ ആദ്യ മാസം മകരം രാശിക്കാർക്ക് ധാരാളം സാമ്പത്തിക നേട്ടങ്ങൾ നൽകും. ഈ സമയം ഇവർക്ക് വൻ ധനലാഭം ഉണ്ടാകും. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താൽ പണവും സ്ഥാനമാനങ്ങളും ലഭിക്കും. ശനിയെ ആരാധിക്കുന്നത്തിലൂടെ നിങ്ങൾക്ക് പല മേഖലകളിലും വിജയം കൈവരിക്കാൻ കഴിയും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...